Posts

Courses after SSLC-part 2

Image
SSLC-യ്ക്ക് ശേഷം: മികച്ച കോഴ്സുകളും കരിയർ വഴികളും Image courtesy: Pixabay

An article introducing important courses after SSLC-part 1

Image
 What after the SSLC- 10കഴിഞ്ഞു ഇനിയെന്ത്?  പത്താം ക്ലാസ് കഴിഞ്ഞാൽ അടുത്തഘട്ട പഠനത്തിൽ ഏതൊക്കെ കോഴ്സുകളും സ്ഥാപനങ്ങളുമാണ് പരിഗണിക്കേണ്ടതെന്നത്  മിക്ക കുട്ടികളിലും രക്ഷിതാക്കളിലും ഏറെ ആശങ്ക ഉയർത്തുന്ന ചോദ്യമാണ്.നിരവധി ഓപ്ഷനുകൾ ഉള്ളതിനാൽ ആശങ്ക സ്വാഭാവികം. വ്യക്തിത്വ സവിശേഷതകൾ, സർഗസിദ്ധികൾ, അഭിരുചികൾ, താൽപ്പര്യങ്ങൾ, നൈപുണ്യങ്ങൾ, തുടങ്ങിയവ പരിഗണിച്ച് തെരഞ്ഞെടുക്കാവുന്ന പ്രധാനപ്പെട്ട കോഴ്സുകളെ പരിചയപ്പെടുത്തുന്ന ലേഖനമാണിത് . ഹയർസെക്കണ്ടറി (പ്ലസ് ടു) പത്തിനുശേഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കുന്ന മേഖലയാണിത്. സയൻസ് ,കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ,സ്ട്രീമുകളിലായി 46 കോമ്പിനേഷനുകൾ ഉണ്ട്. പ്ലസ് ടുവിനു ശേഷം ഏതു വഴിക്ക് പോകണമെന്ന് മുൻകൂട്ടി മനസ്സിലാക്കി വേണം യോജിച്ച കോമ്പിനേഷനുകൾ തെരഞ്ഞെടുക്കാൻ. സയൻസ് വിഷയങ്ങൾ തെരഞ്ഞെടുത്താൽ പഠന ഭാരം അല്പം കൂടുമെങ്കിലും തുടർപഠന സാധ്യതകൾ നിരവധിയാണ്. എൻജിനീയറിങ് ,മെഡിസിൻ, ശാസ്ത്രം ,പൈലറ്റ് തുടങ്ങിയ മേഖലകളിൽ പ്രവേശിക്കാൻ സയൻസ് സ്ട്രീം തന്നെ തിരഞ്ഞെടുക്കണം. മാനവിക വിഷയങ്ങൾ, ഭാഷ, സാഹിത്യം  തുടങ്ങിയവയിൽ തൽപരരായവർക്ക് ഹ്യൂമാനിറ്റീസ് സ്ട്രീം ...

December Five-International Soil Day

Image
 ഭൂമിയുടെ പുതപ്പ് -ഡിസംബർ അഞ്ച്അന്താരാഷ്ട്ര മണ്ണ് ദിനം മണ്ണ്   മണ്ണില്ലാതെ മനുഷ്യനില്ലെന്നു തന്നെ നമുക്ക് പറയാം. നമ്മുടെ ഭക്ഷണത്തിന്റെ 95 ശതമാനവും മണ്ണുo   വെള്ളവുമെന്ന അടിസ്ഥാന വിഭവങ്ങളിൽ നിന്നാണ്   ഉൽഭവിക്കുന്നത്.ഈ അടിസ്ഥാന വിഭവങ്ങളിൽ പ്രധാനിയായ മണ്ണിന്റെ സംരക്ഷണത്തിനുള്ള ദിനമാണ് ഡിസംബർ 5.ആരോഗ്യകരമായ മണ്ണിന്റെ പ്രാധാന്യത്തിൽ കേന്ദ്രീകരിക്കുന്ന തിനുംമണ്ണ് വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനുമായാണ് എല്ലാവർഷവും ഡിസംബർ 5 ലോക മണ്ണ് ദിനമായി ആചരിക്കുന്നത്. “വെള്ളവും മണ്ണും ജീവന്റെ പ്രധാന സ്രോതസ്സ്” എന്നാണ് ഇത്തവണത്തെ ദിനാചരണ പ്രമേയം. ഭൂമിയുടെ പുതപ്പ്  ഭൂമിയുടെ പുതപ്പ് ആയാണ് മണ്ണ് അറിയപ്പെടുന്നത്. വിവിധ പദാർത്ഥങ്ങളുടെ സങ്കീർണമായ മിശ്രിതമാണ് ഭൗമോദരിതലത്തിൽ മുകളിലെ പാളിയായി കാണപ്പെടുന്ന മണ്ണ്.ഭൂമിയുടെ നിലനിൽപ്പ് തന്നെ മണ്ണും വെള്ളവും തമ്മിലുള്ള ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു.ജീവനുള്ള ഒരു സമൂഹമായാണ് മണ്ണിനെ കണക്കാക്കുന്നത്.മനുഷ്യർ മാത്രമല്ല മണ്ണിനെ ആശ്രയിച്ചു കഴിയുന്നത്. അമേരിക്കയിലെമാഡിസൺകേന്ദ്രീകരിച്പ്രവർത്തിക്കുന്ന വിസ്കോൻസിന്‍സർവ്വകലാശാലയിലെശാസ്ത്രജ്ഞർ ഒരു ടീസ്പൂൺ മണ്ണ് ...

JAWAHARLAL NEHRU-CHILDREN'S CHACHAJI

Image
 NOVEMBER 14-CHILDREN'S DAY JAWAHARLAL NEHRU Children's Day  ശിശുദിനം (Children's Day) കുട്ടികളുടെ സന്തോഷവും അവകാശങ്ങളും വിദ്യാഭ്യാസവും ക്ഷേമവും ഓർമ്മിപ്പിക്കുന്ന ഒരു പ്രധാന ദിനമാണ്. ഇന്ത്യയിൽ എല്ലാ വർഷവും നവംബർ 14-നാണ് ശിശുദിനം ആഘോഷിക്കുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ഈ ദിനമായി ആചരിക്കുന്നത്. 1. ഇന്ത്യയിൽ ശിശുദിനം – ചരിത്രവും പ്രാധാന്യവും ജവഹർലാൽ നെഹ്റു 1889 നവംബർ 14-ന് അലഹാബാദിൽ ജനിച്ചു. കുട്ടികളോട് അദ്ദേഹത്തിന് പ്രത്യേക സ്നേഹവും താൽപര്യവുമുണ്ടായിരുന്നു. കുട്ടികൾ രാജ്യത്തിന്റെ ഭാവിയാണെന്നും അവർക്ക് നല്ല വിദ്യാഭ്യാസവും പരിചരണവും അവസരങ്ങളും ലഭിക്കണമെന്നും അദ്ദേഹം വിശ്വസിച്ചു. കുട്ടികൾ അദ്ദേഹത്തെ സ്നേഹത്തോടെ 'ചാച്ചാ നെഹ്റു' എന്ന് വിളിച്ചിരുന്നു. അതിനാലാണ് അദ്ദേഹം കുട്ടികളുടെ പ്രിയപ്പെട്ട നേതാവായി ഓർമ്മിക്കപ്പെടുന്നത്. 2. ശിശുദിന ഉപന്യാസം (Malayalam Essay) ഇന്ത്യയിൽ എല്ലാ വർഷവും നവംബർ 14-നാണ് ശിശുദിനം ആഘോഷിക്കുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത...

kERALEEYAM CELEBRATION 2023

Image
  കേരളീയം- kERALEEYAM CELEBRATION 2023 അറുപത്തെട്ടാം കേരളപ്പിറവി വേളയിൽ സംസ്ഥാനം ഒരു പുതിയ ചുവടു വെക്കുകയാണ്, "കേരളീയം 2023". കേരളീയരായതിൽ അഭിമാനിക്കുന്ന മുഴുവനാളുകൾക്കും ആ സന്തേഷം മറ്റുള്ളവരുമായി പങ്കുവെക്കാനും ലോകത്തോട് വിളിച്ച് പറയുവാനുമുള്ള ഒരു അവസരമാണ് കേരളീയം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒരുമിച്ചാ ഘോഷിക്കാൻ ഇനി മലയാളത്തിന്റെ മഹോത്സവമായ കേരളീയം ഉണ്ടാവും. കേരളം ദ്ദൂമിയിലെ  തന്നെ അത്യപൂർവദേശമാണ്. ഈ അപൂർവത ലോകം മുഴുവൻ സഞ്ചരിച്ചവർ അനുഭവിച്ച് ബോധ്യപ്പെട്ട് സാക്ഷ്യപ്പെടുത്തിയ യാഥാർത്ഥ്യമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം ഈ ദേശത്തിന്റെ മേൽ വിലസമായത് അങ്ങനെയാണ്. ദേശസാന്ദര്യം കൊണ്ടും സാംസ്കാരിക സവിശേഷതകൾ കൊണ്ടും, മാത്രമല്ല, കൈവരിച്ച സാമൂഹിക പുരോഗതി കൊണ്ടും വളരാനും സ്വയം നവീകരിക്കാനുമുള്ള ഈ ജനതയുടെ അടങ്ങാത്ത അഭിലാഷം കൊണ്ടും നാം മലയാളികൾ വ്യതിരക്തരാണ്. പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലുള്ള, ഭാരതത്തിന്റെ തെക്കേയറ്റത്തെ, പരിമിതികൾ ഏറെയുള്ള ഈ കൊച്ചു ദേശം ലോക ഭൂപടത്തിൽ ഇന്ന് ഒരു മരതകക്കല്ലു പോലെ തിളങ്ങുകയാണ്. കോവിഡ് മഹാമാരിയും അതിനു ശേഷമുണ്ടായ സാമ്പത്തികപ്രതിസന്ധിയും മറിക...

Short History of Kerala Birth

Image
Brief History of Kerala in Malayalam- ചരിത്രവും സംസ്കാരവും   കേരളപ്പിറവി  കേരള സംസ്ഥാനം രൂപീകരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1947-ൽ‍ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 - ലെ  സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനർസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും  വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു. (വിക്കിപീഡിയ മലയാളം ). കേരളത്തെകുറിച്ചറിയാം  1 ആദ്യത്തെ കേരള മുഖ്യമന്ത്രി ? ഇ.എം. എസ്.നമ്പൂതിരിപാട്, (സി.പി.ഐ, 1957) 2 നിലവിലെകേരള മുഖ്യമന്ത്രി ? പിന്നറായ് വിജയൻ(2016 മെയ് മുതൽ) 3 ആദ്യത്തെ കേരളഗവർണർ?   ബി. രാമകൃഷ്ണറാവു, 1956 4  ഇപ്പോഴത്തെ കേരളഗവർണ...