Courses after SSLC-part 2

 Short description of courses available after the 10th


An article introducing important courses after SSLC-part 1

Courses after SSLC-continuation of part 1

ഇഗ്നോ സർട്ടിഫിക്കറ്റ് കോഴ്സുകൾ

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായി ആറുമാസം ദൈർഘ്യമുള്ള വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നുണ്ട്. എൻജിനീയറിങ് ടെക്നോളജി & മാനേജ്മെന്റ് , ഹെൽത്ത് കെയർ, ഇൻഫർമേഷൻ ടെക്നോളജി, ഫസ്റ്റ് എയ്ഡ് ,പെർഫോമിങ്ങ് ആർട്സ് തുടങ്ങിയ മേഖലകളിൽ കോഴ്സുകൾ ഉണ്ട്.

വെബ്സൈറ്റ്: www.ignou.ac.in


An article introducing important courses after SSLC-part 2




ഫൂട്ട് വെയർ ഡിസൈനിങ് കോഴ്സുകൾ 

സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (CFTI ) ചെന്നൈ നടത്തുന്ന പാദരക്ഷാ രൂപകല്പന,നിർമ്മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളുണ്ട് .

വെബ്സൈറ്റ്: cftichennai.in

ചെയിൻ സർവെ കോഴ്സ് 

ഡയറക്ടറേറ്റ് ഓഫ് സർവേ & ലാന്റ്  റെക്കോർഡ്സിന്റെ കീഴിൽ മൂന്നുമാസം ദൈർഘ്യമുള്ള ചെയിൻസർവെ (ലോവർ) കോഴ്സ് വിവിധ  സർക്കാർ /  സ്വകാര്യ ചെയിൻസർവെ സ്കൂളുകളിൽ ലഭ്യമാണ്. 

വെബ്സൈറ്റ്: dslr.kerala.gov.in

ആയുർവേദ പാരാമെഡിക്കൽ കോഴ്സുകൾ

 വിവിധ സർക്കാർ /  സ്വകാര്യ ആയുർവേദ കോളേജുകളിൽ ഒരു വർഷകാലയളവിലുള്ള ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ ഫാർമസി ,ആയുർവേദ നേഴ്സിങ്കോഴ്സുകളുണ്ട് .

വെബ്സൈറ്റ്: www.ayurveda.kerala.gov.in

ഹോമിയോപ്പതിക് ഫാർമസി 

കോഴിക്കോട്, തിരുവനന്തപുരം ഹോമിയോ കോളേജുകളിൽ ലഭ്യമായ ഒരു വർഷം കാലയളവിലുള്ള ഫാർമസി കോഴ്സ് ആണ് 'സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഹോമിയോപ്പതിക്ക് ഫാർമസി' (CCP-HOMEO) അമ്പത്  ശതമാനം മാർക്കോടെയുള്ള പത്താം ക്ലാസ് വിജയമാണ് യോഗ്യത .

വെബ്സൈറ്റ്: lbscentre.in

വസ്ത്രമേഖലയിലെ കോഴ്സുകൾ 

അപ്പാരൽ ട്രെയിനിങ് & ഡിസൈൻസെന്റർ(ATDC) വസ്ത്രങ്ങൾ,ഫാഷൻ

തുടങ്ങിയ മേഖലകളിൽ വിവിധ കോഴ്സുകൾനടത്തുന്നുണ്ട് .തിരുവനന്തപുരം, കൊച്ചി ,കണ്ണൂർ എന്നിവയാണ് കേരളത്തിലെ പഠനകേന്ദ്രങ്ങൾ.

 വെബ്സൈറ്റ്: atdcindia.co.in

 കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിന്റെ  വിവിധ സെന്ററുകളിൽ ഫാഷൻ ഡിസൈൻ ആൻഡ് ഗവർമെന്റ് ടെക്നോളജി കോഴ്സ് ഉണ്ട് .രണ്ടു വർഷമാണ്കോഴ്സ് കാലാവധി.

വെബ്സൈറ്റ്: dtekerala.gov.in

www.sittkerala.ac.in

മറ്റു കോഴ്സുകൾ

1 പ്രീ-സി ട്രെയിനിങ് കോഴ്സ് .

ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകൃത സ്ഥാപനങ്ങളിലെ ആറു മാസം ദൈർഘ്യമുള്ള പ്രീ-സി ട്രെയിനിങ് കോഴ്സ് .( www.dgshipping.gov.in)

2  പോളിടെക്നിക് ഹ്രസ്വകാല കോഴ്സുകൾ

എന്ന കണ്ടിന്യൂയിങ് എജുക്കേഷൻ സെല്ലുകളുടെ ഭാഗമായി വിവിധ പോളിടെക്നിക്കുകളിലുള്ള കമ്പ്യൂട്ടർ ഹാർഡ്‌വെയർ ,

 മൊബൈൽ ഫോൺ സർവീസിങ്ങ് ,ഫയർ ആൻഡ് സേഫ്റ്റി, ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് ,ഫൈബർ ഒപ്റ്റിക്സ് & ഡിജിറ്റൽ സെക്യൂരിറ്റി, ഓട്ടോകാഡ് ,ടാലി തുടങ്ങിയ വിഷയങ്ങളിലുള്ള ഹ്രസ്വകാല കോഴ്സുകൾ.(cpt.ac.in)

3 ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ കോഴ്സ് .

ബി.എസ്.എൻ .എൽ  നടത്തുന്ന സർട്ടിഫൈഡ് ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ കോഴ്സ് .(rttctvm.bsnl.co.il)

4  ഇ-കൃഷി പാഠശാല ഓൺലൈൻ കോഴ്സുകൾ 

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കൃഷിയുമായി ബന്ധപ്പെട്ട ആറുമാസം ദൈർഘ്യമുള്ള വിവിധ ഇ-കൃഷി പാഠശാല ഓൺലൈൻ കോഴ്സുകൾ  ലഭ്യമാണ്.(celkau.in)

പത്താം ക്ലാസ് പൂർത്തിയാക്കിയവർക്കായി വിവിധ

കോഴ്സുകൾ നൽകുന്നമറ്റു സ്ഥാപനങ്ങൾ താഴെ കൊടുക്കുന്നു .

1 KGCE(Kerala Government Certificate Examination) , KGTE(Kerala Government Technical Examination) - website: www.dtekerala.gov.in

2  നാഷണൽസ്‌കിൽട്രെയിനിങ്

ഇൻസ്റ്റിറ്റ്യൂട്ട്തിരുവനന്തപുരം-nstiwtrivandrum.dgt.gov.in

3 കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ് പ്രിന്റിംഗ് ആൻഡ് ട്രെയിനിങ് www.captkerala.com

4  കെൽട്രോണ് -ksg.keltron.in

5  അസാപ്പ്  asapkerala.gov.in

6  IHRD-www.ihrd.ac.in


ഫരീദ എം.ടി


ആരാമം മാസിക

മെയ് 2024




java notes for beginners


Comments

Popular posts from this blog

SSLC CHEMISTRY MARCH 2025

Let's learn by playing

The AI ​​Revolution-എ.ഐ-വിപ്ലവം