ജനുവരി 30 – ഗാന്ധിജിയുടെ രക്തസാക്ഷി ദിനം
ജനുവരി 30 – ഗാന്ധിജിയുടെ രക്തസാക്ഷി ദിനം ഒരു ചെറു ഓർമ്മപ്പെടുത്തൽ “Image courtesy: Pixabay” മഹാത്മാ ഗാന്ധി മഹാത്മാ ഗാന്ധി (1869–1948) ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന നേതാവായിരുന്നു. അദ്ദേഹത്തിന്റെ പൂർണ്ണനാമം മോഹൻദാസ് കരമചന്ദ് ഗാന്ധി എന്നതാണ്. അഹിംസയും സത്യാഗ്രഹവും ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആയുധങ്ങൾ. ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരങ്ങളിൽ ജനങ്ങളെ സമാധാനപരമായി നയിച്ചതിലൂടെ അദ്ദേഹം ലോകശ്രദ്ധ നേടിയിരുന്നു. ലളിതമായ ജീവിതശൈലി, ഉയർന്ന നൈതിക മൂല്യങ്ങൾ, മനുഷ്യസ്നേഹം എന്നിവ ഗാന്ധിജിയെ ജനങ്ങളുടെ പ്രിയനായകനാക്കി. ഇന്ത്യയിൽ അദ്ദേഹത്തെ “ രാഷ്ട്രപിതാവ് ” എന്നാണ് ആദരപൂർവം വിളിക്കുന്നത്. ജനുവരി 30 ഇന്ത്യയുടെസ്വാതന്ത്ര സമര ചരിത്രത്തിൽ ഏറ്റവും ദുഃഖ കരമായ ഒരു ദിവസമാണ്. ഈ ദിവസം മഹാത്മാ ഗാന്ധിജിയുടെ 78-ആം രക്തസാക്ഷിദിനമാണ് .1948ജനുവരി 30ന് ഡൽഹിലെ ബിര്ളാ ഹൗസിൽസായന പ്രാത്ഥനയിൽ പങ്കെടുക്കുന്നതിനിടെ നാഥുറാം വിനായക് ഗോഡ്സെയാണ് ഗാന്ധിജി ക്കുനേരെ വെടിയുതിർത്തത് . മഹാത്മാ ഗാന്ധിജി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ മഹാനായ നേതാവായിരുന...