Posts

ജനുവരി 30 – ഗാന്ധിജിയുടെ രക്തസാക്ഷി ദിനം

Image
  ജനുവരി 30 – ഗാന്ധിജിയുടെ രക്തസാക്ഷി ദിനം   ഒരു ചെറു ഓർമ്മപ്പെടുത്തൽ “Image courtesy: Pixabay” മഹാത്മാ ഗാന്ധി മഹാത്മാ ഗാന്ധി (1869–1948) ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന നേതാവായിരുന്നു. അദ്ദേഹത്തിന്റെ പൂർണ്ണനാമം മോഹൻദാസ് കരമചന്ദ് ഗാന്ധി എന്നതാണ്. അഹിംസയും സത്യാഗ്രഹവും ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആയുധങ്ങൾ. ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരങ്ങളിൽ ജനങ്ങളെ സമാധാനപരമായി നയിച്ചതിലൂടെ അദ്ദേഹം ലോകശ്രദ്ധ നേടിയിരുന്നു. ലളിതമായ ജീവിതശൈലി, ഉയർന്ന നൈതിക മൂല്യങ്ങൾ, മനുഷ്യസ്നേഹം എന്നിവ ഗാന്ധിജിയെ ജനങ്ങളുടെ പ്രിയനായകനാക്കി. ഇന്ത്യയിൽ അദ്ദേഹത്തെ “ രാഷ്ട്രപിതാവ് ” എന്നാണ് ആദരപൂർവം വിളിക്കുന്നത്. ജനുവരി 30 ഇന്ത്യയുടെസ്വാതന്ത്ര സമര  ചരിത്രത്തിൽ ഏറ്റവും ദുഃഖ കരമായ ഒരു ദിവസമാണ്.   ഈ ദിവസം മഹാത്മാ ഗാന്ധിജിയുടെ 78-ആം  രക്തസാക്ഷിദിനമാണ് .1948ജനുവരി 30ന് ഡൽഹിലെ ബിര്ളാ ഹൗസിൽസായന പ്രാത്ഥനയിൽ പങ്കെടുക്കുന്നതിനിടെ നാഥുറാം വിനായക് ഗോഡ്സെയാണ് ഗാന്ധിജി ക്കുനേരെ വെടിയുതിർത്തത് . മഹാത്മാ ഗാന്ധിജി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ   മഹാനായ നേതാവായിരുന...

Famous Scientists Facts in Malayalam

Image
 ഏഴു ശാസ്ത്രജ്ഞരുടെ വിശേഷങ്ങൾ എ.പി.ജെ അബ്ദുൽ കലാം Image:Wikipedia എ.പി.ജെ അബ്ദുൽ കലാം ഒരിക്കൽസ്വിറ്റ്‌സർലാൻഡ് എന്ന രാജ്യം സന്ദർശിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ആദരസൂചകമായി അന്നുമുതൽ എല്ലാവർഷവും അദ്ദേഹം സന്ദർശിച്ച മെയ് 26 അവർ ശാസ്ത്ര ദിനമായി ആചരിക്കാൻ തുടങ്ങി. ശാസ്ത്രത്തിൽ അധിഷ്ഠിതമായാണ് എക്കാലത്തും പുരോഗതി ഉണ്ടായിരിക്കുന്നത്. ഇന്ന് നാം അനുഭവിക്കുന്ന പല നല്ല കാര്യങ്ങളും ഓരോ ശാസ്ത്രജ്ഞമാരുടെ കണ്ടുപിടിത്തമാണ്. ലോകത്തെ എണ്ണം പറഞ്ഞ ശാസ്ത്രജ്ഞരിൽ ഇന്ത്യയിൽ നിന്നുള്ള ധാരാളം പ്രശസ്തരായവരെ ചൂണ്ടിക്കാണിക്കാൻ കഴിയും.ഇവരുടെ ജീവിതമാകട്ടെ എന്നും ശാസ്ത്രകുതുകികളെ ആകർഷിക്കാറുണ്ട്. ഇന്ന് കുറച്ചു ശാസ്ത്രജ്ഞന്മാരുടെ രസകരവും പ്രധാനപ്പെട്ടതുമായ കുറച്ചു വിശേഷങ്ങൾ അറിയാം. ഡോ. എ.പി.ജെ അബ്ദുൽ കലാം ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും രാജ്യത്തിന്റെ മിസൈൽ പദ്ധതികളുടെ പിതാവുമായിരുന്ന A. P. J. Abdul Kalam ശാസ്ത്രലോകത്തിലെ അതുല്യ പ്രതിഭയാണ്. ശാസ്ത്രത്തിനോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും രാജ്യസ്നേഹവും ലോകമെമ്പാടും ആദരിക്കപ്പെടുന്നു. എ.പി.ജെ അബ്ദുൽ കലാം ഒരിക്കൽസ്വിറ്റ്‌സർലാൻഡ് എന്ന രാജ്യം സന്ദർശിക്കുകയുണ്ട...

Graphic design revolution-ഗ്രാഫിക് ഡിസൈൻ വിപ്ലവം

Image
  AI Graphic Design Tools Explained | Canva, Adobe Express, Microsoft Designer Guide Image courtesy: Pixabay DIGITAL DESK  സ്വാലിഹ് ഹൈതമി കൊമ്പൻകൊല്  അദ്ധ്യാപകൻ -എം-ഇ-എസ്-കല്ലടി കോളേജ് കുറച്ചുവർഷങ്ങളായി ഗ്രാഫിക് ഡിസൈൻ രംഗത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങൾ വിപ്ലവകരമാണ്.ഒരുകാലത്ത് അഡോബ് ഫോട്ടോഷോപ്പ്(Adobe photoshop) അല്ലെങ്കിൽ ഇല്ലസ്ട്രേറ്റർ (illustrator ) പോലുള്ള സംഗീർണ്ണമായ സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യമുള്ള പ്രൊഫഷണലുകൾക്ക് മാത്രം സാധ്യമായിരുന്ന കാര്യങ്ങൾ, ഇന്ന് ആർട്ടിഫിഷൽ ഇന്റലിജൻസ് (AI )അധിഷ്ഠിത ടൂളുകളുടെ വരവോടുകൂടി സാധാരണക്കാർക്കും പ്രാപ്യ മായിരിക്കുന്നു.ക്യാൻവാ (canva )ഈ രംഗത്ത് വലിയൊരു മാറ്റത്തിന് തുടക്കമിട്ടു എന്നത് തർക്കമില്ലാത്ത കാര്യമാണ്.ലളിതമായ ഡ്രാഗ്-ആൻഡ്-ഡ്രോപ്പ് സംവിധാനത്തിലൂടെയും ആയിരക്കണക്കിന് ടെമ്പ്ലേറ്റുകളുടെയും ഡിസൈനിങ് ജനാധിപത്യവൽക്കരിക്കപ്പെട്ടു.വെറും ടെമ്പ്ലേറ്റുകൾക്കപ്പുറം, ഉപയോക്താവിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് (prompt)ചിത്രങ്ങളും,ലേയൗട്ടുകളും, ടെസ്റ്റുകളും സ്വയം നിർമ്മിക്കുന്ന ‘ഏജന്റിക് ഡിസൈൻ ‘(Agentic Design )രീതിയിലേക്ക് ലോകം നീങ്ങുന്നു.   ഈ...

Artemis II-Mission-ആർട്ടെമിസ് II-2026

Image
 Artemis II-Mission-ആർട്ടെമിസ് II-2026  ആർട്ടെമിസ് II: വിജയകരമായ മടക്കം ആർട്ടെമിസ് II (Artemis II) ദൗത്യം അതിന്റെ പത്ത് ദിവസത്തെ ചരിത്രയാത്ര വിജയകരമായി പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തിയിരിക്കുന്നു! image courtesy-NASA ആർട്ടെമിസ് II: മിഷൻ ട്രാക്കിംഗ് വിവരങ്ങൾ ദൗത്യം പിന്നിട്ട സമയം (Mission Elapsed Time): വിക്ഷേപണം കഴിഞ്ഞ് 9 ദിവസവും 3 മണിക്കൂറും 35 മിനിറ്റും (T+9D 03H 35M) പിന്നിട്ടിരിക്കുന്നു. ചന്ദ്രനുമായുള്ള സമാഗമം (Moon Encounter): ഇത് വിജയകരമായി പൂർത്തിയായിക്കഴിഞ്ഞു ( PASSED ). ചന്ദ്രനെ ചുറ്റിയുള്ള യാത്ര കഴിഞ്ഞ് പേടകം ഇപ്പോൾ ഭൂമിയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. നിലവിലെ അവസ്ഥ (Mission Status): എല്ലാ സിസ്റ്റങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു ( NOMINAL ). ആർട്ടെമിസ് II: വിജയകരമായ മടക്കം (ഏപ്രിൽ 5 - 10) ഏപ്രിൽ 6: ചരിത്രപരമായ ലൂണാർ ഫ്ലൈബൈ: ഓറിയോൺ പേടകം ചന്ദ്രന്റെ ഉപരിതലത്തിന് 7,400 കിലോമീറ്റർ അടുത്തെത്തി. ചന്ദ്രന്റെ അപ്പുറത്തെ വശം (Far Side) നേരിട്ട് കാണുന്ന ആദ്യ മനുഷ്യരായി യാത്രികർ മാറി. ഏപ്രിൽ 7-9: ഭൂമിയിലേക്കുള്ള യാത്ര: ചന്ദ്രന്റെ ഗുരുത്വാകർഷണം ഉപയോഗിച്ച് പേടകം തി...

Gas laws-വാതക നിയമങ്ങൾ

Image
 Gas laws-വാതക നിയമങ്ങൾ ദ്രവ്യാവസ്ഥകളിൽ മുഖ്യമാണ് വാതകാവസ്ഥ.വാതകങ്ങളില്ലെങ്കിൽ ഭൂമിയിൽ അതിജീവനം അസാധ്യം.പത്താം ക്ലാസ് രസതന്ത്രത്തിലെവാതക നിയമങ്ങളും മോൾ സങ്കൽപ്പനങ്ങളും എന്ന പാഠഭാഗത്തോട്ചേർത്ത് വായിക്കാൻ. കരീം യൂസുഫ് തിരുവട്ടൂർ  നീയതമായ ആകൃതിയോ വ്യാപതമോ ഇല്ലാത്തവയാണ് വാതകങ്ങൾ. വാതകത്തിലെ തന്മാത്രകൾ തമ്മിലുള്ള അകലം വളരെ കൂടുതലായിരിക്കും. വാതകങ്ങൾ അവ ഉൾക്കൊള്ളുന്ന പാത്രത്തിന്റെ ആകൃതി സ്വീകരിക്കുന്നു. ഉൾക്കൊള്ളുന്ന പാത്രത്തിന്റെ വ്യാപ്തം വാതകത്തിന്റെ വ്യാപ്തമായി കണക്കാക്കുകയും ചെയ്യുന്നു.വാതക തന്മാത്രകൾ എല്ലാ വശങ്ങളിലേക്കും തുല്യമർദ്ദം പ്രയോഗിക്കുന്നു. വാതക നിയമങ്ങൾ വാതകങ്ങളുടെ സ്വാഭാവികമായ പ്രത്യേകതകളെ അടിസ്ഥാനമാക്കി നിരവധി വാതക നിയമങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. റോബർട്ട് ബോയിൽ അവതരിപ്പിച്ച ബോയിൽ നിയമം, ജാക്യൂസ് അലക്സാണ്ടർചാൾസി ന്റെ  ചാൽസ് നിയമം ,ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അമിഡിയോ അവോഗാഡ്രോ യുടെ അവോഗാഡ്രോ നിയമം എന്നിവ പാഠപുസ്തകത്തിൽ ഉണ്ട്.ഇവ കൂടാതെ ഫ്രഞ്ച് ശാസ്ത്രജ്ഞൻ ഗേലൂസാക് ആവിഷ്കരിച്ച ഗേലൂസാക് നിയമം, തോമസ് ഗ്രഹാമി ന്റെ ഡിഫ്യൂഷൻ നയമം എന്നിവയും പ്രസിദ്ധ വാതക നിയമങ്ങളാണ്. ...

Google Scholar-ഗൂഗിൾ സ്കോളറും നമ്മളും

Image
 Google Scholar-ഗൂഗിൾ സ്കോളറും നമ്മളും  DIGITAL DESK സ്വാലിഹ് ഹൈത്തമി കൊമ്പൻ കല്ല്  (അധ്യാപകൻ, എം.ഇ.എസ് കല്ലടി കോളേജ്) പത്താം ക്ലാസിലെ ICTപാഠപുസ്തകത്തിൽ’ സൈബർ പ്രപഞ്ചം’ എന്ന നാലാം അധ്യായത്തിലെ,’വിശ്വസ്തനീയ ഉറവിടങ്ങൾ’(Reliable Sources) എന്ന ഭാഗം ആഴത്തിൽ പരിചയപ്പെടാം. ഒരു പ്രോജക്ടിനായി ഇന്റർനെറ്റിൽ പരതുമ്പോൾ,പരസ്യങ്ങളുടെയും വിശ്വസിക്കാൻ കൊള്ളാത്ത ബ്ലോഗുകളുടെയും ഇടയിൽപ്പെട്ട് നിങ്ങൾ നിസ്സഹായരായിട്ടുണ്ടോ?പടപുസ്തകത്തിനപ്പുറം ഒരു വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ശ്രമിക്കുമ്പോൾഎവിടെ തുടങ്ങണം എന്നറിയാതെ നിന്നിട്ടുണ്ടോ?പഠനത്തെയും ഗവേഷണത്തെയും പുതിയ തലങ്ങളിലേക്ക് ഉയർത്താൻ സഹായിക്കുന്ന,അറിവിന്റെ ഡിജിറ്റൽ ലോകത്തേക്കുള്ള വഴികാട്ടിയാണ് ഈ ലേഖനം. സെർച്ച് ബാറിനപ്പുറം നമ്മുടെയെല്ലാം സംശയങ്ങൾക്ക് ആദ്യത്തെ ഉത്തരം നൽകുന്നത് ഗൂഗിളാണ്. എന്നാൽ പഠനത്തിന്റെയും ഗവേഷണത്തിന്റെയും ലോകത്ത്, സാധാരണ ഗൂഗിൾ സെർച്ച് വലിയ സൂപ്പർമാർക്കറ്റ് പോലെയാണ്; അവിടെ നമുക്ക് ആവശ്യമായുള്ള പച്ചക്കറികളോടൊപ്പം കളിപ്പാട്ടളും ലഘുഭക്ഷണങ്ങളും കാണാം. എന്നാൽ നമുക്ക് വേണ്ടത് പഠനത്തിന് ആവശ്യമായ വിശ്വസനീയമായ വിവരങ്ങൾ മാത്രമാണെങ്ക...