What after the SSLC- 10കഴിഞ്ഞു ഇനിയെന്ത്? പത്താം ക്ലാസ് കഴിഞ്ഞാൽ അടുത്തഘട്ട പഠനത്തിൽ ഏതൊക്കെ കോഴ്സുകളും സ്ഥാപനങ്ങളുമാണ് പരിഗണിക്കേണ്ടതെന്നത് മിക്ക കുട്ടികളിലും രക്ഷിതാക്കളിലും ഏറെ ആശങ്ക ഉയർത്തുന്ന ചോദ്യമാണ്.നിരവധി ഓപ്ഷനുകൾ ഉള്ളതിനാൽ ആശങ്ക സ്വാഭാവികം. വ്യക്തിത്വ സവിശേഷതകൾ, സർഗസിദ്ധികൾ, അഭിരുചികൾ, താൽപ്പര്യങ്ങൾ, നൈപുണ്യങ്ങൾ, തുടങ്ങിയവ പരിഗണിച്ച് തെരഞ്ഞെടുക്കാവുന്ന പ്രധാനപ്പെട്ട കോഴ്സുകളെ പരിചയപ്പെടുത്തുന്ന ലേഖനമാണിത് . ഹയർസെക്കണ്ടറി (പ്ലസ് ടു) പത്തിനുശേഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കുന്ന മേഖലയാണിത്. സയൻസ് ,കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ,സ്ട്രീമുകളിലായി 46 കോമ്പിനേഷനുകൾ ഉണ്ട്. പ്ലസ് ടുവിനു ശേഷം ഏതു വഴിക്ക് പോകണമെന്ന് മുൻകൂട്ടി മനസ്സിലാക്കി വേണം യോജിച്ച കോമ്പിനേഷനുകൾ തെരഞ്ഞെടുക്കാൻ. സയൻസ് വിഷയങ്ങൾ തെരഞ്ഞെടുത്താൽ പഠന ഭാരം അല്പം കൂടുമെങ്കിലും തുടർപഠന സാധ്യതകൾ നിരവധിയാണ്. എൻജിനീയറിങ് ,മെഡിസിൻ, ശാസ്ത്രം ,പൈലറ്റ് തുടങ്ങിയ മേഖലകളിൽ പ്രവേശിക്കാൻ സയൻസ് സ്ട്രീം തന്നെ തിരഞ്ഞെടുക്കണം. മാനവിക വിഷയങ്ങൾ, ഭാഷ, സാഹിത്യം തുടങ്ങിയവയിൽ തൽപരരായവർക്ക് ഹ്യൂമാനിറ്റീസ് സ്ട്രീം ...