Famous Scientists Facts in Malayalam

 ഏഴു ശാസ്ത്രജ്ഞരുടെ വിശേഷങ്ങൾ

APJ Abdul Kalam Indian scientist and former President of India
എ.പി.ജെ അബ്ദുൽ കലാം
Image:Wikipedia


എ.പി.ജെ അബ്ദുൽ കലാം ഒരിക്കൽസ്വിറ്റ്‌സർലാൻഡ്
എന്ന രാജ്യം സന്ദർശിക്കുകയുണ്ടായി.
അദ്ദേഹത്തിന്റെസന്ദർശനത്തിന്റെ
ആദരസൂചകമായി അന്നുമുതൽഎല്ലാവർഷവും
അദ്ദേഹം സന്ദർശിച്ച മെയ് 26 അവർ
ശാസ്ത്ര ദിനമായി ആചരിക്കാൻ തുടങ്ങി.

ശാസ്ത്രത്തിൽ അധിഷ്ഠിതമായാണ് എക്കാലത്തും പുരോഗതി ഉണ്ടായിരിക്കുന്നത്. ഇന്ന് നാം അനുഭവിക്കുന്ന പല നല്ല കാര്യങ്ങളും ഓരോ ശാസ്ത്രജ്ഞമാരുടെ കണ്ടുപിടിത്തമാണ്. ലോകത്തെ എണ്ണം പറഞ്ഞ ശാസ്ത്രജ്ഞരിൽ ഇന്ത്യയിൽ നിന്നുള്ള ധാരാളം പ്രശസ്തരായവരെ ചൂണ്ടിക്കാണിക്കാൻ കഴിയും.ഇവരുടെ ജീവിതമാകട്ടെ എന്നും ശാസ്ത്രകുതുകികളെ ആകർഷിക്കാറുണ്ട്. ഇന്ന് കുറച്ചു ശാസ്ത്രജ്ഞന്മാരുടെ രസകരവും പ്രധാനപ്പെട്ടതുമായ കുറച്ചു വിശേഷങ്ങൾ അറിയാം.

ഡോ. എ.പി.ജെ അബ്ദുൽ കലാം

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും രാജ്യത്തിന്റെ മിസൈൽ പദ്ധതികളുടെ പിതാവുമായിരുന്ന A. P. J. Abdul Kalam ശാസ്ത്രലോകത്തിലെ അതുല്യ പ്രതിഭയാണ്. ശാസ്ത്രത്തിനോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും രാജ്യസ്നേഹവും ലോകമെമ്പാടും ആദരിക്കപ്പെടുന്നു.

എ.പി.ജെ അബ്ദുൽ കലാം ഒരിക്കൽസ്വിറ്റ്‌സർലാൻഡ് എന്ന രാജ്യം സന്ദർശിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ആദരസൂചകമായി അന്നുമുതൽ എല്ലാവർഷവും അദ്ദേഹം സന്ദർശിച്ച മെയ് 26 അവർ ശാസ്ത്ര ദിനമായി ആചരിക്കാൻ തുടങ്ങി. ഓരോ ഇന്ത്യക്കാരനുംഅഭിമാനിക്കാൻ കഴിയുന്ന കാര്യം.

ഡോ. അബ്ദുൽ കലാമിന്റെ ജീവിതം വിദ്യാർത്ഥികൾക്കും യുവതലമുറയ്ക്കും വലിയ പ്രചോദനമാണ്. കഠിനാധ്വാനം, ആത്മവിശ്വാസം, വിജ്ഞാനത്തോടുള്ള ആസക്തി എന്നിവയിലൂടെ ഉയർന്ന സ്ഥാനങ്ങളിൽ എത്താൻ കഴിയുമെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

Leonardo da Vinci – Italian artist and scientist

ലിയാനാർഡോ ഡാവിഞ്ചി



2. ലിയാനാർഡോ ഡാവിഞ്ചി

Leonardo da Vinci ലോകചരിത്രത്തിലെ ഏറ്റവും പ്രതിഭാശാലികളിൽ ഒരാളാണ്. സാധാരണയായി അദ്ദേഹത്തെ ഒരു മഹാനായ ചിത്രകാരനായി മാത്രമാണ് പലരും അറിയുന്നത്. എന്നാൽ അദ്ദേഹം ഒരു ചിത്രകാരൻ മാത്രമല്ലായിരുന്നു.

ലിയാനാർഡോ ഡാവിഞ്ചി ഗണിതശാസ്ത്രജ്ഞൻ, ശാസ്ത്രജ്ഞൻ, എഞ്ചിനീയർ, എഴുത്തുകാരൻ, സംഗീതജ്ഞൻ, കലാകാരൻ എന്നീ നിലകളിലും ശ്രദ്ധേയമായ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. ശാസ്ത്രം, കല, സാങ്കേതികവിദ്യ എന്നിവയെ ഒരുമിച്ചു ചിന്തിച്ച ഒരു മഹാനായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളിലൊന്നാണ് Mona Lisa. ഇന്നും ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

ശരീരഘടന, പറക്കുന്ന യന്ത്രങ്ങൾ, യുദ്ധ ഉപകരണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം വരച്ചിട്ടിരിക്കുന്ന രേഖാചിത്രങ്ങളും പഠനങ്ങളും പിന്നീട് ശാസ്ത്രലോകത്തിന് വലിയ പ്രചോദനമായി.


Thomas Edison light bulb invention
തോമസ് ആൽവ എഡിസൺ


3 തോമസ് ആൽവ എഡിസൺ

കണ്ടുപിടിത്തങ്ങളുടെ രാജാവാണ് എഡിസൺ.വൈദ്യുത ബൾബ്,ചലിക്കുന്ന ദൃശ്യമെടുക്കുന്ന ക്യാമറ,പണ്ടുകാലത്തെ പാട്ടുകേൾക്കാൻ ഉപയോഗിച്ച ഗ്രാമഫോൺ ണ് ഇതൊക്കെ അദ്ദേഹത്തിന്റെ സംഭാവനയാണ്. അദ്ദേഹം തന്നെയാണ് നമ്മുടെ ടാറ്റൂപേനയും കണ്ടുപിടിച്ചത്. മാത്രമല്ല ഇന്നും ഏറ്റവും അധികം പേറ്റന്റുകൾ നേടിയ റെക്കോർഡും എഡിസൺന്റെ പേരിൽ തന്നെയാണ് 193 തവണ.



Louis Braille inventor of the Braille writing system for blind people
ലൂയിസ് ബ്രെയിലി


4 ലൂയിസ് ബ്രെയിലി

അന്ധരായവർക്കായി ബ്രെയിൻ ലിപി എന്ന ഒരു ഭാഷ തന്നെ കണ്ടുപിടിച്ച ലൂയിസ് ബ്രെയിലി ജന്മനാ അന്ധനായിരുന്നില്ല.അദ്ദേഹത്തിന്റെ മൂന്നാമത്തെ വയസ്സിലാണ് ഒരു അപകടത്തിൽ അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെടുന്നത്.പക്ഷേ അദ്ദേഹം അതിനെ മറികടന്ന് അന്ധർക്കായി ഒരു ലിപി തന്നെ ലോകത്തിനു സംഭാവന ചെയ്തു.



Marie Curie famous scientist who discovered radium and polonium
മാഡം മേരി ക്യൂറി


5 മാഡം മേരി ക്യൂറി

നൊബേൽ സമ്മാനത്തിന്റെ പ്രാധാന്യം നമുക്ക് അറിയാമല്ലോ.യുറേനിയത്തിൽ നിന്ന് റേഡിയം കണ്ടെത്തിയതിനിടക്കം രണ്ടു നൊബേൽ സമ്മാനമാണ് അവർക്ക് ലഭിച്ചത്. ആദ്യമായി ഒരു വനിതയ്ക്ക് നൊബേൽസമ്മാനം ലഭിച്ച ക്രെഡിറ്റുംമേരി ക്യൂറിയുടെ  പേരിലാണ്.



Archimedes famous Greek mathematician and scientist
ആർക്കിമിഡീസ്

6 ആർക്കിമിഡീസ്

Archimedes പുരാതന ഗ്രീസിലെ ഏറ്റവും പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനും ശാസ്ത്രജ്ഞനുമാണ്. ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും അദ്ദേഹം നൽകിയ സംഭാവനകൾ ഇന്നും വളരെ പ്രധാനപ്പെട്ടവയാണ്.

കുളിക്കുന്ന സമയത്ത് വെള്ളത്തിൽ ശരീരം മുങ്ങുമ്പോൾ വെള്ളം പുറത്തേക്ക് തള്ളപ്പെടുന്നതു കണ്ടാണ് അദ്ദേഹം ഒരു പ്രധാന ശാസ്ത്രീയ സിദ്ധാന്തം കണ്ടെത്തിയത്. ഇതാണ് പിന്നീട് Archimedes' Principle എന്ന പേരിൽ അറിയപ്പെട്ടത്. ഈ കണ്ടെത്തൽ നടത്തിയ സന്തോഷത്തിൽ അദ്ദേഹം “Eureka! Eureka!” എന്ന് വിളിച്ചോടിയതായാണ് പറയപ്പെടുന്നത്.

ഇന്ന് കപ്പലുകൾ വെള്ളത്തിൽ എങ്ങനെ പൊങ്ങിക്കിടക്കുന്നു എന്ന് മനസ്സിലാക്കാൻ പോലും ആർക്കിമിഡീസിന്റെ സിദ്ധാന്തം സഹായിക്കുന്നു.


Sir Isaac Newton scientist who discovered gravity and laws of motion
സർ ഐസക് ന്യൂട്ടൻ

7. സർ ഐസക് ന്യൂട്ട

Isaac Newton ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞരിൽ ഒരാളാണ്. ഭൗതികശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ ശാസ്ത്രലോകത്തെ മാറ്റിമറിച്ചു.

ഒരു ദിവസം മരത്തിൽ നിന്നും ആപ്പിൾ വീഴുന്നത് കണ്ടാണ് അദ്ദേഹം Gravity എന്ന സിദ്ധാന്തത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത് എന്നാണ് പ്രശസ്തമായ കഥ. പിന്നീട് അദ്ദേഹം Laws of Motion എന്ന മൂന്ന് പ്രധാന നിയമങ്ങൾ രൂപപ്പെടുത്തി.

ഈ നിയമങ്ങൾ ഇന്ന് വാഹനങ്ങൾ, റോക്കറ്റുകൾ, വിമാനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം മനസ്സിലാക്കാൻ പോലും അടിസ്ഥാനമായി ഉപയോഗിക്കപ്പെടുന്നു.



ഞായർ പ്രഭാതം 2026

ജനുവരി -25-ഞായർ

ശാസ്ത്ര രസം 

ഡോ.അബേഷ് രഘുവരൻ























Comments

Popular posts from this blog

sree narayana guru open university-Malayalam blog

Google Docs-Malayalam Blog

Google Scholar-ഗൂഗിൾ സ്കോളറും നമ്മളും