Google Scholar-ഗൂഗിൾ സ്കോളറും നമ്മളും

 Google Scholar-ഗൂഗിൾ സ്കോളറും നമ്മളും 

Google Scholar-ഗൂഗിൾ സ്കോളറും നമ്മളും -Malayalam blog

DIGITAL DESK

സ്വാലിഹ് ഹൈത്തമി കൊമ്പൻ കല്ല് 

(അധ്യാപകൻ, എം.ഇ.എസ് കല്ലടി കോളേജ്)


പത്താം ക്ലാസിലെ ICTപാഠപുസ്തകത്തിൽ’ സൈബർ പ്രപഞ്ചം’ എന്ന നാലാം അധ്യായത്തിലെ,’വിശ്വസ്തനീയ ഉറവിടങ്ങൾ’(Reliable Sources) എന്ന ഭാഗം ആഴത്തിൽ പരിചയപ്പെടാം.

ഒരു പ്രോജക്ടിനായി ഇന്റർനെറ്റിൽ പരതുമ്പോൾ,പരസ്യങ്ങളുടെയും വിശ്വസിക്കാൻ കൊള്ളാത്ത ബ്ലോഗുകളുടെയും ഇടയിൽപ്പെട്ട് നിങ്ങൾ നിസ്സഹായരായിട്ടുണ്ടോ?പടപുസ്തകത്തിനപ്പുറം ഒരു വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ശ്രമിക്കുമ്പോൾഎവിടെ തുടങ്ങണം എന്നറിയാതെ നിന്നിട്ടുണ്ടോ?പഠനത്തെയും ഗവേഷണത്തെയും പുതിയ തലങ്ങളിലേക്ക് ഉയർത്താൻ സഹായിക്കുന്ന,അറിവിന്റെ ഡിജിറ്റൽ ലോകത്തേക്കുള്ള വഴികാട്ടിയാണ് ഈ ലേഖനം.

സെർച്ച് ബാറിനപ്പുറം

നമ്മുടെയെല്ലാം സംശയങ്ങൾക്ക് ആദ്യത്തെ ഉത്തരം നൽകുന്നത് ഗൂഗിളാണ്. എന്നാൽ പഠനത്തിന്റെയും ഗവേഷണത്തിന്റെയും ലോകത്ത്, സാധാരണ ഗൂഗിൾ സെർച്ച് വലിയ സൂപ്പർമാർക്കറ്റ് പോലെയാണ്; അവിടെ നമുക്ക് ആവശ്യമായുള്ള പച്ചക്കറികളോടൊപ്പം കളിപ്പാട്ടളും ലഘുഭക്ഷണങ്ങളും കാണാം.

എന്നാൽ നമുക്ക് വേണ്ടത് പഠനത്തിന് ആവശ്യമായ വിശ്വസനീയമായ വിവരങ്ങൾ മാത്രമാണെങ്കിലോ?അവിടെയാണ്(Google Scholar )പോലുള്ള അക്കാദമിക് സെർച്ച് എഞ്ചിനുകളുടെ പ്രസക്തി. ഇവയെ നമുക്ക് അറിവിന്റെ ഡിജിറ്റൽ ലൈബ്രറികൾ എന്ന് വിളിക്കാം.

‘അക്കാദമിക് ലോകം’

 ശാസ്ത്രജ്ഞർ,ചരിത്രകാരന്മാർ,സാമ്പത്തിക വിദഗ്ധർ തുടങ്ങിയവർ നടത്തുന്ന പഠനങ്ങൾ,സർവ്വകലാശാലകൾ അംഗീകരിക്കുന്ന ഗവേഷണ പ്രബന്ധങ്ങൾ (Theses ),ആധികാരിക പുസ്തകങ്ങൾ എന്നിവ മാത്രം കണ്ടെത്താൻ സഹായിക്കുന്ന പ്രത്യേകതരംസെർച്എൻജിനുകളാണിവ.

ഇവിടെ ലഭിക്കുന്ന ഓരോ വിവരവും ആ രംഗത്തെ വിദഗ്ധർ പരിശോധിച്ചു ഉറപ്പുവരുത്തിയആയിരിക്കും. അതുകൊണ്ടുതന്നെസ്കൂൾ  പ്രോജക്ടുകൾക്കും സെമിനാറുകൾക്കും ഇവയെ ധൈര്യമായി ആശ്രയിക്കാം.

ആദ്യ വഴികാട്ടി

ഡിജിറ്റൽ ലൈബ്രറി ലോകത്തേക്കുള്ള ഏറ്റവും ലളിതമായ പ്രവേശന കവാടമാണ് ഗൂഗിൾ സ്കോളർ.ശാസ്ത്രീയ ലേഖനങ്ങൾ,പുസ്തകങ്ങൾ,കോടതിവിധികൾ,ഗവേഷണ റിപ്പോർട്ടുകൾ എന്നിവയുടെ ഒരു വലിയ ശേഖരം തന്നെ ഇവിടെയുണ്ട്.

സാധാരണ ഗൂഗിൾ തിരച്ചിൽ ഒരു പത്രവാർത്ത പോലെയും,ഗൂഗിൾ സ്കോളറിലെ തിരച്ചിൽ വിഷയത്തെക്കുറിച്ചുള്ള ആധികാരിക പുസ്തകം പോലെയും സങ്കൽപ്പിക്കുക.

പലപ്ലാറ്റ് ഫോമുകൾ  

ഗൂഗിൾ സ്കോളർ മികച്ചതാണെങ്കിലും ഓരോ പ്രത്യേകആവശ്യങ്ങൾക്കും കൂടുതൽ അനുയോജ്യമായ മറ്റു പ്ലാറ്റ് ഫോമുകൾ  ഉണ്ട്. 

1 വേഗത്തിൽ ആശയംഗ്രഹിക്കാൻസെമാന്റിക് സ്കോളർ- 20 പേജ് ഉള്ള ലേഖനം വായിക്കാൻ സമയമില്ലേ ? ആർട്ടിഫിഷ്യൽ ഇന്റലിജന്റിന്റെ സഹായത്തോടെ ആ ലേഖനത്തിന്റെ ആശയം ഒറ്റവരിയിൽ(TL,DR ) നൽകാൻ ഈ പ്ലാറ്റ്ഫോമിനെ കഴിയും.

2  സൗജന്യ അറിവിനായ് ഓപ്പൺ ആക്സിസ് ലോകം(BASE,CORE,DOAJ )-പണംനൽകാതെ,സൗജന്യ മായി വായിക്കാവുന്ന ലക്ഷക്കണക്കിന് ലേഖനങ്ങളുടെ വലിയ ലോകമാണിത്.നിങ്ങളുടെ ഗവേഷണത്തിന് പണം തടസ്സം ആവരുത് എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവയാണിവ.

3 പ്രത്യേക വിഷയങ്ങൾക്കായിപബ്‌മേഡ് (PubMed)-നിങ്ങളുടെ പ്രോജക്ട് ജീവശാസ്ത്രവുമായോ,ആരോഗ്യപരമായ വിഷയങ്ങളുമായോ ബന്ധപ്പെട്ടതാണോ?എങ്കിൽPubMed-ൽ  തിരയുന്നതാണ് ഏറ്റവുംഉചിതം . ലോകത്തിലെ ഏറ്റവും വിശ്വസനീയമായ മെഡിക്കൽ വിവരങ്ങൾ ഇവിടെയുണ്ട്.

കോപ്പിയടിയും കടപ്പാടും

മറ്റൊരാളുടെ ലേഖനത്തിലെ ആശയങ്ങളോ, വാചകങ്ങളോ അതേപടി സ്വന്തം പേരിൽ സമർപ്പിക്കുന്നതിനെയാണ് കോപ്പിയടി എന്ന് പറയുന്നത്. ഇത് ഒഴിവാക്കാനായി നമ്മൾ വിവരങ്ങൾ എവിടെനിന്നാണ് എടുത്തത് എന്ന് കൃത്യമായി രേഖപ്പെടുത്തണം. ഇതിനെയാണ് കടപ്പാട് രേഖപ്പെടുത്തൽ എന്ന് പറയുന്നത്.

എന്തിന്സൈറ്റ് ചെയ്യണം

  • യഥാർത്ഥ എഴുത്തുകാരന് ബഹുമാനം നൽകാൻ.
  • നിങ്ങളുടെ പ്രോജക്ടിന് വിശ്വാസതനൽകാൻ.
  • വായിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾക്കായി യഥാർത്ഥ ലേഖനം കണ്ടെത്താൻ.
  • ഗൂഗിൾ സ്കോളറിലെ ഓരോ ലേഖനത്തിന് താഴെയും കാണുന്ന ഇരട്ട(‘)ഉന്ദരണി ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ ആലേഖനത്തിന്റെസൈറ്റഷൻ  എളുപ്പത്തിൽ പകർത്താനാകും.

സ്മാർട്ട് സ്റ്റഡി പ്ലാൻ

കൃത്യമായ വാക്കുകൾ- വെറുതെ ‘പരിസ്ഥിതി’ എന്ന് തിരയാതെ,കൃത്യമായി  കേരളത്തിലെ കണ്ടൽക്കാടുകളുടെ നാശം എന്ന് തിരയുക .

ഫിൽട്ടറുകൾ ഉപയോഗിക്കാം- വർഷം,പ്രസക്തി എന്നിവ അനുസരിച്ച് തിരച്ചിൽ ഫലങ്ങൾ ക്രമീകരിക്കുക.ഏറ്റവും പുതിയ പഠനങ്ങൾ കണ്ടെത്താൻ ഇത് സഹായിക്കും.

PDF  കണ്ടെത്താം-തിരച്ചിലിൽ ഫലങ്ങളുടെ വലതുവശത്ത് പിഡിഎഫ് എന്ന് കാണുന്നുണ്ടെങ്കിൽ,ആ ലേഖനംസൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധ്യതയുണ്ട്.

അറിവിന്റെ ചങ്ങല- നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ലേഖനത്തിന് താഴെയുള്ള സൈറ്റഡ് ബൈ എന്ന ലിങ്കിൽ ക്ലിക്ക്  ചെയ്താൽ ആ പഠനത്തെ അടിസ്ഥാനമാക്കി പിന്നീട് വന്ന പുതിയ ലേഖനങ്ങൾ കണ്ടെത്താം.

അലർട്ടുകൾ സെറ്റ് ചെയ്യാം- ഇഷ്ടവിഷയത്തിൽ പുതിയ ലേഖനങ്ങൾ വരുമ്പോൾ ഇമെയിൽ വഴി അറിയിപ്പ് ലഭിക്കാൻ’Create alert ‘ എന്ന ഓപ്ഷൻ ഉപയോഗിക്കാം.

ഗുണങ്ങൾ (pros)

വിശ്വാസ്യത- വിദഗ്ധർ എഴുതിയ ആധികാരിക വിവരങ്ങൾ.

ആഴത്തിലുള്ള അറിവ് - വിവരങ്ങളെകുറിച്ച് ആഴത്തിൽ പഠിക്കാൻ സഹായിക്കുന്നു.

സമയം ലാഭിക്കാം- പഠനവുമായി ബന്ധമില്ലാത്ത ഫലങ്ങൾ ഒഴിവാക്കുന്നു.

പരിമിതികൾ(cons) 

പൂർണ്ണ ലഭ്യതയില്ലായ്മ- പല ലേഖനങ്ങളും മുഴുവനായി വായിക്കേണ്ടി വന്നേക്കാം. 

സങ്കീർണഭാഷ-ചില പഠനങ്ങളിലെ ഭാഷ വിദ്യാർഥികൾക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള താവാം.

 എല്ലാ വിഷയങ്ങളും ലഭ്യമല്ല- കല, സംഗീതം പോലുള്ള വിഷയങ്ങളിൽ പഠനങ്ങൾ കുറവായിരിക്കാം.

അറിവോളം

ഐ.എസ്.ആർ.ഒ-യുടെ ദൗത്യങ്ങൾ

നിസാർ(NISAR) നാസ-ഇസ്രോ സംയുക്ത സംരംഭമായ ഈദൗത്യം കാലാവസ്ഥ വ്യതിയാനം ,പ്രകൃതി ദുരന്തങ്ങൾ എന്നിവ പഠിക്കാൻ ഭൂമിയെ നിരീക്ഷക്കും. ഇന്ത്യയുടെ അന്താരാഷ്ട്ര സഹകരണത്തിലെസുപ്രധാന നാഴികകല്ലാണ്. 

മറ്റ്ദൗത്യങ്ങൾ-ഗഗൻയാൻ(മനുഷ്യ ബഹിരാകാശ യാത്ര),ചന്ദ്രയാൻ -൪,ശുക്രനിലേക്കുള്ള ഓർബിറ്റർ ദൗത്യം.

സൈബർ സുരക്ഷാ ഗവേഷണ വികസനം 

തദ്ദേശീയ സൈബർ സുരക്ഷാ സാങ്കേതികവിദ്യ വികസിപ്പിക്കാൻMeity ലക്ഷ്യമിടുന്നു.

ദേശീയ ക്രിട്ടിക്കൽ മിനറൽ മിഷൻ 

ഇലക്ട്രിക് വാഹനങ്ങൾക്കും , ഇലക്ട്രോണിക്സിനും ആവശ്യമായ ലിഥിയം,കോബോൾട്  പോലുള്ള ധാതുക്കളുടെ വിതരണം ഉറപ്പാക്കുന്നു.

മെറിറ്റസ്‌കീം 

രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താൻ ലക്ഷ്യമിടുന്നു.

നിർമ്മിത ബുദ്ധി(K-AI സംരഭം)പൊതു സേവനങ്ങൾ കാര്യക്ഷമമാക്കാൻ നിർമ്മിത ബുദ്ധി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് ഐ ടീ മിഷനും കേരള സ്റ്റാർട്ടപ്പ് മെഷീനും(KSUM) നേതൃത്വം നൽകുന്ന പദ്ധതി. പകർച്ച വ്യാധി പ്രവചനം, കീടബാധ കണ്ടെത്തൽ, ആൾക്കൂട്ട നിയന്ത്രണം തുടങ്ങിയ യഥാർത്ഥ ഭരണപരമായ പ്രശ്നങ്ങൾ പരിഹാരം കാണുന്നു.

സ്കൂളുകളിൽ 

റോബോട്ടിക്സും,AI യും 

 2025 മുതൽ പത്താം ക്ലാസിലെ എല്ലാ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ്,AI  വിദ്യാഭ്യാസം നിർബന്ധമാക്കി. കേരള ഇൻഫ്രാക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ(KITE) വഴി 29,000 ൽ  അധികം റോബോട്ടിക്സ് കിറ്റുകൾ വിതരണം ചെയ്തു.ഭാവിക്കു ആവശ്യമായ നെയ് പുണ്യമുള്ള തലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യം.

ബ്ലൂ ഇക്കണോമി കോൺക്ലേവ് 

കേരള സർക്കാർ,കേന്ദ്രസർക്കാർ,യൂറോപ്പ്യൻ യൂണിയൻ(EU) എന്നിവയുമായി സഹകരിച്ച് കോവളത്ത് ഉന്നതതല കോൺക്ലേവ് സംഘടിപ്പിച്ചു. സമുദ്ര ലോജിസ്റ്റിക്സ്,സുസ്ഥിര മത്സ്യബന്ധനം, തീരദേശ ടൂറിസം തുടങ്ങിയ മേഖലകളിൽ അന്താരാഷ്ട്ര സഹകരണത്തിലൂടെ സുസ്ഥിരമായ സമുദ്രസബാദ്യ വ്യവസ്ഥകെട്ടിപ്പടുക്കാൻ ലക്ഷ്യമിടുന്നു.







വിദ്യാ പ്രഭാതം 

2025 സെപ്റ്റംബർ 17 ബുധൻ 

സുപ്രഭാതംദിനപത്രം



Comments

Popular posts from this blog

SSLC CHEMISTRY MARCH 2025

Traveling experience in South Goa

sree narayana guru open university-Malayalam blog