Gate 2026 Registration-Malayalam Blog
GATE(Graduate Aptitude Test in Engineerig) 2026 Registration-Malayalam
പി.ടി ഫിറോസ്
കരിയർ ചന്ദ്രിക

'ഗേറ്റ് 'കടന്നാൽ അവസരങ്ങൾ നിരവധി
ജോലിക്കും യോഗ്യത
’ഗേറ്റ് ‘ പരീക്ഷയിൽ മികവ് തെളിയിക്കുന്നത് വഴി സ്കോളർഷിപ്പോടെയുള്ള പഠനാവസരത്തിന് പുറമേബി .എച്ച്.ഇ.എൽ,സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം, ദാമോദർ വാലി കോർപ്പറേഷൻ, ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എൻജിനീയേർസ്ഇന്ത്യ ലിമിറ്റഡ്,ഗ്യാസ്അതോറിറ്റി ഓഫ് ഇന്ത്യ, ഐ.ഒ.സി.എൽ,കോൾ ഇന്ത്യ ലിമിറ്റഡ്, നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ്,ഷണൽ ഹൈവേ അതോറിറ്റി, എൻ.ടി.പി.സി, എൻ.എൽ.സി.ഇന്ത്യ ലിമിറ്റഡ്, ഒ.എൻ.ജി.സി,നാഷണൽ മിനറൽ പവർകോർപറേഷൻ ,ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ,പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ,രാഷ്ട്രീയഇസ് പാത്നിഗം ലിമിറ്റഡ്,പവർ സിസ്റ്റം ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് തുടങ്ങിയ നിരവധിപൊതു മേഖലാ സ്ഥാപനങ്ങളിൽ മറ്റ് യോഗ്യതകൾക്ക് കൂടി അനുസൃത മായി തൊഴിലവസരം ലഭിക്കാനും അവസമുണ്ടാവും . കൂടാതെ കേന്ദ്രസർക്കാരിന്റെ ചില ഗ്രൂപ്പ്എ തസ്തിക കളിൽ നേരിട്ടുള്ള നിയമനത്തിനും’ഗേറ്റ്’സ്‌കോർ പരിഗണിക്കും.
ചോദ്യങ്ങളുടെ രീതി അറിയാം
'ഗേറ്റ്’ 2026 നടത്തിപ്പിച്ച് മുതല ഗുവാഹത്തിലെ ഇന്ത്യൻഇൻസ്റ്റിട്യൂറ്റ്ഓഫ് ടെക്നോലോജിക്കാണ് .https//gate2026.iitg.ac.in/ എന്നവെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തന്നിട്ടുള്ള ഓപ്ഷനുകളിൽ നിന്ന് ശരിയുത്തരം തിരഞ്ഞെടുക്കാനുള്ള മൾട്ടിപ്പിൾ ചോയ്സ്,ഒന്നോ അതിലധികമോ ശരിയുത്തരങ്ങൾ തിരഞ്ഞെടുക്കാനുള്ള മൾട്ടിപ്പിൾ സെലക്ട്, സംഖ്യകൾ ഉത്തമരമായി വരുന്ന ന്യൂമറിക്കൽ ആൻസർ ടൈപ്പ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. മൾട്ടിപ്പിൾ ചോയ്സ്വിഭാഗത്തിൽ തെറ്റുതരത്തിന്നു നെഗറ്റീവ് മാർക്ക് ഉണ്ടാവും.
വിവിധ യോഗ്യതകൾ
എൻജിനീയറിങ്,ആർക്കിടെക്ചർ,സയൻസ്,കൊമേഴ്‌സ് , ആർട്സ് എന്നിങ്ങനെ ഏതെങ്കിലും വിഷയങ്ങളിലെബിരുദ പഠനത്തിൽ മൂന്നാം വർഷത്തിലെങ്കിലും എത്തിയവർക്കും, ബിരുദം പൂർത്തിയാക്കിയവർക്കും അപേക്ഷ സമർപ്പിക്കാം. എം.ബി.ബി.എസ്,ബി.ഡി.എസ്, വെറ്റിനറിസയൻസ്, ബി.ഫാം, ഫാം.ഡി,അഗ്രികൾച്ചർ,ഹോർട്ടിക്കൾചർ,ഫോറസ്ട്രി ബിരുദധാരികൾക്കുംഅ പേക്ഷിക്കാൻ അവസരം ഉണ്ട്.ഉയർന്ന പ്രായപരിധി ഇല്ല.’ഗേറ്റ് ‘യോഗ്യത നേടിയതിനു ശേഷം സ്ഥാപനങ്ങളിൽ പ്രത്യേകമായി അപേക്ഷിക്കണം.
പരമാവധി രണ്ട് പേപ്പറുകൾ ആണ് തിരഞ്ഞെടുക്കാൻ ആവുക.തുടർപഠനത്തിനും/ജോലിക്കും ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ/ കോഴ്സിന്‍റെ നിബന്ധനകൾക്കനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കണം. എല്ലാ വിഷയങ്ങളുടെയും സിലബസ്പ്രോസ്പെക്ടസിൽ ഉണ്ട്. തിരുവനന്തപുരം,ആറ്റിങ്ങൽ,കൊല്ലം,പത്തനംതിട്ട,കോട്ടയം,കാഞ്ഞിരപ്പള്ളി,ആലപ്പുഴ,ചെങ്ങന്നൂർ,കോതമംഗലം,ആലുവ,മൂവാറ്റുപുഴ,അങ്കമാലി,തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വടകര,വയനാട്,കണ്ണൂർ,പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ അടക്കം പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്.
ചന്ദ്രിക ദിനപത്രം
18 Monday 2025
Comments
Post a Comment