Posts

Showing posts from September, 2025

Artemis II-Mission-ആർട്ടെമിസ് II-2026

Image
 Artemis II-Mission-ആർട്ടെമിസ് II-2026  ആർട്ടെമിസ് II: വിജയകരമായ മടക്കം ആർട്ടെമിസ് II (Artemis II) ദൗത്യം അതിന്റെ പത്ത് ദിവസത്തെ ചരിത്രയാത്ര വിജയകരമായി പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തിയിരിക്കുന്നു! image courtesy-NASA ആർട്ടെമിസ് II: മിഷൻ ട്രാക്കിംഗ് വിവരങ്ങൾ ദൗത്യം പിന്നിട്ട സമയം (Mission Elapsed Time): വിക്ഷേപണം കഴിഞ്ഞ് 9 ദിവസവും 3 മണിക്കൂറും 35 മിനിറ്റും (T+9D 03H 35M) പിന്നിട്ടിരിക്കുന്നു. ചന്ദ്രനുമായുള്ള സമാഗമം (Moon Encounter): ഇത് വിജയകരമായി പൂർത്തിയായിക്കഴിഞ്ഞു ( PASSED ). ചന്ദ്രനെ ചുറ്റിയുള്ള യാത്ര കഴിഞ്ഞ് പേടകം ഇപ്പോൾ ഭൂമിയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. നിലവിലെ അവസ്ഥ (Mission Status): എല്ലാ സിസ്റ്റങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു ( NOMINAL ). ആർട്ടെമിസ് II: വിജയകരമായ മടക്കം (ഏപ്രിൽ 5 - 10) ഏപ്രിൽ 6: ചരിത്രപരമായ ലൂണാർ ഫ്ലൈബൈ: ഓറിയോൺ പേടകം ചന്ദ്രന്റെ ഉപരിതലത്തിന് 7,400 കിലോമീറ്റർ അടുത്തെത്തി. ചന്ദ്രന്റെ അപ്പുറത്തെ വശം (Far Side) നേരിട്ട് കാണുന്ന ആദ്യ മനുഷ്യരായി യാത്രികർ മാറി. ഏപ്രിൽ 7-9: ഭൂമിയിലേക്കുള്ള യാത്ര: ചന്ദ്രന്റെ ഗുരുത്വാകർഷണം ഉപയോഗിച്ച് പേടകം തി...

Gas laws-വാതക നിയമങ്ങൾ

Image
 Gas laws-വാതക നിയമങ്ങൾ ദ്രവ്യാവസ്ഥകളിൽ മുഖ്യമാണ് വാതകാവസ്ഥ.വാതകങ്ങളില്ലെങ്കിൽ ഭൂമിയിൽ അതിജീവനം അസാധ്യം.പത്താം ക്ലാസ് രസതന്ത്രത്തിലെവാതക നിയമങ്ങളും മോൾ സങ്കൽപ്പനങ്ങളും എന്ന പാഠഭാഗത്തോട്ചേർത്ത് വായിക്കാൻ. കരീം യൂസുഫ് തിരുവട്ടൂർ  നീയതമായ ആകൃതിയോ വ്യാപതമോ ഇല്ലാത്തവയാണ് വാതകങ്ങൾ. വാതകത്തിലെ തന്മാത്രകൾ തമ്മിലുള്ള അകലം വളരെ കൂടുതലായിരിക്കും. വാതകങ്ങൾ അവ ഉൾക്കൊള്ളുന്ന പാത്രത്തിന്റെ ആകൃതി സ്വീകരിക്കുന്നു. ഉൾക്കൊള്ളുന്ന പാത്രത്തിന്റെ വ്യാപ്തം വാതകത്തിന്റെ വ്യാപ്തമായി കണക്കാക്കുകയും ചെയ്യുന്നു.വാതക തന്മാത്രകൾ എല്ലാ വശങ്ങളിലേക്കും തുല്യമർദ്ദം പ്രയോഗിക്കുന്നു. വാതക നിയമങ്ങൾ വാതകങ്ങളുടെ സ്വാഭാവികമായ പ്രത്യേകതകളെ അടിസ്ഥാനമാക്കി നിരവധി വാതക നിയമങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. റോബർട്ട് ബോയിൽ അവതരിപ്പിച്ച ബോയിൽ നിയമം, ജാക്യൂസ് അലക്സാണ്ടർചാൾസി ന്റെ  ചാൽസ് നിയമം ,ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അമിഡിയോ അവോഗാഡ്രോ യുടെ അവോഗാഡ്രോ നിയമം എന്നിവ പാഠപുസ്തകത്തിൽ ഉണ്ട്.ഇവ കൂടാതെ ഫ്രഞ്ച് ശാസ്ത്രജ്ഞൻ ഗേലൂസാക് ആവിഷ്കരിച്ച ഗേലൂസാക് നിയമം, തോമസ് ഗ്രഹാമി ന്റെ ഡിഫ്യൂഷൻ നയമം എന്നിവയും പ്രസിദ്ധ വാതക നിയമങ്ങളാണ്. ...

Google Scholar-ഗൂഗിൾ സ്കോളറും നമ്മളും

Image
 Google Scholar-ഗൂഗിൾ സ്കോളറും നമ്മളും  DIGITAL DESK സ്വാലിഹ് ഹൈത്തമി കൊമ്പൻ കല്ല്  (അധ്യാപകൻ, എം.ഇ.എസ് കല്ലടി കോളേജ്) പത്താം ക്ലാസിലെ ICTപാഠപുസ്തകത്തിൽ’ സൈബർ പ്രപഞ്ചം’ എന്ന നാലാം അധ്യായത്തിലെ,’വിശ്വസ്തനീയ ഉറവിടങ്ങൾ’(Reliable Sources) എന്ന ഭാഗം ആഴത്തിൽ പരിചയപ്പെടാം. ഒരു പ്രോജക്ടിനായി ഇന്റർനെറ്റിൽ പരതുമ്പോൾ,പരസ്യങ്ങളുടെയും വിശ്വസിക്കാൻ കൊള്ളാത്ത ബ്ലോഗുകളുടെയും ഇടയിൽപ്പെട്ട് നിങ്ങൾ നിസ്സഹായരായിട്ടുണ്ടോ?പടപുസ്തകത്തിനപ്പുറം ഒരു വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ശ്രമിക്കുമ്പോൾഎവിടെ തുടങ്ങണം എന്നറിയാതെ നിന്നിട്ടുണ്ടോ?പഠനത്തെയും ഗവേഷണത്തെയും പുതിയ തലങ്ങളിലേക്ക് ഉയർത്താൻ സഹായിക്കുന്ന,അറിവിന്റെ ഡിജിറ്റൽ ലോകത്തേക്കുള്ള വഴികാട്ടിയാണ് ഈ ലേഖനം. സെർച്ച് ബാറിനപ്പുറം നമ്മുടെയെല്ലാം സംശയങ്ങൾക്ക് ആദ്യത്തെ ഉത്തരം നൽകുന്നത് ഗൂഗിളാണ്. എന്നാൽ പഠനത്തിന്റെയും ഗവേഷണത്തിന്റെയും ലോകത്ത്, സാധാരണ ഗൂഗിൾ സെർച്ച് വലിയ സൂപ്പർമാർക്കറ്റ് പോലെയാണ്; അവിടെ നമുക്ക് ആവശ്യമായുള്ള പച്ചക്കറികളോടൊപ്പം കളിപ്പാട്ടളും ലഘുഭക്ഷണങ്ങളും കാണാം. എന്നാൽ നമുക്ക് വേണ്ടത് പഠനത്തിന് ആവശ്യമായ വിശ്വസനീയമായ വിവരങ്ങൾ മാത്രമാണെങ്ക...