Posts

Showing posts from August, 2025

Coading Lab-കമ്പ്യൂട്ടർ ഭാഷ പഠിക്കാം പരിമിതികളില്ലാതെ

Image
 Coading Lab-കമ്പ്യൂട്ടർ ഭാഷ പഠിക്കാം പരിമിതികളില്ലാതെ സ്വാലിഹ് ഹൈതമി കൊമ്പൻ കല്ല്  അധ്യാപകൻ എം.ഇ.എസ് കല്ലടി കോളേജ് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഐ.സി.ടി പാഠപുസ്തകത്തിലെ മൂന്നാം അധ്യായമായ “കമ്പ്യൂട്ടർ ഭാഷ”- പൈത്തൻ പ്രോഗ്രാമിനെ പുതിയ രീതിയിൽ ലളിതമായി പരിചയപ്പെട്ടാലോ. പൈത്തൺ പ്രോഗ്രാമിങ് പഠിക്കാൻ ടെക്സ്റ്റ് എഡിറ്ററും ടെർമിനലും ഉപയോഗിക്കുന്ന രീതി കൂട്ടുകാർക്ക് പരിചിതമാണല്ലോ.എന്നാൽ ഇതിലും എളുപ്പത്തിൽ യാതൊരു സോഫ്റ്റ്‌വെയറും ഇൻസ്റ്റാൾ ചെയ്യാതെ പൈത്തൺ പ്രോഗ്രാമുകൾ ചെയ്യാൻ സാധിക്കുമോ?തീർച്ചയായും സാധിക്കും! അതിനുള്ള മികച്ചടൂലാണ് Google Colabഅഥവ Google Colaboratory. പ്രോഗ്രാമിംഗ് പഠനം എളുപ്പം Google Colab ഒരുക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമാണ്. ഇതിലൂടെവെബ് ബ്രൗസറിൽ വച്ച് തന്നെ പൈത്തണ് കോഡ്ചെയ്യാം. കമ്പ്യൂട്ടറിൽ പൈത്തൺ ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല.നിങ്ങൾക്ക് വേണ്ടകോഡിങ് അന്തരീക്ഷം(IDE-Integrated Development Enviorment )Google തന്നെ ഒരുക്കി തരുന്നു. ഇത് വിദ്യാർഥികൾക്ക് പ്രോഗ്രാമിങ്പഠനം എളുപ്പമാക്കുന്നു. ഒരുമിച് എല്ലാം  Google Colab- കൊളാബറേഷൻ അഥവാ സഹകരണശേഷിയുണ്ട്. ഒന്നിലധികം ആളുകൾക്ക്...

Google Docs-Malayalam Blog

Image
സഹകാരിയായ- Google Docs സ്വാലിഹ് കൊമ്പൻ കല്ല്  അധ്യാപകൻ എം.ഇ.എസ് കല്ലടി കോളേജ് എട്ടാം ക്ലാസ് ഐസിടി പാഠപുസ്തകത്തിലെ ‘പേജ് ഡിസൈനിങ് വേൾഡ് പ്രോസസറിൽ’ എന്ന രണ്ടാം പാഠത്തിൽ ഗൂഗിൾ ഡോക്സ്  എന്ന ഭാഗം പരിചയപ്പെടാം. ക്ലാസ് മുറികൾക്കപ്പുറം വിരൽത്തുമ്പിൽ സഹകരിക്കാൻ ഒരു ഓൺലൈൻ കൂട്ടുകാരൻ.വിദ്യാർത്ഥി ജീവിതത്തിൽ പ്രൊജക്ടർ റിപ്പോർട്ടുകളും യാത്രാവിവരണങ്ങളും സെമിനാർ പ്രബന്ധങ്ങളും തയ്യാറാക്കേണ്ടി വരുമ്പോൾ കമ്പ്യൂട്ടറിലെ വേർഡ് പ്രോസസർ സോഫ്റ്റ്‌വെയറുകളെ നമ്മൾ ആശ്രയിക്കാറുണ്ട്.LibreOfficeWriter പോലുള്ള സോഫ്റ്റ്‌വെയറുകൾ ഇതിന് സഹായിക്കുന്നുവെന്ന് പാഠപുസ്തകത്തിൽ നാം പഠിച്ചു. എന്നാൽ ഇതിൽ നിന്നു വ്യത്യസ്തമായി ഓൺലൈനായി പ്രവർത്തിക്കുന്ന കൂടുതൽ സാധ്യതകളുള്ള ഒരു വേർഡ് പ്രോസസറിനെ നമുക്ക് പരിചയപ്പെടാം.അതാണ് Google Docs. എവിടെയും എപ്പോഴും ഇതൊരു സാധാരണ സോഫ്റ്റ്‌വെയർ അല്ല.നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാതെ ഇന്റർനെറ്റിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ക്ലൗഡ്(cloud ) അധിഷ്ഠിത അപ്ലിക്കേഷനാണിത്. ഒരു വെബ് ബ്രൗസർ ഉദാഹരണത്തിന്(google chrome,Firefox ) ഉപയോഗിച്ച് നിങ്ങളുടെ google അക്കൗണ്ട് വഴി എവിടെ നിന്നും ഇതിൽ...

sree narayana guru open university-Malayalam blog

Image
 sree narayana guru open university- വിദൂര പഠനത്തിന് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പി.ടി ഫിറോസ്  കരിയർ ചന്ദ്രിക വിദൂര പഠനത്തിന് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവ്വകലാശാലയായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നടത്തുന്ന ബിരുദ,ബിരുദാനന്തര കോഴ്സുകളിലേ പ്രവേശനത്തിന് സെപ്റ്റംബർ 10 വരെ sgou.ac.in ,erp.sgou.ac.in  എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. കൊല്ലത്ത് സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റിക്ക് എറണാകുളം,പാലക്കാട്,പട്ടാമ്പി,കോഴിക്കോട്,കണ്ണൂർ,തലശ്ശേരിഎന്നിവി ടങ്ങളിൽറീജണൽ   കേന്ദ്രങ്ങൾ ഉണ്ട്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധിലേണർ  സപ്പോർട്ട് സെന്ററുകൾ ഉണ്ട്. ഓപ്പൺ,ഡിസ്റ്റൻസ് രീതിയിൽ നടത്തുന്ന ബിരുദ,ബിരുദാനന്തര കോഴ്സുകൾക്ക് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷന്റെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ  അംഗീകാരം ഉണ്ട്.യുജിസിയുടെ റഗുലേഷൻ അനുസരിച്ച് ഡിസ്റ്റൻസ്/ഓപ്പൺ കോഴ്സുകൾ റെഗുലർ കോഴ്സുകളുടെതത്തുല്യ അംഗീകാരം ഉണ്ട്. കോഴ്സിന്റെ ഭാഗമായുള്ള പുസ്തകങ്ങളും മറ്റും ലേണർ  സപ്പോർട്ടിങ് സെന്ററുകളിൽ പ്രിൻററിങ് രൂപത്തിലും ,ലേണിങ് മാനേജ്‍മെന...

Gate 2026 Registration-Malayalam Blog

Image
 GATE(Graduate Aptitude Test in Engineerig) 2026 Registration-Malayalam പി.ടി ഫിറോസ്  കരിയർ ചന്ദ്രിക 'ഗേറ്റ് 'കടന്നാൽ അവസരങ്ങൾ നിരവധി കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ എൻജിനീയറിങ് /ആർക്കിടെക്ചർ വിഷയങ്ങളിൽ ബിരുദാനന്തരബിരുദ ഗവേഷണ പഠനത്തിനും,ശാസ്ത്ര,മാനവിക വിഷയങ്ങളിലെ  ഗവേഷണ/ ഉന്നത പഠനത്തിനുള്ള പ്രധാനമാനദണ്ഡങ്ങളിലൊന്നായഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ്(‘ഗേറ്റ് ‘2026 )പരീക്ഷയ്ക്ക് ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം. 30 വിഷയങ്ങളിലായി നടക്കുന്ന പരീക്ഷ 2026 ഫെബ്രുവരി 7, 8,14, 15 തീയതികളിൽ നടക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. പരീക്ഷാ സ്കോറിന്  മൂന്ന് വർഷത്തെ പ്രാബല്യം ഉണ്ടാകും. എൻജിനീയറിങ്സയൻസ് വിഭാഗത്തിൽഎനർജി സയൻസ്  എന്ന പുതിയ സബ്ജക്ട് കൂടി ഈ വർഷം ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലിക്കും യോഗ്യത ’ഗേറ്റ് ‘ പരീക്ഷയിൽ മികവ് തെളിയിക്കുന്നത് വഴി സ്കോളർഷിപ്പോടെയുള്ള പഠനാവസരത്തിന് പുറമേബി .എച്ച്.ഇ.എൽ,സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം, ദാമോദർ വാലി കോർപ്പറേഷൻ, ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എൻജിനീയേർസ്ഇന്ത്യ ലിമിറ്റഡ്,ഗ്യാസ്അതോറിറ്റി ഓഫ് ഇന...

Traveling experience in South Goa

Image
 Traveling experience in South Goa ഗോവ വിസ്തീർണ്ണത്തിന്റെകാര്യത്തിൽഇന്ത്യയിലെഏറ്റവുംചെറിയസംസ്ഥാനവുംജനസംഖ്യയുടെകാര്യത്തിൽഇന്ത്യയിലേഏറ്റവുംചെറിയനാലാമത്തെസംസ്ഥാനവുമാണ്.ഇന്ത്യയുടെപടിഞ്ഞാറൻതീരപ്രദേശത്തെകൊങ്കൺമേഖലയിലാണ്‌ഈസംസ്ഥാനംസ്ഥിതിചെയ്യുന്നത്‌.മഹാരാഷ്ട്ര,കർണ്ണാടകഎന്നിവയാണ്‌അയൽസംസ്ഥാനങ്ങൾ.ബീച്ച്ടൂറിസത്തിൽലോകത്തിൽതന്നെമികച്ചകേന്ദ്രങ്ങളിലൊന്നാണ്ഗോവ.വിനോദസഞ്ചാരമേഖലയിൽനിന്നുംഇന്ത്യയ്ക്ക്‌ഏറ്റവുംകൂടുതൽവിദേശനാണയംനേടിത്തരുന്നത്‌ഈകൊച്ചുസംസ്ഥാനമാണ്‌. പനാജിയാണ്‌ഗോവയുടെതലസ്ഥാനം,ചിലർചുരുക്കി' വാസ്കോ' എന്നുവിളിക്കുന്നവാസ്കോഡഗാമയാണ്‌ഗോവയിലെഏറ്റവുംവലിയപട്ടണം.ഒരുഗോവൻനഗരമായമഡ്ഗാവ്ഇന്നുംപോർച്ചുഗീസ്അടയാളങ്ങൾഉള്ളഒരുനഗരമായിഅവശേഷിക്കുന്നു.പ്രശസ്തമായഗോവൻകടൽത്തീരങ്ങളും,ചരിത്രമുറങ്ങുന്നഗോവൻനഗരങ്ങളുംആയിരക്കണക്കിനുസ്വദേശിവിദേശിടൂറിസ്റ്റുകളെഎല്ലാവർഷവുംഗോവയിലേക്ക്ആകർഷിപ്പിക്കുന്നു.ഇന്ത്യയിലെഏറ്റവുംവികസിച്ചസംസ്ഥാനങ്ങളിലൊന്നാണ്‌ഗോവ.കിഴക്കിന്റെറോംഎന്നുംഗോവയ്ക്ക്,വിശേഷണമുണ്ട്.(വിക്കിപീഡിയ) മിറാമാർ ബീച്ച്  ഗോവ തലസ്ഥാനമായ പനാജിയിലെ ബീച്ച് ഏരിയയാണ് മിറാമർ, പനാജി എന്നും അറിയപ്പെടുന്നു, ഗോവയിലെ ഏറ്റവും കൂടുതൽ ആളുകൾ സ...