An article introducing important courses after SSLC-part 1

 What after the SSLC-10കഴിഞ്ഞു ഇനിയെന്ത്? 

പത്താം ക്ലാസ് കഴിഞ്ഞാൽ അടുത്തഘട്ട പഠനത്തിൽ ഏതൊക്കെ കോഴ്സുകളും സ്ഥാപനങ്ങളുമാണ് പരിഗണിക്കേണ്ടതെന്നത്  മിക്ക കുട്ടികളിലും രക്ഷിതാക്കളിലും ഏറെ ആശങ്ക ഉയർത്തുന്ന ചോദ്യമാണ്.നിരവധി ഓപ്ഷനുകൾ ഉള്ളതിനാൽ ആശങ്ക സ്വാഭാവികം. വ്യക്തിത്വ സവിശേഷതകൾ, സർഗസിദ്ധികൾ, അഭിരുചികൾ, താൽപ്പര്യങ്ങൾ, നൈപുണ്യങ്ങൾ, തുടങ്ങിയവ പരിഗണിച്ച് തെരഞ്ഞെടുക്കാവുന്ന പ്രധാനപ്പെട്ട കോഴ്സുകളെ പരിചയപ്പെടുത്തുന്ന ലേഖനമാണിത് .
An article introducing important courses after SSLC

ഹയർസെക്കണ്ടറി (പ്ലസ് ടു)

പത്തിനുശേഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കുന്ന മേഖലയാണിത്. സയൻസ് ,കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ,സ്ട്രീമുകളിലായി 46 കോമ്പിനേഷനുകൾ ഉണ്ട്.

പ്ലസ് ടുവിനു ശേഷം ഏതു വഴിക്ക് പോകണമെന്ന് മുൻകൂട്ടി മനസ്സിലാക്കി വേണം യോജിച്ച കോമ്പിനേഷനുകൾ തെരഞ്ഞെടുക്കാൻ. സയൻസ് വിഷയങ്ങൾ തെരഞ്ഞെടുത്താൽ പഠന ഭാരം അല്പം കൂടുമെങ്കിലും തുടർപഠന സാധ്യതകൾ നിരവധിയാണ്. എൻജിനീയറിങ് ,മെഡിസിൻ, ശാസ്ത്രം ,പൈലറ്റ് തുടങ്ങിയ മേഖലകളിൽ പ്രവേശിക്കാൻ സയൻസ് സ്ട്രീം തന്നെ തിരഞ്ഞെടുക്കണം.

മാനവിക വിഷയങ്ങൾ, ഭാഷ, സാഹിത്യം  തുടങ്ങിയവയിൽ തൽപരരായവർക്ക് ഹ്യൂമാനിറ്റീസ് സ്ട്രീം  പരിഗണിക്കാം.

വാണിജ്യം, അക്കൗണ്ടിംഗ്, സാമ്പത്തിക ശാസത്രം  എന്നിവയാണ് കൊമേഴ്സ് സ്ട്രീമിലെപ്രധാന പാഠ്യ വിഷയങ്ങൾ.

ഏകജാലക സംവിധാനം വഴിയാണ് അലോട്ട്മെന്റ്. ഓരോ ജില്ലകളിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം.

വെബ്സൈറ്റ് : hscap.kerala.gov.in

 കൂടാതെ സി,ബി.എസ്. ഇ.കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ(CIS  CE ),നാഷണൽ ഓപ്പൺ സ്കൂൾ

(NIOS ),കേരളം ഓപ്പൺ സ്കൂൾ (സ്കോൾ കേരള )

എന്നിവ വഴിയും പ്ലസ് ടു പഠിക്കാൻഅവസരമുണ്ട് .

വൊക്കേഷണൽ ഹയർസെക്കണ്ടറി

 പ്ലസ് ടു പഠനത്തോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും ഒരു തൊഴിൽ മേഖലയിൽ പരിശീലനവും നൽകുന്ന കോഴ്സാണ്വൊക്കേഷണൽ ഹയർസെക്കണ്ടറി (VHSC).സ്വയം തൊഴിൽ കണ്ടെത്താനും ഈ കോഴ്സ് ഉപകരിക്കും. സയൻസ് ,ഹ്യൂമാനിറ്റീസ് ,കൊമേഴ്സ് വിഷയങ്ങളിൽ പഠിക്കാൻ അവസരം ഉണ്ട്.ഹയർസെക്കണ്ടറിക്കാർക്കുള്ള എല്ലാ ഉപരിപഠന സാധ്യതകളും വൊക്കേഷണൽ ഹയർസെക്കണ്ടറിവിദ്യാർത്ഥി കൾക്കും ലഭ്യമാണ് .കൂടാതെ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് 

ന്റെ സ്കിൽ സർട്ടിഫിക്കറ്റും ലഭിക്കും .

വെബ്സൈറ്റ്: www.vhsc.kerala.gov.in

ടെക്‌നിക്കൽ ഹയർസെക്കണ്ടറി

ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള 15 ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഫിസിക്കൽ സയൻസ്, ഇന്റഗ്രേറ്റഡ് സയൻസ് ,വിഭാഗങ്ങളിൽ പ്ലസ് ടുവിനോടൊപ്പം സാങ്കേതിക വിഷയങ്ങളും പഠിക്കാനവസരം ഉണ്ട്. ഇലക്ട്രോണിക്സ് കമ്പ്യൂട്ടർ മേഖലകളിൽ തൊഴിൽ നേടിയെടുക്കാൻ സഹായകമായേക്കാം .

വെബ്സൈറ്റ്: www.ihrd.ac.in

അഫ്ദലുൽ ഉലമ കോഴ്സുകൾ

കേരളത്തിലെ വിവിധ അറബിക് കോളേജുകളിൽ രണ്ടുവർഷം ദൈർഘ്യമുള്ള അഫ്ദലുൽ ഉലമാ പ്രിലിമിനറി കോഴ്സുകൾ ഉണ്ട് .ഈ കോഴ്സ് പ്ലസ് ടുഹുമാനിറ്റീസിനു  തുല്യമായി അംഗീകരിച്ചിട്ടുണ്ട്.

കേരള കലാമണ്ഡലം ഹയർസെക്കണ്ടറികോഴ്‌സ് 

 ചെറുതുരുത്തിയിലെ കേരളകലാമണ്ഡലം കൽപിത സർവ്വകലാശാലയിൽ ഏതെങ്കിലും ഒരു കലാവിഷയം പ്രധാന വിഷയമായി ഹയർസെക്കൻഡറി പഠനം നടത്താം.പതിനാലോളം  കലാ വിഷയങ്ങളുണ്ട്. പഠനത്തിന് സ്റ്റൈപന്റും ലഭ്യമാണ് .

വെബ്സൈറ്റ്:www.kalamandalam.org

പോളിടെക്നിക് ഡിപ്ലോമ കോഴ്സുകൾ

മികച്ച ജോലി സാധ്യതയുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ ആണ് പോളിടെക്നിക്കുകളിലെ വിവിധ ഡിപ്ലോമ കോഴ്സുകൾ.മൂന്നുവർഷമാണ് കോഴ്സ് ദൈർഘ്യം. പത്താം ക്ലാസ് മാർക്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജനറൽ പോളിടെക്നിക്കുകൾക്ക് പുറമേ ഐ എച് ആർ ഡി യുടെ കീഴിലുള്ള മോഡൽ പോളിടെക്നിക്കുകളുമുണ്ട് .വിവിധ  എൻജിനീയറിങ് കോഴ്സുകൾക്ക് പുറമേ കോമേഴ്സ്/  മാനേജ്മെന്റ് മേഖലയിലും ഡിപ്ലോമ കോഴ്സുകൾ ഉണ്ട് .ഡിപ്ലോമ പൂർത്തിയാക്കിയ കുട്ടികൾക്ക് ലാറ്ററൽ എൻട്രി പരീക്ഷ വഴി ബി ടെക്കിനു രണ്ടാം വർഷത്തിൽ ചേരാവുന്നതാണ്.

 വെബ്സൈറ്റ്: www.polyadmission.org

ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ITI )കോഴ്സുകൾ

കേരളത്തിൽ സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും വിവിധ ഒരു വർഷ/രണ്ടുവർഷ സർട്ടിഫിക്കറ്റ് കോഴ്സുകൾ നൽകുന്ന നിരവധി ഐ.ടി.ഐ/ ഐ.ടി.സികൾ ഉണ്ട് .കേന്ദ്രസർക്കാരിന്റെ കീഴിലുള്ള എൻസിവിടി( National Council for Vocational Training) യുടെ അംഗീകാരമുള്ള കോഴ്സുകളും ,കേരള ഗവൺമെന്റിന്റെ കീഴിലുള്ള SCVT (State Council for Vocational Training)യുടെ അംഗീകാരമുള്ളകോഴ്സുകളും ലഭ്യമാണ്.

എൻജിനീയറിങ് സ്ട്രീമിലുള്ള കോഴ്സുകളും നോൺ എഞ്ചിനീയറിങ് സ്ട്രീമിലുള്ളകോഴ്സുകളും ഉണ്ട് .ചില കോഴ്സുകൾ (നോൺ മെട്രിക് ട്രെയ്ഡ് ) പത്താം ക്ലാസ് പരാജയപ്പെട്ടവർക്ക് അപേക്ഷിക്കാവുന്നതാണ്. ഐടിഐ പഠനം പൂർത്തിയാക്കിയവർക്ക് പോളിടെക്നിക്കുകളിലെ മൂന്നുവർഷ ഡിപ്ലോമ കോഴ്സിന് രണ്ടാം വർഷം നേരിട്ട് ചേരാൻഅവസരമുണ്ട് .

വെബ്സൈറ്റ്:det.kerala.gov.in

നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷൻ(NTTF ) കോഴ്സുകൾ

NTTF ന്റെ വിവിധ സെന്ററുകൾ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും ഡിപ്ലോമ കോഴ്സുകൾക്കും യോഗ്യത എസ്എസ്എൽസി ആണ്. കേരളത്തിൽ തലശ്ശേരി, മലപ്പുറം , എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ ഉണ്ട് 

വെബ്സൈറ്റ്: www.nttftrg.com

ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്‌ 

ടൈപ്പ് റൈറ്റിംഗും സ്റ്റെനോഗ്രാഫിയും പഠന വിഷയമായുള്ള രണ്ടുവർഷ ഡിപ്ലോമ കോഴ്സ് ആണ് സെക്രട്ടേറിയൽ പ്രാക്ടീസ്‌ .

 കേരളത്തിൽ 17 ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റിറ്റ്യൂട്ടുകളിൽ 

അവസരം ഉണ്ട്.

വെബ്സൈറ്റ്: www.dtekerala.gov.in

ജൂനിയർ ഡിപ്ലോമ ഇൻകോർപ്പറേഷൻ(ജെ ഡി സി )

സഹകരണ മേഖലയിലും സംഘങ്ങളിലും ജോലി ലഭിക്കാൻ വേണ്ട യോഗ്യതയാണ് പത്ത് മാസംദൈർഘ്യമുള്ള ജെ ഡി സി കോഴ്സ് .കേരളത്തിൽ പതിനാറ് കേന്ദ്രങ്ങളിലുണ്ട്.

വെബ്സൈറ്റ്: scu.kerala.gov.in

പ്ലാസ്റ്റിക് ടെക്നോളജി കോഴ്സുകൾ 

പ്ലാസ്റ്റിക് വ്യവസായ കേന്ദ്രങ്ങളിൽ ജോലിക്ക് പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യ പഠിപ്പിക്കുന്ന പ്രശസ്ത സ്ഥാപനമായCIPET(Central Institute of Petrochemical Engineering & Technology)  നടത്തുന്ന ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് ടെക്നോളജി ,ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് മോൾഡ്  ടെക്നോളജി എന്നീ കോഴ്സുകൾക്ക് എസ്എസ്എൽസി ആണ് യോഗ്യത. മൂന്നുവർഷം ദൈർഘ്യമുള്ള ഈ കോഴ്സുകൾക്ക് പ്രവേശന പരീക്ഷയുണ്ട്.

വെബ്സൈറ്റ്: www.cipet.gov.in

സിഫ് നെറ്റിലെ ക്രാഫ്റ്റ് കോഴ്സുകൾ

മത്സ്യ വ്യവസായവുമായി ബന്ധപ്പെട്ട പരിശീലനം നൽകുന്ന കേന്ദ്രസർക്കാർ സ്ഥാപനമായCIFNET(Central Institute of Fisheries Nautical and Engineering Training) കൊച്ചിയിൽ അടക്കം വിവിധ സെന്ററുകളിൽ രണ്ടുവർഷം ദൈർഘ്യമുള്ളവെസൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ എന്നീ കോഴ്സുകൾ ഉണ്ട് പ്രവേശന പരീക്ഷയുണ്ട്.

വെബ്സൈറ്റ്: cifnet.gov.in

ഹാൻഡിലും ടെക്നോളജി കോഴ്സുകൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡലൂം  ടെക്നോളജി(IIHT)

യുടെ കീഴിൽ കണ്ണൂരിൽ അടക്കം രാജ്യത്തെ പത്തോളം സെന്ററുകളിൽ  ഹാൻഡലൂം ടെക്നോളജിയുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകൾ ഉണ്ട്. IIHT കണ്ണൂരിലെ കോഴ്സുകളുടെ വിവരങ്ങൾ www.iitkannur.ac.in  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ് 

 തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി നടത്തുന്ന ആറുമാസം ദൈർഘ്യമുള്ളസർട്ടിഫിക്കറ്റ് കോഴ്സ്ഇൻ  ലൈബ്രറി ഇൻഫർമേഷൻ സയൻസ് (CLISC) കോഴ്സിന്   പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം .

വെബ്സൈറ്റ്: statelibrary.kerala.gov.in


ഫരീദ എം.ടി


ആരാമം മാസിക
മെയ് 2024


courses after SSLC-part 2

java programming notes

"Simple Java Program for Beginners" is a beginner-friendly guide to programming in Java. This program is designed to help new users learn the basics of Java programming language.

Free Java Fundamentals Theory Notes For Beginners




















Comments

Popular posts from this blog

NEET' EXAM (May-5-2024)

SSLC CHEMISTRY MARCH 2025

Let's learn by playing