Graphic design revolution-ഗ്രാഫിക് ഡിസൈൻ വിപ്ലവം

 AI Graphic Design Tools Explained | Canva, Adobe Express, Microsoft Designer Guide

AI graphic design tools like Canva Adobe Express and Microsoft Designer





DIGITAL DESK 

സ്വാലിഹ് ഹൈതമി കൊമ്പൻകൊല് 

അദ്ധ്യാപകൻ -എം-ഇ-എസ്-കല്ലടി കോളേജ്


കുറച്ചുവർഷങ്ങളായി ഗ്രാഫിക് ഡിസൈൻ രംഗത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങൾ വിപ്ലവകരമാണ്.ഒരുകാലത്ത് അഡോബ് ഫോട്ടോഷോപ്പ്(Adobe photoshop) അല്ലെങ്കിൽ ഇല്ലസ്ട്രേറ്റർ (illustrator ) പോലുള്ള സംഗീർണ്ണമായ സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യമുള്ള പ്രൊഫഷണലുകൾക്ക് മാത്രം സാധ്യമായിരുന്ന കാര്യങ്ങൾ, ഇന്ന് ആർട്ടിഫിഷൽ ഇന്റലിജൻസ് (AI )അധിഷ്ഠിത ടൂളുകളുടെ വരവോടുകൂടി സാധാരണക്കാർക്കും പ്രാപ്യ മായിരിക്കുന്നു.ക്യാൻവാ (canva )ഈ രംഗത്ത് വലിയൊരു മാറ്റത്തിന് തുടക്കമിട്ടു എന്നത് തർക്കമില്ലാത്ത കാര്യമാണ്.ലളിതമായ ഡ്രാഗ്-ആൻഡ്-ഡ്രോപ്പ് സംവിധാനത്തിലൂടെയും ആയിരക്കണക്കിന് ടെമ്പ്ലേറ്റുകളുടെയും ഡിസൈനിങ് ജനാധിപത്യവൽക്കരിക്കപ്പെട്ടു.വെറും ടെമ്പ്ലേറ്റുകൾക്കപ്പുറം, ഉപയോക്താവിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് (prompt)ചിത്രങ്ങളും,ലേയൗട്ടുകളും, ടെസ്റ്റുകളും സ്വയം നിർമ്മിക്കുന്ന ‘ഏജന്റിക് ഡിസൈൻ ‘(Agentic Design )രീതിയിലേക്ക് ലോകം നീങ്ങുന്നു.

  ഈ സന്ദർഭത്തിൽ, കാൻവക്ക് ബദലായി നിൽക്കുന്ന, അല്ലെങ്കിൽ ചില പ്രത്യേക ആവശ്യങ്ങൾക്ക് കാൻവയെക്കാൾ മികച്ച ഫലങ്ങൾ നൽകുന്നമറ്റ് AI ടൂകളെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. അഡോബ് എക്സ്പ്രസ് ,മൈക്രോസോഫ്റ്റ് ഡിസൈൻ, ബിസ്മി തുടങ്ങിയവ ഈ രംഗത്തെ വമ്പൻമാരാണ്. ഓരോടൂളും വ്യത്യസ്തമായ സാങ്കേതികവിദ്യകളും, ബിസിനസ് മോഡലുകളും ഉപയോക് തൃ  അനുഭവങ്ങളുമാണ് മുന്നോട്ടുവയ്ക്കുന്നത്. പ്രത്യേകിച്ച് മലയാളം പോലുള്ള ഇൻഡിക്‌ ഭാഷകൾ ഉപയോഗിക്കുമ്പോൾഈ  ടൂളുകൾ നേരിടുന്ന സാങ്കേതിക വെല്ലുവിളികളും, അവയ്ക്കുള്ള പരിഹാരങ്ങളും നമുക്ക് പരിശോധിക്കാം.

അഡോബ് എക്സ്പ്രസ്

 ഗ്രാഫിക് ഡിസൈൻ രംഗത്തെ കുലപതികളായ അടോബ്(Adobe) കാൻവയുടെ വളർച്ചയെ തടയിടാനും തങ്ങളുടെ പ്രഫഷണൽ ഉപയോഗിക്താക്കൾക്കു കൂടുതൽ ലളിതമായ ഒരു പ്ലാറ്റ്ഫോം നൽകാനുമായി അവതരിപ്പിച്ചതാണ് അഡോബ് എക്സ്പ്രസ്. വെറും ഒരു ഡിസൈൻ ടൂൾ എന്നതിലുപരി അഡോബിന്റെ ശക്തമായ ‘ഫയർഫ്ലൈ’ എൻജിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഒരു സമ്പൂർണ്ണ ക്രിയേറ്റീവ് സ്യൂട്ട് ആയി ഇത്‌ മാറിയിരിക്കുന്നു.

അഡോബ് ഫയർഫ്ലൈ

മറ്റ് പല എ ഐ ടൂളുകളിൽ നിന്ന് അഡോബ് എക്സ്പ്രസ്സിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ ജനറേട്ടീവ് എൻജിനായ ‘ഫയർഫ്ലൈ’ആണ്. ഇന്റർനെറ്റിൽ നിന്ന് ലഭിക്കുന്ന ഏത് ചിത്രങ്ങളും ഉപയോഗിച്ച് പരിശീലനം നേടിയ (സ്ക്രാപ്പ്ഡ് ഡാറ്റ) മറ്റു മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, അടോബ് സ്റ്റോക്കിലുള്ള പകർപ്പ് അവകാശമുള്ള ചിത്രങ്ങളും, ലൈസൻസ് കാലാവധി കഴിഞ്ഞ പൊതു ചിത്രങ്ങളും ഉപയോഗിച്ച് ആണ് ഫയർഫ്ലൈ നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ഗുണങ്ങൾ പലതാണ്.

വാണിജ്യ സുരക്ഷ: ബിസിനസ് ആവശ്യങ്ങൾക്കായി ലോഗോയോ പരസ്യചിത്രങ്ങളോ നിർമ്മിക്കുമ്പോൾ, ഭാവിയിൽ പകർപ്പ് അവകാശത്തിന് നിയമനടപടികൾ നേരിടേണ്ടി വരുമോ എന്ന് ഭയം വേണ്ട.അഡോബ് എന്റർപ്രൈസ് ഉപയോക്താക്കൾക്ക് ഇതിന് നിയമപരമായ പരീരക്ഷ വാഗ്ദാനം ചെയ്യുന്നു.

ഉയർന്ന ഗുടാനിലാവാരം: ഫയർഫ്ലൈ നിർമ്മിക്കുന്ന ചിത്രങ്ങൾ പലപ്പോഴും ഫോട്ടോഗ്രാഫിക് ക്വാളിറ്റി പുലർത്തുന്നവയാണ്. മനുഷ്യരുടെചർമം,ടെക്സ്ച്ചറുകൾ ,എന്നിവ നിർമ്മിക്കാൻ ഇതിന് സാധിക്കുന്നു.

ജനറേറ്റീവ് ഫിൽ 

ഫോട്ടോഷോപ്പിൽ മാത്രം ലഭ്യമായിരുന്ന’ ജനറേറ്റീവ്ഫിൽ ‘ എന്ന ഫീച്ചർ ഇപ്പോൾ അഡോബ് എക്സ്പ്രസ്സിൽ ലഭ്യമാണ്. ഒരു ചിത്രത്തിലെ അനാവശ്യമായ ഭാഗം നീക്കം ചെയ്യാനോ, ഇല്ലാത്ത ഒരു വസ്തുവിനെ കൂട്ടിച്ചേർക്കാനോ ഇത് സഹായിക്കുന്നു. ഉദാഹരണത്തിന് ഒരു മേശപ്പുറത്തിരിക്കുന്നഒഴിഞ്ഞ  പാത്രത്തിൽ ‘പഴങ്ങൾ നിറയ്ക്കുക’ എന്ന് ടൈപ്പ് ചെയ്താൽ ,AI അത് കൃത്യമായി നിഴലും വെളിച്ചവും ക്രമീകരിച്ച് അവിടെ പഴങ്ങൾ സ്ഥാപിക്കും .ഇതു  സാധാരണ ഇൻ പെയിന്റിങ്ടൂളുകളെ ക്കാൾ വളരെ മുന്നിലാണ്.

അഡോബ് ഇiക്കോ സിസ്റ്റം

അഡോബ്  എക്സ്പ്രസ്സിന്റെ ഏറ്റവും വലിയ കരുത്ത് അത് മറ്റ്  അഡോബ് ആപ്പുകളുമായി(photoshop,illustrator)  പുലർത്തുന്ന ബന്ധമാണ്. ലിങ്കിട് അസെസ്റ്റ്സ്  എന്ന സാങ്കേതികവിദ്യ വഴി, ഒരു ഡിസൈനർക്ക് ഫോട്ടോ ഷോപ്പിൽ ചെയ്യുന്ന മാറ്റങ്ങൾ തൽസമയം എക്സ്പ്രസ്സിലെ ഡിസൈനിലും പ്രതിഫലിക്കാൻ സാധിക്കും. ഇത് വലിയ ഡിസൈൻ ടീമുകൾക്ക് വളരെ ഉപകാരപ്രദമാണ് .ബ്രാൻഡ് ലോഗോയിലോ നിറത്തിലോ മാറ്റംവരുത്തിയാൽ , അത് ഉയോഗിച്ചിരിക്കുന്ന എല്ലാ സോഷ്യൽ മീഡിയ പോസ്റ്റുകളിലും ആ മാറ്റം തനിയെ വരുന്നു.

മലയാളം ഫോണ്ട് റെൻഡ്റിങ് 

മലയാളം ടൈപ്പിങ്ങിന്റെ കാര്യത്തിൽ അഡോബ് എക്സ്പ്രസ് ഒരു സമ്മിശ്ര അനുഭവം നൽകുന്നു.അഡോബിന്റെ ഡെസ്ക്ടോപ്പ് ആപ്പുകളിൽ (InDesign  Illustrator )ലോകകോത്തര  നിലവാരമുള്ള ‘സൗത്ത് ഏഷ്യൻ കമ്പോസർ’ അല്ലെങ്കിൽവേൾഡ് റെഡി കമ്പോസർ ലഭ്യമാണ്. ഇത് മലയാളത്തിലെ കൂട്ടക്ഷരങ്ങളേയും , ചിഹ്നങ്ങളേയുംകൃത്യമായി കൈകാര്യം ചെയ്യുന്നു. എന്നാൽ വെബ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന അഡോബ് എക്സ്പ്രസിൽ ചിലപ്പോൾ ഈ ട്രെൻഡറിങ് കൃത്യമാകാറില്ല. പ്രത്യേകിച്ച് പിഡിഎഫ് ആയി എക്സ്പോർട്ട് ചെയ്യുമ്പോൾ ‘കൂട്ടം’ എന്ന് എഴുതുമ്പോൾ ‘ട്ട’ എന്ന കൂട്ടക്ഷരത്തിന് പകരം ‘ട് ട് ‘ എന്ന് പിരിഞ്ഞു പോകുന്ന അവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും അഡോബ് ഫോണ്ട് ലൈബ്രറിയിൽ ധാരാളം മലയാളം ഫോണ്ടുകൾ ലഭ്യമാണ് എന്നത് ഒരു ആശ്വാസമാണ്.


മൈക്രോസോഫ്റ്റ് ഡിസൈനർ 

മൈക്രോസോഫ്റ്റ് ഡിസൈനർ.AI  യുഗത്തിൽ ജനിച്ച ഒരു ടൂൾ ആണ്. വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും മൈക്രോസോഫ്റ്റ് 365 സൂ ട്ടിന്റെയും  ഭാഗമായാണ് ഇത് പ്രവർത്തിക്കുന്നത്.


DALL-E 3:ഭാവനയ്ക്അപ്പുറം 

ഓപ്പൺ എഐയുടെ ഏറ്റവും പുതിയ DALL-E 3 മോഡലിലാണ് മെക്രോസോഫ്റ്റ് ഡിസൈനർ പ്രവർത്തിക്കുന്നത്.സങ്കീർണമായനിർദ്ദേശങ്ങൾ പോലും കൃത്യമായി മനസ്സിലാക്കി ചിത്രങ്ങൾ നിർമ്മിക്കാൻ ഇതിന് കഴിവുണ്ട്. ഉദാഹരണത്തിന്,” കേരളീയ വേഷം ധരിച്ച ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന ഒരു ആന” എന്ന്  നിർദ്ദേശിച്ചാൽ,മറ്റ് പല AI കളും ആശയ കുഴപ്പത്തി ലാവുമ്പോൾ  ഇത് കൃത്യതയോടെ വരച്ചു തരുന്നു.

ഓഫീസ് ആപ്പ് സംയോജനം 

മൈക്രോസോഫ്റ്റ് വേർഡ് അല്ലെങ്കിൽ പവർ പോയിന്റ് ഉപയോഗിക്കുന്നവർക്ക് ഡിസൈനർ ഒരു അനുഗ്രഹമാണ്. കോപൈലറ്റ് വഴി വേഡിൽ ഒരു ലേഖനം എഴുതുന്നതിനിടയിൽ തന്നെ “ഈ പാരഗ്രാഫിന് യോജിച്ച ഒരു ചിത്രം നിർമ്മിക്കുക” എന്ന് പറഞ്ഞാൽ, ഡിസൈനർ അത് സൈഡ് ബാറിൽ തന്നെ നിർമ്മിച്ചു നൽകും. ഇത് ജോലിഭാരം കുറയ്ക്കുകയും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ബൂസ്റ്റ് സിസ്റ്റം

മൈക്രോസോഫ്റ്റ് ഡിസൈനർ ഒരു ബൂസ്റ്റ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. സൗജന്യ ഉപയോക്താക്കൾക്ക് ദിവസേന 15ബൂസ്റ്റുകൾ ലഭിക്കുന്നു.ഇത് ഉപയോഗിച്ച് വേഗത്തിൽ ചിത്രങ്ങൾ നിർമ്മിക്കാം.ബൂസ്റ്റുകൾ തീർന്നാലും ചിത്രങ്ങൾ നിർമിക്കാം, പക്ഷേ അതിന് കൂടുതൽ സമയം എടുക്കും.ക്യാൻവയുടേയോഅഡോബിന്റെയോ ‘ക്രെഡിറ്റു ‘ സിസ്റ്റത്തേക്കാൾ  (തീർന്നാൽ പണം നൽകണം) ഇത് ഉപയോഗ് താക്കൾക്കു ക്ക് ലാഭകരമാണ് 


മലയാളം പിന്തുണ വിൻഡോസിന്റെ കരുത്ത്

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം വർഷങ്ങളായിഇൻഡിക്  ഭാഷകൾക്ക് മികച്ച പിന്തുണ നൽകുന്നുണ്ട്.’യൂനിസ്‌ക്രൈബ് ‘ റെൻഡറിങ് എൻജിൻ  വഴി മലയാള അക്ഷരങ്ങളെ കൃത്യമായി വിന്യസിക്കാൻ വിൻഡോസിനുസാദിക്കുന്നു.മൈക്രോസോഫ്റ്റ് ഡിസൈനർ ഈസംവിധാനം ഉപയോഗിക്കുന്നത് കൊണ്ട് മലയാളം ടൈപ്പിംഗ് താരതമ്യേന എളുപ്പവും  പിഴവുകൾ കുറഞ്ഞതുമാണ്.’സാൻസ് സെരിഫ് കളക്ഷൻ ‘ കളക്ഷൻ എന്ന പേരിൽസൗത്ത് ഏഷ്യൻ ഭാഷകൾക്കായി പ്രത്യേക ഫോണ്ടുകൾ ഇവർ  നൽകുന്നുണ്ട്.

വിസ്മി

കാൻവയുംഅഡോബുംസോഷ്യൽമീഡിയപോസ്റ്റുകളിലുംലോഗോകളിലുംശ്രന്ദകേന്ദ്രീകരിക്കുമ്പോൾ,വിസ്മിശ്രദധിക്കുന്നത്വിവരങ്ങളുടെഅവതരണത്തിലാണ് (DATA VISUALIZATION).കോർപ്പറേറ്റുപ്രസെന്റേഷനുകൾ,റിപോർട്ടുകൾ,ഇൻഫോഗ്രാഫിക്‌സ്എന്നിവ നിർമിക്കാൻ ഏതാണ് ഏറ്റവും മികച്ച ടൂൾ.

 ഇൻഫോഗ്രാഫിക്‌സും ചാർട്ടുകളും

സാധാരണ ബാർചാർട്ടുകൾ ക്ക്അപ്പുറം,സങ്കീർണ മായ ഡാറ്റയെ എളുപ്പത്തിൽ മനസിലാക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ വിസ്മി സഹായിക്കുന്നു.ഗൂഗിൾ ഷീറ്റിലെ വിവരങ്ങൾ തത്സമയം ചാർട്ടുകളായി മാറ്റാൻ ഇതിനു സാധിക്കും.ഡേറ്റമാറുന്നതിന് അനുസരിച്ചു ചാർട്ടും അപ്ഡേറ്റ് ആകും എന്നത് വലിയൊരു പ്രത്യേകതയാണ്.

പരിമിതികൾ 

വിസ്മിയുടെ സൗജന്യ പ്ലാൻ വളരെ പരിമിതമാണ്.സൗജന്യമായി ഡൌൺലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ വിസ്മിയുടെ വാട്ടർമാർക് ഉണ്ടാകും.കൂടാതെ ഉയർന്ന നിലവാരമുള്ള PDF ഡൌൺലോഡ് ചെയ്യണമെങ്കിൽ പണം നൽകേണ്ടി വരും.500MB സ്റ്റോറേജ് മാത്രമേ സൗജന്യ പ്ലാനിൽ ലഭിക്കുകയുള്ളൂ.അതിനാൽ പ്രൊഫഷണൽ ആവശ്യങ്ങൾക്കു പണം മുടക്കാൻ തയ്യാറുള്ള വർക്ക്‌ മാത്രമേ വിസ്മി പൂർണമായി ഉപയോഗിക്കാൻ സാധിക്കുകയുള്ളു.

വിദ്യാ പ്രഭാതം 2026

ജനുവരി -13-ചൊവ്വ



Comments

Popular posts from this blog

sree narayana guru open university-Malayalam blog

Google Docs-Malayalam Blog

Google Scholar-ഗൂഗിൾ സ്കോളറും നമ്മളും