SSLC CHEMISTRY MARCH 2025
SSLC CHEMISTRY MARCH 2025 രസമേറും രസതന്ത്രം ശാക്കിർ തോട്ടിക്കൽ അധ്യാപകൻ ശാസ്ത്രശാഖകളിൽ ഏറെ സമ്പുഷ്ടമായതാണ് രസതന്ത്രം അഥവാ കെമിസ്ട്രി. രസായനശാസ്ത്രം എന്നും വിളിപ്പേരുള്ള രസതന്ത്ര പ്രധാനമായും പദാർത്ഥങ്ങളെ കുറിച്ചാണ് പഠിക്കുന്നത് .എസ്എസ്എൽസി പരീക്ഷയിൽ കൃത്യതയോടെ പഠിച്ചാൽ എ പ്ലസ് നേടാൻ സഹായിക്കുന്ന വിഷയം കൂടിയാണ് രസതന്ത്രം. പത്താം ക്ലാസ് കെമിസ്ട്രിയിലെ ആദ്യഭാഗം ഒറ്റനോട്ടത്തിൽ കൂട്ടുകാർക്ക് പഠിക്കാം ഇന്നത്തെ ചന്ദ്രിക പാഠമുദ്രയിലൂടെ…… പിരിയോടിക്ക് ടേബിളും ഇലക്ട്രോൺ വിന്യാസവും ആധുനിക രസതന്ത്രത്തിന്റെ അടിസ്ഥാനമായി ഇന്നും നിലനിൽക്കുന്ന കണ്ടുപിടുത്തമാണ് പിരിയോടിക് ടേബിൾ. മൂലകങ്ങളെ അവയുടെ അറ്റോമിക ഭാരത്തിന്റെ ക്രമത്തിൽ അടുക്കിയാൽ, അവയുടെ ഗുണ വിശേഷങ്ങളിൽ ക്രമാനുഗതമായ ഒരു തുടർച്ച കാണാനാവുമെന്ന് ആദ്യമായി നിരീക്ഷിച്ചത് റഷ്യൻ രസതന്ത്രജ്ഞനായ ഡിമിറ്ട്രി മെൻഡലെയ്ഫ് ആയിരുന്നു. രസതന്ത്ര പഠനത്തിൽ പിരിയോഡിക് ടേബിൾ ഉപയോഗപ്പെടുത്തി മൂലകങ്ങളുടെ സവിശേഷതകൾ വിശകലനം ചെയ്യാനും താരതമ്യപ്പെടുത്താനുമുള്ള സാധ്യതകളാണ് ഈ പാഠഭാഗത്തിലൂടെ പരിചയപ്പെടുന്നത് പ്രധാന ആശയങ്ങൾ ആറ്റംഘടനയുടെ അടിസ്ഥാനത്തില...

Comments
Post a Comment