Google Docs-Malayalam Blog
സഹകാരിയായ- Google Docs

സ്വാലിഹ് കൊമ്പൻ കല്ല്
അധ്യാപകൻ എം.ഇ.എസ് കല്ലടി കോളേജ്
എവിടെയും എപ്പോഴും
ഇതൊരു സാധാരണ സോഫ്റ്റ്‌വെയർ അല്ല.നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാതെ ഇന്റർനെറ്റിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ക്ലൗഡ്(cloud ) അധിഷ്ഠിത അപ്ലിക്കേഷനാണിത്. ഒരു വെബ് ബ്രൗസർ ഉദാഹരണത്തിന്(google chrome,Firefox ) ഉപയോഗിച്ച് നിങ്ങളുടെ google അക്കൗണ്ട് വഴി എവിടെ നിന്നും ഇതിൽ പ്രവേശിക്കാം.കമ്പ്യൂട്ടർ,ലാപ്ടോപ്പ്, ടാബ്ലെറ്റ് അല്ലെങ്കിൽ മൊബൈൽ ഫോൺ ഏതു ഉപകരണത്തിൽ നിന്നും നിങ്ങൾ തയ്യാറാക്കിയ ഡോക്കുമെന്റ് തുറക്കാനും എഡിറ്റ്ചെയ്യാനും സാധിക്കും .
ഉപയോഗം
ഒരു ഡോക്യുമെന്റ് തയ്യാറാക്കാൻ ആവശ്യമായ എല്ലാ ടൂളുകളുംgoogle docs-ൽ ഉണ്ട്. അക്ഷരരൂപം,നിറം എന്നിവ മാറ്റാനും വരികൾക്കിടയിലെ അകലം ക്രമീകരിക്കാനും ചിത്രങ്ങൾ ചേർക്കാനും പട്ടികകൾ ഉണ്ടാക്കാനും സാധിക്കും.LibreOfficeWriter-ൽ പഠിച്ച ഇഡ്ന്റിങ്,ഹെഡർ ,ഫൂട്ടർ,ബോർഡർ , ബുള്ളറ്റ് ലിസ്റ്റ് തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ഇതിലും എളുപ്പത്തിൽ ചെയ്യാം. എന്നാൽ google docs-നെശരിക്കും വേറിട്ട് നിർത്തുന്നത് അതിന്റെ സഹകരണശേഷിയാണ്(collaburativePossibilities )
സഹകരണത്തിന്റെ ശക്തി
നിങ്ങളുടെ കൂട്ടുകാരുമായി ചേർന്ന് ഒരു പ്രൊജക്ടർ റിപ്പോർട്ട് തയ്യാറാക്കുകയാണെന്ന് കരുതുക.ഒരാൾ വിവരങ്ങൾ ശേഖരിച്ച് ടൈപ്പ് ചെയ്യുമ്പോൾ മറ്റൊരു കൂട്ടുകാരൻ അതിലെ അക്ഷര തെറ്റുകൾ തിരുത്തുന്നു മൂന്നാമതൊരാൾ ചിത്രങ്ങൾ ചേർക്കുന്നു.അതും ഒരേ സമയം! google docs-ൽഇത് സാധ്യമാണ്.
പ്രവർത്തനം > നിങ്ങൾ തയ്യാറാക്കിയ ഡോക്കുമെന്റ് കൂട്ടുകാരുമായിshare ചെയ്യുക. അവർക്ക് അത് എഡിറ്റ് ചെയ്യാനുള്ള അനുമതിയും നൽകണം.
തൽസമയം എഡിറ്റിംഗ് > നിങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ തന്നെ അവർക്ക് അത് കാണാൻ കഴിയും. ഓരോരുത്തരുടെയും പേര് വ്യത്യസ്തനിറ ത്തിലുള്ള കളറുകളായി സ്‌ക്രീനിൽ കാണാം.അതുകൊണ്ട് ആരാണ് എവിടെയാണ് ടൈപ്പ് ചെയ്യുന്നത് എന്ന് പെട്ടെന്ന് മനസ്സിലാക്കാം.
ഒരുമിച്ചുള്ള ചർച്ചകൾ > ഡോകുമെന്റിലെ ഏതെങ്കിലും ഭാഗത്തെക്കുറിച്ച് കൂട്ടുകാരുമായി ചർച്ച ചെയ്യണമെങ്കിൽ ‘comment’ഓപ്ഷൻ ഉപയോഗിക്കാം.അതിലൂടെ ആ ഭാഗം ഹൈലൈറ്റ് ചെയ്തു നിങ്ങളുടെ ചോദ്യങ്ങളോ നിർദേശങ്ങളോരേഖപ്പെടുത്താം.ഇത് ടീം വർക്ക് കൂടുതൽ എളുപ്പവും രസകരവും ആക്കുന്നു.
Autosave > നിങ്ങൾ ചെയ്യുന്ന ഓരോ മാറ്റങ്ങളും google docs-സ്വയം സേവ് ചെയ്യും. അതിനാൽ കറണ്ട് പോവുകയോ കമ്പ്യൂട്ടർ ഓഫ് ആകുകയോ ചെയ്താൽ നിങ്ങളുടെ പ്രയത്നം വെറുതെ ആവില്ല.
സ്ഥിരംസ്ഥലം വേണ്ട > വീട്ടിലെ കമ്പ്യൂട്ടറുകളിൽ തുടങ്ങിവെച്ച പ്രൊജക്റ്റ് സ്കൂളിൽ വച്ച് ടാബ്ലറ്റിലോ ഫോണിലോ തുടർന്ന് ചെയ്യാം. ഇന്റർനെറ്റ് മാത്രം മതി.
എല്ലാ ഫോർമാറ്റുകളിലും ഡൗൺലോഡ് >ഡോക്യൂമെന്റുകൾ Microsoft Word(.docx),.PDF- അല്ലെങ്കിൽ മറ്റു ഫോർമാറ്റ് കളിലേക്ക് എളുപ്പത്തിൽ മാറ്റിയെടുക്കാനും പ്രിന്റ് ചെയ്യാനും സാധിക്കും.
നിങ്ങളുടെ പാഠപുസ്തകത്തിൽ പഠിച്ച wordprocessr-ന്റെ സാധ്യതകൾക്കപ്പുറം, വിവരസാങ്കേതികവിദ്യയുടെ ഈ പുതിയ ലോകത്ത് google docs-
പോലുള്ള ഓൺലൈൻടൂളുകൾഎങ്ങനെ കൂട്ടായ പ്രവർത്തനങ്ങളെ എളുപ്പമാക്കുന്നു എന്ന് മനസ്സിലാക്കുക. ഇനിയൊരു പ്രോജക്ട് ചെയ്യുമ്പോൾ ഈ ഓൺലൈൻ കൂട്ടുകാരനെ ഒന്ന് പരീക്ഷിച്ചു നോക്കൂ. നിങ്ങളോടൊപ്പം നിങ്ങളുടെ കൂട്ടുകാരും ഒരേ സമയം വിരൽത്തുമ്പിൽ ഒരുമിച്ചു ഉണ്ടായിരിക്കും!
അറിവോളം
1 LibreOfficeWriter-ലെഒരു പ്രധാന പ്രശ്നം?
ഡേറ്റ നഷ്ടപ്പെടാം
2 google docs-ന്റെ പ്രധാന സവിശേഷത?
കൊളാബറേഷൻ
3 ക്‌ളൗഡ് കമ്പ്യൂട്ടിംഗ് ഉപയോഗിക്കുന്ന ഒരു സേവനാം?
ഗൂഗിൾ ഫോട്ടോസ്
4 google docs-ൽതൽസമയം മാറ്റങ്ങൾ കാണുന്ന ഫീച്ചർ?
കഴ്‌സർ
5 ഓട്ടോ-സേവന് സമാനമായ സോഷ്യൽ മീഡിയഫീച്ചർ?
ഡ്രാഫ്റ്റ്
6 PDF-ന്റെപ്രധാനപ്രയോജനം?
രൂപ കല്പന മാറ്റമില്ലാതെനിലനിർത്താൻ.
7 Google docs-ലെചർച്ചാ രീതി?
രേഖാമൂലം
8 ഡ്രോപ്പ് ബോക്സ് പേപ്പറിന്റെ പ്രധാന ഉപയോഗം?
പ്രോജക്ട് മാനേജ്മെന്റ്
9 ഓൺലൈൻ ടൂളുകൾ പഠനത്തിൽ വരുത്തുന്ന മാറ്റം?
കൂട്ടായ പഠനം.
10 പരമ്പരാഗത ടീം വർക്കിൽ നിന്ന് Google docs-നെവ്യത്യസ്തമാക്കുന്നത്?
വീട്ടിലിരുന്ന്ജോലിചെയ്യാം.
11 Google docs-ൽ ഒരു പുതിയ ഡോക്യുമെന്ററി എങ്ങനെസൃഷ്ടിക്കാം?
Google docs-തുറന്ന്‘+’ചിഹ്നത്തിൽക്ലിക്കുചെയ്താൽപുതിയ
ഡോക്യുമെന്റ്സൃഷ്ടിക്കാം.
12 share-ബട്ടൻ എന്തിനാണ് ഉപയോഗിക്കുന്നത്?
ഒരു ഡോക്യുമെന്റ് മറ്റുള്ളവരുമായി പങ്കിടാനും,അവർക്ക് എഡിറ്റ് ചെയ്യാനുള്ള അനുമതി നൽകാനും ഉപയോഗിക്കുന്നു.
13b ഒരുGoogle docs-ഫയൽ എങ്ങനെPDF-ആയി മാറ്റിയെടുക്കാം?
‘File’ മെനുവിലെ ‘Download’- എന്ന ഓപ്ഷൻ ഉപയോഗിച്ച്PDF-document-തിരഞ്ഞെടുക്കുക.
14 Google docs-ൽ ചിത്രങ്ങൾ എങ്ങനെ ചേർക്കാം?
‘insert’-മെനുവിലെ ‘image’-എന്ന ഓപ്ഷൻ വഴി കമ്പ്യൂട്ടറിൽ നിന്നോ ഇന്റർനെറ്റിൽ നിന്നോ ചിത്രങ്ങൾ ചേർക്കാം.
15 Google docs-ലെ കമന്റ് ഫീച്ചറിന്റെ ഉപയോഗം എന്താണ്?
ഒരു ഡോക്യുമെന്റിലെ ഏതെങ്കിലും ഭാഗത്തെക്കുറിച്ച് ചോദ്യങ്ങളോ നിർദ്ദേശങ്ങളോ രേഖപ്പെടുത്താൻ ഇത് സഹായിക്കുന്നു.
16 ഒരു ഡോക്യുമെന്റിന്റെ പകർപ്പ്(make a copy ) ഉണ്ടാക്കുന്നത് എന്തിനാണ്?
നിലവിലുള്ള ഡോക്യുമെന്റ് അതേപടി നിലനിർത്തി,അതിന്റെ പുതിയൊരു പതിപ്പ് ഉണ്ടാക്കാൻ ഇത് ഉപയോഗിക്കുന്നു.
17 Google docs-ഉപയോഗിക്കാൻ ഗൂഗിൾ അക്കൗണ്ട് ആവശ്യമുണ്ടോ?
അതേ, ഗൂഗിൾ ഉപയോഗിക്കാനും ഫയലുകൾ സേവ് ചെയ്യാനും google അക്കൗണ്ട് നിർബന്ധമാണ്.
18 ഇന്റർനെറ്റ് ഇല്ലാതെ Google docs-ഉപയോഗിക്കാൻ കഴിയുമോ?
ഓഫ്‌ലൈൻ മോഡ് ഓണാക്കിയാൽ ഇന്റർനെറ്റ് ഇല്ലാതെയും ചില ഡോക്യുമെന്റുകൾ എഡിറ്റ് ചെയ്യാനും കാണാനും സാധിക്കും.
19 Google docs-ൽ ടെംപ്ലേറ്റ് ഗാലറി എന്തിനാണ് ?
ബയോഡാറ്റ,റിപ്പോർട്ടുകൾ,കത്തുകൾ തുടങ്ങിയവ എളുപ്പത്തിൽ തയ്യാറാക്കാൻ മുൻകൂട്ടി തയ്യാറാക്കിയ രൂപകൽപ്പനകൾ ഇതിൽ ലഭ്യമാണ്.
20 Google docs-ഉം Microsoft Word-ഉം തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്?
Google docs-ഒരു ഓൺലൈൻ ക്‌ളൗഡ് അധിഷ്ഠിത പ്ലാറ്ഫോമാണ് ,Microsoft Word-കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആണ്.
2025 ഓഗസ്റ് 20 ബുധൻ
സുപ്രഭാതം ദിനപത്രം
Comments
Post a Comment