Coading Lab-കമ്പ്യൂട്ടർ ഭാഷ പഠിക്കാം പരിമിതികളില്ലാതെ
Coading Lab-കമ്പ്യൂട്ടർ ഭാഷ പഠിക്കാം പരിമിതികളില്ലാതെ
പ്രോഗ്രാമിംഗ് പഠനം എളുപ്പം
Google Colab ഒരുക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമാണ്. ഇതിലൂടെവെബ് ബ്രൗസറിൽ വച്ച് തന്നെ പൈത്തണ് കോഡ്ചെയ്യാം. കമ്പ്യൂട്ടറിൽ പൈത്തൺ ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല.നിങ്ങൾക്ക് വേണ്ടകോഡിങ് അന്തരീക്ഷം(IDE-Integrated Development Enviorment )Google തന്നെ ഒരുക്കി തരുന്നു. ഇത് വിദ്യാർഥികൾക്ക് പ്രോഗ്രാമിങ്പഠനം എളുപ്പമാക്കുന്നു.
ഒരുമിച് എല്ലാം
Google Colab- കൊളാബറേഷൻ അഥവാ സഹകരണശേഷിയുണ്ട്.
ഒന്നിലധികം ആളുകൾക്ക് ഒരേസമയം ഒരേ ഫയലിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു. ഒരു പ്രോജക്ട് ഗ്രൂപ്പ് വർക്ക് ചെയ്യുമ്പോൾ,എല്ലാവർക്കും ഒരേ നോട്ട്ബുക്കിൽ (കൊളാബിലെ ഫയലിനെ സാധാരണയായി നോട്ട്ബുക്ക് എന്നാണ് പറയുന്നത്)കോഡിങ് ചെയ്യാനും കമാൻഡുകൾ നൽകാനും കോഡുകൾ പരീക്ഷിച്ചു നോക്കാനും സാധിക്കും.
പ്രവർത്തനം ഇങ്ങനെ
ഒരു ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച്colab.research.google.com -എന്ന വെബ്സൈറ്റിൽ കയറിയാൽ മതി.അവിടെ ഒരു പുതിയ നോട്ട്ബുക്ക് സൃഷ്ടിക്കാം. ഈ നോട്ട്ബുക്കിൽകോഡ് എഴുതാനുള്ള ‘സെല്ലുകൾ’ ഉണ്ടാകും.പാഠപുസ്‌തകത്തിൽ നൽകിയിട്ടുള്ള വയസ്സ് കണക്കാക്കുന്ന പൈത്താൻകോഡ് നേരിട്ട് ഈ സെല്ലിൽ ടൈപ്പ് ചെയ്യാം. അതിനുശേഷംറൺ ബട്ടൺ ക്ലിക്ക് ചെയ്താൽകോഡ് പ്രവർത്തിക്കുകയും, ഔട്ട്പുട്ട് അതേ പേജിൽ കാണുകയും ചെയ്യാം. ടെർമിനൽ ഉപയോഗിച്ച്കോഡ് റൺചെയ്യുന്നതിനേക്കാൾ വളരെ ലളിതമാണിത്.
കൂടുതൽ സാധ്യതകൾ
സാധാരണ കമ്പ്യൂട്ടറുകളിൽ ചെയ്യാൻ പ്രയാസമുള്ള വലിയ കണക്കുകളും പ്രോഗ്രാമിങ് ജോലികളുംgoogle colab വഴി എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. google-ന്റെ ശക്തമായ സർവറു കളാണ് ഉപയോഗിക്കുന്നത്.അതിനാൽ കമ്പ്യൂട്ടറിന്റെ വേഗതയെക്കുറിച്ച് ആശങ്കപ്പെടേണ്ട.റോബോട്ടിക്സ്, ഡാറ്റ സയൻസ് തുടങ്ങിയ വിഷങ്ങളുമായി ബന്ധപ്പെട്ട പ്രോഗ്രാമിനും ഇത് ഉപയോഗിക്കാം.
പൈത്താൻ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പാഠഭാഗത്തിലെ അൽ ഗോരിതം,വേരിയബിളുകൾ,ലൂപ്പുകൾ , കണ്ടീഷൻ സ്റ്റേറ്റ്മെന്റുകൾ എന്നിവയെല്ലാം നേരിട്ട് പരീക്ഷിച്ചു നോക്കാൻ ഗൂഗിൾcolab ഒരു മികച്ച ഉപകരണമാണ്.കൂടാതെ അധ്യാപകരുമായികോഡുകൾ പങ്കുവെക്കാനും സംശയങ്ങൾ ചോദിക്കാനും സഹായിക്കുന്നു.
നിങ്ങളുടെ പാഠപുസ്തകത്തിലെ പൈത്തണ് പ്രോഗ്രാമുകൾgoogle colab -ൽ ചെയ്തു നോക്കൂ.
Comments
Post a Comment