sree narayana guru open university-Malayalam blog
sree narayana guru open university-വിദൂര പഠനത്തിന് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല

പി.ടി ഫിറോസ്
കരിയർ ചന്ദ്രിക
വിദൂര പഠനത്തിന് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല
കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവ്വകലാശാലയായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നടത്തുന്ന ബിരുദ,ബിരുദാനന്തര കോഴ്സുകളിലേ പ്രവേശനത്തിന് സെപ്റ്റംബർ 10 വരെsgou.ac.in,erp.sgou.ac.in എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. കൊല്ലത്ത് സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റിക്ക് എറണാകുളം,പാലക്കാട്,പട്ടാമ്പി,കോഴിക്കോട്,കണ്ണൂർ,തലശ്ശേരിഎന്നിവി ടങ്ങളിൽറീജണൽ കേന്ദ്രങ്ങൾ ഉണ്ട്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധിലേണർ സപ്പോർട്ട് സെന്ററുകൾ ഉണ്ട്.
ഓപ്പൺ,ഡിസ്റ്റൻസ് രീതിയിൽ നടത്തുന്ന ബിരുദ,ബിരുദാനന്തര കോഴ്സുകൾക്ക് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷന്റെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരം ഉണ്ട്.യുജിസിയുടെ റഗുലേഷൻ അനുസരിച്ച് ഡിസ്റ്റൻസ്/ഓപ്പൺ കോഴ്സുകൾ റെഗുലർ കോഴ്സുകളുടെതത്തുല്യ അംഗീകാരം ഉണ്ട്.
കോഴ്സിന്റെ ഭാഗമായുള്ള പുസ്തകങ്ങളും മറ്റും ലേണർ സപ്പോർട്ടിങ് സെന്ററുകളിൽ പ്രിൻററിങ് രൂപത്തിലും ,ലേണിങ് മാനേജ്‍മെന്റ് സിസ്റ്റം വഴി ഇലക്ട്രോണിക് രൂപത്തിലും ലഭിക്കാൻ അവസരമുണ്ട് .ലേണർ സപ്പോർട്ട് സെന്ററുകളിൽ അക്കാദമിക് കൗൺസിലർമാർ , മറ്റു വിദ്യാർത്ഥികൾ എന്നിവരുമായിസംവദിക്കാനുള്ള അവസരങ്ങൾക്ക് പുറമേ ലൈബ്രറി,ലബോറട്ടറി സൗകര്യങ്ങൾ എന്നിവഉപയോഗപ്പെടുത്താനുള്ള അവസരം എന്നിവയും ഉണ്ടാകും.ലഭ്യമായ കോഴ്സുകൾ യോഗ്യത എന്നിവ സംബന്ധിച്ച് വിശദവിവരങ്ങൾവെബ്സൈറ്റിലുണ്ട്.
യുജിസി അംഗീകൃത ഡ്യൂവൽ ഡിഗ്രി സമ്പ്രദായത്തിന് കീഴിലുള്ള മറ്റു സർവ്വകലാശാലകളുടെയും സ്ഥാപനങ്ങളുടെയും മറ്റ് റഗുലർ പ്രോഗ്രാമുകൾക്കൊപ്പം ഓപ്പൺ സർവ്വകലാശാലയുടെയുജി/ പിജിപ്രോഗ്രാമുകൾ ചെയ്യാവുന്നതാണ്. എല്ലാ അപേക്ഷകർക്കും ആധാർ നമ്പർ സ്വന്തമായി ഉപയോഗത്തിലുള്ള ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും വേണം. യുജിസി നിബന്ധനപ്രകാരം ഇന്ത്യയിലെ സർവ്വകലാശാലകളിൽ പ്രവേശനം നേടുന്ന എല്ലാ അപേക്ഷകർക്കും എബിസി ഐഡിയും ഡി ഇ ബി ഐഡിയും ഉണ്ടായിരിക്കണം.
ചന്ദ്രിക ദിനപത്രം
18 Monday 2025
Comments
Post a Comment