Posts

Showing posts from June, 2024

Let's learn by playing

Image
Let's learn by playing കളിച്ചു പഠിക്കാം ഡോ അദില അബ്ദുള്ള ഐ എ എസ് ഫിൻലാൻഡിലെ സ്കൂളുകളിൽ ഓരോ 45 മിനിറ്റ് പഠനത്തിന് ശേഷം 15 മിനിറ്റ് ഇടവേള നൽകുന്ന രീതിയാണ് നിലവിലുള്ളത്. ഈ സമയം കുട്ടികൾ കളിക്കാനാണ് ഉപയോഗിക്കുന്നത്. മൊത്തം സ്കൂൾ സമയത്തിന്റെ ഏകദേശം നാലിലൊന്ന് സമയം കുട്ടികൾക്ക് കളിക്കാനായി അനുവദിച്ചിരിക്കുന്നു. ഈ ചെറിയ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിൽ നിന്ന് ക്ലാസിലേക്ക് മടങ്ങിയെത്തുന്ന കുട്ടികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധാലുക്കളായി കാണപ്പെടുന്നു. 1960 മുതൽ ഈ വിദ്യാഭ്യാസരീതി ഫിൻലാൻഡിൽ തുടരുന്നു. എന്നാൽ നമ്മുടെ നാട്ടിൽ പലപ്പോഴും കളിസമയം പോലും പഠനത്തിനായി ഉപയോഗിച്ചാൽ കൂടുതൽ നേട്ടം ലഭിക്കും എന്ന തെറ്റായ ധാരണയാണ് നിലനിൽക്കുന്നത്. എന്നാൽ നല്ല ആരോഗ്യമുള്ള ശരീരത്തിലേ നല്ല മനസ്സുണ്ടാകൂ , നല്ല മനസ്സുള്ളപ്പോൾ മാത്രമേ സമാധാനത്തോടെ പഠിക്കാനും കഴിയൂ. കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ ഇന്ന് പുതിയ തലമുറ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ഫാറ്റി ലിവർ . ഒരു പഠനമനുസരിച്ച് ഈ രോഗം ബാധിച്ചവരിൽ ഏകദേശം 30% കുട്ടികളാണ് . ഇതിന് പ്രധാന കാരണം: കൂൾഡ്രിങ്കുകൾ പോലുള്ള അനാരോഗ്യകരമായ ഭക്ഷണം വ്യായാമത്തിന്റെ കുറവ് സ്ക്ര...

Remember the date: World Environment Day-June 5

Image
 Remember that World Environment Day is on Wednesday, June 5, 2024. 1972-ലെ സ്റ്റോക്ക്ഹോം കോൺഫറൻസിൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ജൂൺ 5 ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചു. പരിസ്ഥിതി സംരക്ഷണം ഒരു പ്രധാന വിഷയമാക്കിയ ആദ്യ ലോക സമ്മേളനമായിരുന്നു അത്. അതേ വർഷം തന്നെ യുഎൻഇപി സ്ഥാപിതമായി. ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിച്ചു. ജൂൺ 5 - ലോക പരിസ്ഥിതി ദിനം എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെകുറിച്ചുള്ള അവബോധനം വരുത്താനും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974മുതൽഈദിനാചരണംആരംഭിച്ചത്.ദിവസേനഅന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ...