December Five-International Soil Day
ഭൂമിയുടെ പുതപ്പ് -ഡിസംബർ അഞ്ച്അന്താരാഷ്ട്ര മണ്ണ് ദിനം
മണ്ണ്
ഭൂമിയുടെ പുതപ്പ്
ഭൂമിയുടെ പുതപ്പ് ആയാണ് മണ്ണ് അറിയപ്പെടുന്നത്. വിവിധ പദാർത്ഥങ്ങളുടെ സങ്കീർണമായ മിശ്രിതമാണ് ഭൗമോദരിതലത്തിൽ മുകളിലെ പാളിയായി കാണപ്പെടുന്ന മണ്ണ്.ഭൂമിയുടെ നിലനിൽപ്പ് തന്നെ മണ്ണും വെള്ളവും തമ്മിലുള്ള ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു.ജീവനുള്ള ഒരു സമൂഹമായാണ് മണ്ണിനെ കണക്കാക്കുന്നത്.മനുഷ്യർ മാത്രമല്ല മണ്ണിനെ ആശ്രയിച്ചു കഴിയുന്നത്. അമേരിക്കയിലെമാഡിസൺകേന്ദ്രീകരിച്പ്രവർത്തിക്കുന്ന വിസ്കോൻസിന്‍സർവ്വകലാശാലയിലെശാസ്ത്രജ്ഞർ ഒരു ടീസ്പൂൺ മണ്ണ് പഠനവിധേയം ആകുകയുണ്ടായി.500 കോടിയോളം ബാക്ടീരിയകളെയുംരണ്ടുകോടിയോളംആക്ടിനോമൈസൈറ്റിസുകളെയും 10 ലക്ഷത്തോളം പ്രോട്ടോസോവകളെയും രണ്ടു ലക്ഷത്തോളം ആൽഗകളെയും ഫംഗസുകളെയും ഈ മണ്ണിൽ നിന്ന് കണ്ടെത്തി. അതുകൊണ്ട് തന്നെ മണ്ണിന്റെ സംരക്ഷണം പൂർണ്ണമായും ഉറപ്പുവരുത്തേണ്ടത് നാം ഓരോരുത്തരും തന്നെയാണ്.കീടനാശിനി തളിക്കുകയോ,മണ്ണൊലിപ്പ് ഉണ്ടാവുകയോ ചെയ്‌താൽഇത്രയും ജീവാംശത്തിന്നാണ് വിഘാതംസൃഷ്ടിക്കുകഎന്ന്നാംഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്.ഭൂമിയും വെള്ളവും വായുവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഇതിൽ ഏതെങ്കിലും ഒന്നിന്റെ അസന്തുലിതാവസ്ഥക്കുകോട്ടം
സംഭവിച്ചാൽ പ്രകൃതിക്കുതന്നെ ഭീകരമായ മാറ്റം സംഭവിക്കുന്നു.
രൂപാന്തരം
മണ്ണ് ഇന്ന് കാണുന്ന രീതിയിലേക്ക് രൂപപ്പെടുന്നതിന് ലക്ഷക്കണക്കിന് വർഷങ്ങ
ളെടുത്തിട്ടു ണ്ടാകുമെന്നാണ് ഗവേഷകർ പറയുന്നത്.
മണ്ണ് ഒരു സെന്റീമീറ്റർ കനത്തിൽ രൂപപ്പെടണമെങ്കിൽ ആയിരം വർഷമെങ്കിലും വേണമെന്നാണ് ഗവേഷക വിലയിരുത്തൽ. ഭൂമി ഉരുകി തിളച്ച ഗോളമായിരുന്നുവെന്നും കാലാന്തരത്തിൽ അത് തണുക്കാൻ തുടങ്ങിയപ്പോൾ പാറകൾ ഉണ്ടാവുകയും ചെയ്തു. കാറ്റും മഞ്ഞും മഴയും ഇടിമിന്നലും ഭൂകമ്പവും എല്ലാം ആയി പാറകൾ പതിയെ തകർന്നടിഞ്ഞ് പൊടിയായിമ
ണ്ണിലേക്ക് രൂപ മാറ്റം വന്നു.ജീവാംശമായ വായു കയറിയാൽ മാത്രമേ നല്ല മണ്ണ് ലഭിക്കുകയുള്ളൂ. കരയായി കാണുന്ന സ്ഥലത്തെ എല്ലാ മണ്ണും വളക്കൂറുള്ളതല്ല. കരയുടെ 28 ശതമാനം വരൾച്ച നേരിടുന്ന പ്രദേശമാണ്. 22 ശതമാനമാകട്ടെ മണ്ണ് വളരെ നേർത്തതാണ്. 10% വെള്ളം കെട്ടിക്കിടക്കുന്നവയും ആറു ശതമാനം മഞ്ഞു പാളികൾ കൊണ്ട് മൂടപ്പെട്ടവയാണ്. ശേഷിക്കുന്നവ മാത്രമാണ് കൃഷിയോഗ്യമായത്.
ദിനാചരണം
മണ്ണിനെ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ ഒരു ദിനം വേണമെന്ന്
2002 ഇന്റർനാഷണൽ യൂണിയൻ ഓഫ് സോയിൽ സയൻസസ്(ഐ.യു.എസ്.എസ്) ശുപാർശ ചെയ്തു.
തായ്‌ലാൻഡ് നേതൃത്വത്തിലും ഗ്ലോബൽ സോയിൽ പാർട്ണർഷിപ്പിന്റെ ചട്ടക്കൂടിലും ആഗോളതലത്തിൽ ബോധവൽക്കരണ വേദിയൊരുങ്ങുന്നതിനെ
2013 ജൂണിൽ ചേർന്ന എഫ്. എ .ഒ കോൺഫറൻസിൽ തീരുമാനമായി. ഇത് ഔദ്യോഗികമായി അംഗീകരിക്കുന്നതിന് യു എൻ പൊതുസഭയുടെ പരിഗണനയിൽ കൊണ്ടുവന്നു.തുടർന്ന് 2013 ഡിസംബറിൽ യൂണിയൻ പൊതുസഭ 2014 ഡിസംബർ 5 മുതൽ ലോക മണ്ണ് ദിനം ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനവും വനനശീകരണവും മലിനീകരണവും അമിത നഗരവൽക്കരണവും കാരണം മണ്ണിന്റെ ഫലഭൂവിഷ്ടത നഷ്ടമാവുകയാണ്. മനുഷ്യ നിലനിൽ പിന് തന്നെ ഭീഷണിയാകുന്ന വിധത്തിൽ ചെയ്തികൾ തുടർന്നാൽ അധികം വൈകാതെ മണ്ണും വെള്ളവും വായുവും പൂർണ്ണമായും മലീമസ പ്പെട്ട് ഭൂമിയില്ലാതെയാകുന്ന അവസ്ഥ സംജാതമാകും.
ചന്ദ്രിക ദിനപത്രം-പാഠമുദ്ര
05 TUESDAY DECEMBER 2023
Comments
Post a Comment