Independent India

Independent India ഷാക്കിർ തോട്ടിക്കൽ സ്വതന്ത്ര ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തിയിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് ആഗസ്റ്റ് 15ന് 78 വർഷം പൂർത്തിയാകുന്നു. 79ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ അതിനുവേണ്ടി അഹോരാത്രം പ്രവർത്തിച്ചവരെയും പ്രസ്ഥാനങ്ങളെയും നമുക്ക് ഓർക്കാം. ചെറുതും വലുതുമായ എത്രയോ വിപ്ലവങ്ങൾ, അനേകായിരങ്ങളുടെ ജീവത്യാഗം…. ദേശീയ പ്രസ്ഥാനത്തിന്റെആദ്യഘട്ടം സിവിൽ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ഇംഗ്ലീഷുകാരനായ എ.ഒ .ഹും 1885 ഡിസംബറിൽ രൂപീകരിച്ചതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.ഡബ്ലിയു.സി ബാനർജിയുടെ അധ്യക്ഷതയിൽ ബോംബെയിൽ വച്ചാണ് ഇതിന്റെ ആദ്യ സമ്മേളനം നടന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ രണ്ടാംഘട്ടം സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുവേണ്ടി സമാധാനപരമായ മാർഗങ്ങൾ അല്ല, കർശനമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് കോൺഗ്രസിലെ ചില വിഭാഗങ്ങൾ തീരുമാനിച്ചു. ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനും സ്വദേശി സമ്പ്രദായം സ്വീകരിക്കാനും നേതാക്കൾ ആഹ്വാനം ചെയ്തു. 1905 ആയപ്പോൾ പാർട്ടിക്കുള്ളിൽ രണ്ടു വിഭാഗം ഉയർന്നുവന്നു. മിതവാദികളായും തീവ്രവാദമുന്നയിക്കുന്നവരായും പരിണമിച്ചു. ഇരുവിഭ...