kERALEEYAM CELEBRATION 2023
കേരളീയം-kERALEEYAM CELEBRATION 2023
അറുപത്തെട്ടാം കേരളപ്പിറവി വേളയിൽ സംസ്ഥാനം ഒരു പുതിയ ചുവടു വെക്കുകയാണ്, "കേരളീയം 2023". കേരളീയരായതിൽ അഭിമാനിക്കുന്ന മുഴുവനാളുകൾക്കും ആ സന്തേഷം മറ്റുള്ളവരുമായി പങ്കുവെക്കാനും ലോകത്തോട് വിളിച്ച് പറയുവാനുമുള്ള ഒരു അവസരമാണ് കേരളീയം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒരുമിച്ചാ ഘോഷിക്കാൻ ഇനി മലയാളത്തിന്റെ മഹോത്സവമായ കേരളീയം ഉണ്ടാവും. കേരളം ദ്ദൂമിയിലെ തന്നെ അത്യപൂർവദേശമാണ്. ഈ അപൂർവത ലോകം മുഴുവൻ സഞ്ചരിച്ചവർ അനുഭവിച്ച് ബോധ്യപ്പെട്ട് സാക്ഷ്യപ്പെടുത്തിയ യാഥാർത്ഥ്യമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം ഈ ദേശത്തിന്റെ മേൽ വിലസമായത് അങ്ങനെയാണ്. ദേശസാന്ദര്യം കൊണ്ടും സാംസ്കാരിക സവിശേഷതകൾ കൊണ്ടും, മാത്രമല്ല, കൈവരിച്ച സാമൂഹിക പുരോഗതി കൊണ്ടും വളരാനും സ്വയം നവീകരിക്കാനുമുള്ള ഈ ജനതയുടെ അടങ്ങാത്ത അഭിലാഷം കൊണ്ടും നാം മലയാളികൾ വ്യതിരക്തരാണ്.
പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലുള്ള, ഭാരതത്തിന്റെ തെക്കേയറ്റത്തെ, പരിമിതികൾ ഏറെയുള്ള ഈ കൊച്ചു ദേശം ലോക ഭൂപടത്തിൽ ഇന്ന് ഒരു മരതകക്കല്ലു പോലെ തിളങ്ങുകയാണ്.
കോവിഡ് മഹാമാരിയും അതിനു ശേഷമുണ്ടായ സാമ്പത്തികപ്രതിസന്ധിയും മറികടന്ന് ലോകം അതിവേഗം കുതിക്കുന്ന ഘട്ടത്തിൽ കേരളം ലോകത്തെ ഒറ്റപ്പെട്ട ഒരു കോ ണിലുള്ള അടഞ്ഞ മുറി യായിരുന്നു കൂടാ. നാം ഇതുവരെ ആർജ്ജിച്ചനേട്ടങ്ങളുടെ കരുത്തിൽ പുതിയ കാലത്തെ വെല്ലുവിളികളെ മറികടന്ന് നമ്മൾ മുന്നോട്ട് കുതിക്കേണ്ടതുണ്ട്. ആ കുതിപ്പിന്റെ പാഠങ്ങൾ ലോകമെമ്പാടുമുള്ള ജനതതിക അറ യേണ്ടതുമുണ്ട്. അതിനുതകുന്ന വിധത്തിൽ കേരളത്തെ ലോകത്തിനു മുമ്പിൽ സമഗ്രവും സത്യസന്ധവുമായി അവതരിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആവിഷ്കരിച്ചിട്ടുള്ള നവീനവും ബൃഹത്തുമായ പരിപാടിയാണ് കേരളീയം.(കേരളാ മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ)
Comments
Post a Comment