Independent India

 Independent India

August 15, 2025-Independence Day- Independent India







ഷാക്കിർ തോട്ടിക്കൽ 


സ്വതന്ത്ര ഇന്ത്യ 

ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തിയിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് ആഗസ്റ്റ് 15ന് 78 വർഷം പൂർത്തിയാകുന്നു. 79ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ അതിനുവേണ്ടി അഹോരാത്രം പ്രവർത്തിച്ചവരെയും പ്രസ്ഥാനങ്ങളെയും നമുക്ക് ഓർക്കാം. ചെറുതും വലുതുമായ എത്രയോ വിപ്ലവങ്ങൾ, അനേകായിരങ്ങളുടെ ജീവത്യാഗം….

ദേശീയ പ്രസ്ഥാനത്തിന്റെആദ്യഘട്ടം 

സിവിൽ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ഇംഗ്ലീഷുകാരനായ എ.ഒ .ഹും 1885 ഡിസംബറിൽ രൂപീകരിച്ചതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.ഡബ്ലിയു.സി ബാനർജിയുടെ അധ്യക്ഷതയിൽ ബോംബെയിൽ വച്ചാണ് ഇതിന്റെ ആദ്യ സമ്മേളനം നടന്നത്.

ദേശീയ പ്രസ്ഥാനത്തിന്റെ രണ്ടാംഘട്ടം 

സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുവേണ്ടി സമാധാനപരമായ മാർഗങ്ങൾ അല്ല, കർശനമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് കോൺഗ്രസിലെ ചില വിഭാഗങ്ങൾ തീരുമാനിച്ചു. ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനും സ്വദേശി സമ്പ്രദായം സ്വീകരിക്കാനും നേതാക്കൾ ആഹ്വാനം ചെയ്തു. 1905 ആയപ്പോൾ പാർട്ടിക്കുള്ളിൽ രണ്ടു വിഭാഗം ഉയർന്നുവന്നു. മിതവാദികളായും തീവ്രവാദമുന്നയിക്കുന്നവരായും പരിണമിച്ചു. ഇരുവിഭാഗങ്ങളുടെയും ലക്ഷ്യം ഒന്നായിരുന്നെങ്കിൽ അവർ സ്വീകരിച്ച മാർഗ്ഗങ്ങൾ വിഭിന്നങ്ങൾ ആയിരുന്നു. ലോകമാന്യബാലഗംഗാധര തിലകൻ, ലാലാലജ് പത്‌ റായ്,വിപിൻ ചന്ദ്രപാൽ എന്നിവരായിരുന്നു ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നത്. ഇവർ ലാൽബാൽപാൽ ത്രയം എന്നറിയപ്പെട്ടു.

ജാലിയൻവാലാബാഗ് കൂട്ടക്കൊല 

1919 ഏപ്രിൽ 13ന് നിരായുധരായി പ്രതിഷേധ സമ്മേളനം നടത്തിയ ജനതക്കുനേരെ വെടിവെക്കാൻ ജനറൽ ഡയർ  ആഹ്വാനം ചെയ്തത്  ബ്രിട്ടീഷുകാരുടെ അസഹിഷ്ണുതയുടെ തെളിവാണ്. ഈ സംഭവം ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്ന പേരിൽ അറിയപ്പെട്ടു. റൗലറ്റ് നിയമത്തിനെ വ്യർമാക്കുന്നതിന് വേണ്ടി മഹാത്മാഗാന്ധി തന്റെ സത്യാഗ്രഹ പ്രസ്ഥാനവുമായി രംഗത്ത് വന്നു. ഗവൺമെന്റിന്റെ ക്രൂരവും അനീതിപരവുമായ നയങ്ങൾക്കെതിരെ സമാധാനപരവും സഹിഷ്ണുതാപരവുമായ പ്രതിഷേധങ്ങൾ നടത്തിയാൽ മാത്രമേ നിയമങ്ങൾ റദ്ദാക്കാൻ ഗവൺമെന്റ് സന്നദ്ധമാവുകയുള്ളൂ എന്ന് അദ്ദേഹം ഈ പ്രസ്ഥാനത്തിലൂടെ ആഹ്വാനം ചെയ്തു.

ഖിലാഫത്ത് പ്രസ്ഥാനം

1919ലെ പഞ്ചാബിലെ ദാരുണമായ സംഭവങ്ങൾ 1920 ആഗസ്റ്റ് ഒന്നിന് അഖിലേന്ത്യ അക്രമരാഹിത്യ നിസ്സഹകരണ പ്രസ്ഥാനം രൂപീകരിക്കുന്നതിന് മഹാത്മാഗാന്ധിയെ പ്രേരിപ്പിച്ചു. ഈ പ്രസ്ഥാനം പ്രമാണിവർഗ്ഗത്തെ മാത്രമല്ല മറിച്ച് എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുള്ളതായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷ് ഗവൺമെന്റ്  തുർക്കിക്കു  മേൽ പരുക്കൻ നയങ്ങൾ നടപ്പിലാക്കി. തുർക്കിയിലെ ജനങ്ങൾ അവരുടെ നേതാവിനെ ഖലീഫയായി കണക്കാക്കിയിരുന്നു.1920 അലി സഹോദരന്മാർ എന്നറിയപ്പെട്ട മൗലാന മുഹമ്മദലിയുടെയും ഷൗക്കത്തലിയുടെയും നേതൃത്വത്തിൽ മുസ്ലിങ്ങൾ ഖിലാഫത്ത് പ്രസ്ഥാനത്തിന് തുടക്കമിട്ടു. കോൺഗ്രസുകാർ ഇതിനെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി കണക്കാക്കി.

ദണ്ഡിയാത്ര

ഉപ്പ് നിയമം ലംഘിക്കുന്നതിന് വേണ്ടി 1930 മാർച്ച് 12ന് മഹാത്മാഗാന്ധി സബർമതി ആശ്രമത്തിൽ നിന്നും ദണ്ഡിയാത്ര നടത്തി. 385 കിലോമീറ്റർ യാത്ര ചെയ്തു 78 അനുയായികളോടൊപ്പം അദ്ദേഹം 1930 ഏപ്രിൽ 6 ഗുജറാത്തിന്റെ തീരത്തുള്ള ഒരു ചെറിയ ഗ്രാമമായ ദണ്ഡിയിൽ എത്തിച്ചേർന്നു.കടലിൽ നിന്ന് ഒരുപിടി ഉപ്പു വാരി കൊണ്ട് അദ്ദേഹംഉപ്പു നിയമം  ലംഘിച്ചു. ഇതേ തുടർന്ന് മഹാത്മാഗാന്ധി തടവിലാക്കപ്പെട്ടു. ഈ പ്രസ്ഥാനം ശക്തിയാർജിക്കുകയും ഒരു മാസത്തിനുള്ളിൽ ഏകദേശം ഒരു ലക്ഷത്തോളം ജനങ്ങൾ തടവിലാക്കപ്പെടുകയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ രണ്ടാംഘട്ടമായി  ഉപ്പ് നിയമലംഘനത്തെ കണക്കാക്കാം.

ക്വിറ്റിന്ത്യ

1942 ആഗസ്റ്റ് 8 കോൺഗ്രസ് സമ്മേളനം കിറ്റ് ഇന്ത്യ പ്രമേയം (ഇന്ത്യ വിടുക) പാസാക്കി.തുടർന്ന് ഗാന്ധിജിയും കോൺഗ്രസ് പ്രവർത്തക സംഘങ്ങളും അറസ്റ്റിലായി. കോൺഗ്രസിനെ  നിരോധിച്ചു.കോൺഗ്രസിന്റെ എല്ലാ ഓഫീസുകളും പോലീസ് അക്രമിച്ചു.

സ്വരാജ് പാർട്ടി

1923 മുതൽ 1925 വരെയുള്ള ഇന്ത്യൻ രാഷ്ട്രീയരംഗം സ്വരാജ് പാർട്ടിയുടെ ആധിപത്യത്താൽ സമ്പന്നമായിരുന്നു. ഗവൺമെന്റിന്റെ ഭരണ മേഖലകളിൽ തടസ്സങ്ങൾ സൃഷ്ടിച്ചു കൊണ്ട് സ്വരാജ് നേടിയെടുക്കുമെന്ന് പാർട്ടി വിശ്വസിച്ചു. സി.ആർ.ദാസ്, പണ്ഡിറ്റ് മൂട്ടിലാൽ നെഹ്റു തുടങ്ങിയവരായിരുന്നു ഇതിന്റെ നേതാക്കൾ. 1925ൽ സി.ആർ.ദാസിന്റെ മരണത്തോട് കൂടി പാർട്ടി ദുർബലമായി.

ഇന്ത്യൻ നാഷണൽ ആർമി

1942ൽ നേതാജി സുഭാഷ് ചന്ദ്രബോസ് ബർമയിൽ എത്തിച്ചേർന്നു. ജപ്പാൻ,ബ ർമ്മ കൈയടക്കിയ സമയമായിരുന്നു അത്. ജപ്പാൻ വളരെയധികം ഇന്ത്യൻ പട്ടാളക്കാരെ യുദ്ധതടവുകാരായി പിടിച്ചിരുന്നു. ഈ ആളുകളെ ഉൾപ്പെടുത്തി 1943 സിംഗപ്പൂരിൽ അദ്ദേഹം ഐ.എൻ.എ(ആസാദ് ഹിന്ദ് ഫൗജ് )എന്ന സംഘടനക്ക് രൂപം നൽകി. ‘ജയ്ഹിന്ദ്’ എന്നതായിരുന്നു അവരുടെ മുദ്രാവാക്യം.ബ്രിട്ടീഷുകാർ ബർമ്മ പിടിച്ചടക്കിയതിനുശേഷം ധാരാളം ഐ. എൻ. എ പട്ടാളം തടവുകാരായി ഇന്ത്യയിലേക്ക് എത്തിപ്പെട്ടു. ഇവരിൽ ചിലർ വധിക്കപ്പെട്ടു. കോൺഗ്രസുകാർ ഐ.എൻഎ ഉദ്യോഗസ്ഥരെ അനുകൂ ലിച്ചിരുന്നു.നേതാജി ഒരു വിമാന അപകടത്തിൽ മരിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

1946 സെപ്റ്റംബർ രണ്ടിന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഒരു ഇടക്കാല ഗവൺമെന്റ് കേന്ദ്രത്തിൽ രൂപീകരിച്ചു.1946 ഡിസംബർ 19ന് പുതിയ ഭരണഘടന രൂപീകരിക്കുന്നതിന് വേണ്ടി കോൺ

സ്റ്റിസ്റ്റുവന്റ അസംബ്ലി ഒരു സമ്മേളനം കൂടി. ഈ സമ്മേളനത്തിന്റെ അധ്യക്ഷൻ രാജേന്ദ്രപ്രസാദം ചെയർമാൻ ഡോ. അംബേദ് കറുമായിരുന്നു. 1948 ജൂൺ മാസത്തോടെ ഇന്ത്യയ്ക്ക് അധികാരം കൈമാറുമെന്ന് 1947 ഫെബ്രുവരി 20ന് ക്ലൈമന്റ ആറ്റ്ലി നടത്തിയ പ്രഖ്യാപനത്തിൽ പറഞ്ഞു. ഈ പ്രവർത്തി പൂർത്തീകരിക്കുന്നതിനുവേണ്ടി വേവൽ പ്രഭുവിനു ശേഷം മൗണ്ട് ബാറ്റൻ പ്രഭു എത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 1947 മാർച്ച് മാസത്തിൽ മൗണ്ട് ബാറ്റൺ ഇന്ത്യയിൽ എത്തിച്ചേർന്നു.

ഇന്ത്യാ  വിഭജനം

പഞ്ചാബിലും ബംഗാളിലും വിഭജനത്തിനു വേണ്ടി പോരാട്ടം നടന്നിരുന്നു. പക്ഷേ അത് അംഗീകരിച്ചു കൊടുക്കുകയല്ലാതെ മറ്റു മാർഗ്ഗമൊന്നും തന്നെ അവശേഷിച്ചിരുന്നില്ല.1947 ആഗസ്റ്റ് 15ന് ഇന്ത്യൻ പ്രദേശങ്ങളെന്നും പാകിസ്ഥാൻ പ്രദേശങ്ങൾ എന്നും രണ്ടായി ഇന്ത്യ വിഭചിക്കപ്പെട്ടു.ഭൂമിശാസ്ത്രപരമായസ്ഥാനത്തിനനുസരിച്ച് ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരുവാൻ വേണ്ടി രാജഭരണ പ്രദേശങ്ങളെ സ്വതന്ത്രമായി വിട്ടിരുന്നു.


പതാകക്ക് ഖാതിത്തുണി

രാജ്യത്തിന്റെ പതാക നിർമ്മിക്കുന്നത് പ്രധാനമായും ഖാതിത്തുണിഉപയോഗിച്ചാണ്. നീളവും വീതിയും 3:2 അനുപാതത്തി ലുമായിരിക്കണം.ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർസിൽ  ഒരു സ്റ്റാൻഡേർഡ് പതാക മുദ്രപതിച്ചു സൂക്ഷിച്ചിട്ടുണ്ട്.ഇത് അനുസരിച്ച് മാത്രമായിരിക്കണം പതാക നിർമ്മാണം. പതാക സംബന്ധിച്ചനിയമങ്ങളെ ഫ്ലാഗ് കോഡ് എന്നറിയപ്പെടുന്നു .വെക്‌സി ലോളജിയെന്നാണ് പതാക പഠനങ്ങളെ വിശേഷിപ്പിക്കുന്നത്. 2002 ജനുവരി 26നാണ് പുതിയ ഫ്ലാഗ് കോഡ് നിലവിൽ വന്നത്. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ മാത്രമാണ് പതാക ഉയർത്തുക.

August 15, 2025-Independence Day- Independent India



ചന്ദ്രിക ദിനപത്രം-പാഠമുദ്ര 

12 Tuesday 2025







Comments

Popular posts from this blog

SSLC CHEMISTRY MARCH 2025

Traveling experience in South Goa

SSLC SOCIAL SCIENCE-1-MARCH 2025