sree narayana guru open university- വിദൂര പഠനത്തിന് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പി.ടി ഫിറോസ് കരിയർ ചന്ദ്രിക വിദൂര പഠനത്തിന് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവ്വകലാശാലയായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നടത്തുന്ന ബിരുദ,ബിരുദാനന്തര കോഴ്സുകളിലേ പ്രവേശനത്തിന് സെപ്റ്റംബർ 10 വരെ sgou.ac.in ,erp.sgou.ac.in എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. കൊല്ലത്ത് സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റിക്ക് എറണാകുളം,പാലക്കാട്,പട്ടാമ്പി,കോഴിക്കോട്,കണ്ണൂർ,തലശ്ശേരിഎന്നിവി ടങ്ങളിൽറീജണൽ കേന്ദ്രങ്ങൾ ഉണ്ട്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധിലേണർ സപ്പോർട്ട് സെന്ററുകൾ ഉണ്ട്. ഓപ്പൺ,ഡിസ്റ്റൻസ് രീതിയിൽ നടത്തുന്ന ബിരുദ,ബിരുദാനന്തര കോഴ്സുകൾക്ക് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷന്റെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരം ഉണ്ട്.യുജിസിയുടെ റഗുലേഷൻ അനുസരിച്ച് ഡിസ്റ്റൻസ്/ഓപ്പൺ കോഴ്സുകൾ റെഗുലർ കോഴ്സുകളുടെതത്തുല്യ അംഗീകാരം ഉണ്ട്. കോഴ്സിന്റെ ഭാഗമായുള്ള പുസ്തകങ്ങളും മറ്റും ലേണർ സപ്പോർട്ടിങ് സെന്ററുകളിൽ പ്രിൻററിങ് രൂപത്തിലും ,ലേണിങ് മാനേജ്മെന...
Comments
Post a Comment