Posts

SSLC BIOLOGY MARCH 2025

Image
 SSLC BIOLOGY MARCH 2025 ശാക്കിർ തോട്ടിക്കൽ  അദ്ധ്യാപകൻ ജീവന്റെതുടിപ്പറിഞ്ഞു എസ്.എസ്.എൽ.സി പരീക്ഷയിൽ നന്നായി മാർക്ക് സ്കോർ ചെയ്യാൻ കൂട്ടുകാരെ സഹായിക്കുന്ന വിഷയമാണ് ജീവശാസ്ത്രം അഥവാ ബയോളജി. സയൻസ് വിഷയങ്ങളിൽ ഏറ്റവും എളുപ്പമുള്ളതും ബയോളജി തന്നെ പത്താം ക്ലാസിലെ പാഠഭാഗങ്ങളിലൂടെ …. ചാപ്റ്റർ ഒന്ന് അറിയാനും പ്രതികരിക്കാനും ഒരു ജീവിയുടെ ഭാഗവും അതിന്റെ പ്രവർത്തികളെ ശരീരത്തിനുള്ളിലേക്കും പുറത്തേക്കും സന്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ഏകോപിപ്പിക്കുന്നതുമാണ് നാഡീ വ്യവസ്ഥ. ശരീരത്തെ സ്വാധീനിക്കുന്ന പരിസ്ഥിതി ജന്യമായ മാറ്റങ്ങളെ നാഡീ വ്യവസ്ഥ തിരിച്ചറിയുകയും അന്ത:സ്രാവി വ്യവസ്ഥയുമായി ചേർന്ന് പ്രവർത്തിച്ച്  അങ്ങനെയുള്ള സംഭവങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്നു. പ്രധാന ആശയങ്ങൾ  ഉദ്ദീപനങ്ങൾ   ജീവികളിൽ പ്രതികരണങ്ങൾക്ക് കാരണമാകുന്ന പ്രേരണകൾ   ഗ്രാഹികൾ  ഉദ്ദീപനങ്ങളെ സ്വീകരിക്കാൻ ജ്ഞാനേന്ദ്രിയങ്ങളിലും മറ്റു ശരീര ഭാഗങ്ങളിൽ ഉള്ള സവിശേഷ കോശങ്ങൾ   നാടി വ്യവസ്ഥ   പ്രതികരണ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു.  നാഡീ കോശം(neuron ) നാഡിവ്യവസ്ഥയുടെ ...

World Arabic Language Day-December 18

Image
 World Arabic Language Day- December 18 “Image courtesy: Pixabay”   അറബി: പൈതൃക ഭാഷ  ഇന്ന് അറബി ഭാഷാ ദിനം   അറബി ഭാഷ സംസ്കാരത്തിന്റെ ഭാഷയാണ്.അരാജകത്വം  നിലനിന്നിരുന്ന കാലത്ത് നിന്നും സംസ്കാരത്തിന്റെ ഉത്തുംഗപദവിയിലേക്ക് കയറിപ്പോയ ഒരു സമൂഹത്തെ മുമ്പോട്ട് നയിച്ച വിശുദ്ധ ഖുർആനിന്റെ ഭാഷ .വിശ്വാസത്തെയും, സാഹിത്യത്തെയും, സംസ്കാരത്തെയും ഇഷ്ടപ്പെടുന്ന ഏതൊരു മനുഷ്യനും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഭാഷയാണത് .മുഹമ്മദ് നബിയുടെ ജീവിതവും, സന്ദേശവും അറിയണമെങ്കിൽ അറബി ഭാഷ അനിവാര്യമാണ് യു എൻ ഭാഷ   യു എൻ അംഗീകരിച്ച ആറ് ഭാഷകളിൽ ഒന്നാണ് അറബി .ചൈനീസ് ,ഇംഗ്ലീഷ് ,ഫ്രഞ്ച്, റഷ്യൻ എന്നിവയാണ് മറ്റുള്ളവ. സംഘടനയുടെ ശരിയായ പ്രവർത്തനത്തിന് ഈ ആറ് ഭാഷകൾ ആവശ്യമാണെന്ന് യുഎൻ വ്യക്തമാക്കുന്നു. യുഎന്നിലെ ചർച്ചകളിൽ ഒരു ഔദ്യോഗിക ഭാഷയിൽ ഒരു പ്രതിനിധി സംസാരിക്കുമ്പോൾ യു എൻ അംഗീകരിച്ച ഈ ആറു ഭാഷകളിൽ ഒന്നിൽ മാത്രമേ മറ്റൊരു പ്രതിനിധിക്ക് അഭിപ്രായം പറയാനോ രേഖ  മൂലം വിയോജിപ്പ് പ്രകടിപ്പിക്കാനും  സാധിക്കൂകയുള്ളു . ഈ ആറ് ഭാഷകൾക്കും ഓരോ ദിനവും നിശ്ചയിച്ചിട്ടുണ്ട്.  അറബിക് ഡിസംബർ 18 ...

International Soil Day-December 5

Image
 International Soil Day-December 5 ശാക്കിർ തോട്ടിക്കൽ വൈവിധ്യമാർന്ന ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയാണ് മണ്ണ്. മണ്ണില്ലാതെ നമ്മുടെ ജീവന് നിലനിൽപ്പില്ല.ശ്വസിക്കുന്ന വായുവിന് പോലും മണ്ണുമായി ബന്ധമുണ്ട്. മണ്ണിനെ അറിയാം മനസ്സറിഞ്ഞ്  കോൺക്രീറ്റ് സൗദങ്ങളും, മണിമാളികകളും ഉയർന്നുപൊങ്ങുമ്പോൾ നാം അറിയാതെ പോകുന്ന ഒന്നുണ്ട് ,ഇതെങ്ങനെയാണ് സംഭവിക്കുന്നത്, കുന്നുകൾ ഇടിച്ചുനിരത്തി വയലുകൾ മണ്ണിട്ട് നികത്തി നമ്മുടെ ആവാസ വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുമ്പോൾ മനുഷ്യൻ അറിയുന്നില്ല ഈ ലോകം നമ്മുടേത് മാത്രമല്ലകോടാനുകോടി  ജീവികളുടെത്  കൂടിയാണെന്ന്. മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കാൻ എല്ലാ വർഷവും ഡിസംബർ 5 മണ്ണ് ദിനമായി ആചരിക്കുന്നത്. ഇന്ത്യയിലെ മണ്ണിനങ്ങൾ  കറുത്ത മണ്ണ് അഗ്നിപർവ്വതജന്യമായ മണ്ണിനം .പരുത്തി കൃഷിക്ക് ഉത്തമമായതിനാൽ കറുത്ത പരുത്തി മണ്ണെന്നും വിശേഷിപ്പിക്കുന്നു നർമ്മദ,കൃഷ്ണ ,ഗോദാവരി നദികളുടെ  താഴ്‌വരങ്ങളിൽ കാണപ്പെടുന്നു. ചെമ്മണ്ണ്  മണലിന്റെയും കളിമണ്ണിന്റെയും അംശ അടങ്ങിയ മണ്ണിനം.മാൾവാ  ചോട്ടാ നാഗ്പൂർ പീഠഭൂമികളിൽ കാണപ്പെടുന്നു. തമിഴ്നാട് ,ഛത്തീസ്ഗഡ് ,ആന്ത്ര...

The AI ​​Revolution-എ.ഐ-വിപ്ലവം

Image
എ.ഐ വിപ്ലവം അവസ ര ങ്ങളും വെല്ലുവിളികളും മുഹമ്മദ് ഹദിക്  കൈപ്പമംഗലം ആധുനിക ലോകം വളരെ വേഗത്തിൽ പരിവർത്തനം ചെയ്യപ്പെടുകയാണ്. ഈ മാറ്റത്തിന്റെ മുൻനിരയിൽ നിൽക്കുന്നത് നിർമ്മിത ബുദ്ധി അഥവാ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എ.ഐ)എന്ന വിപ്ലവകരമായ സാങ്കേതികവിദ്യയാണ്. ഇന്ന് നമ്മുടെ ചുറ്റുപാടുകളിൽ എല്ലായിടത്തും എ.ഐ യുടെ സ്വാധീനം കാണാം. സ്മാർട്ട് ഫോണുകളും വിർച്വൽ അസിസ്റ്റന്റ് കളും മുതൽ വിദ്യാഭ്യാസ രീതികളിൽ വരെ എ.ഐ യുടെ കടന്നുവരവുണ്ടായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ യുവജനങ്ങളുടെ ജീവിതത്തെ എ.ഐ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. Image courtesy-pinterest.com ആർട്ടിഫിഷൽ ഇന്റലിജൻസ് യുവജനങ്ങൾക്ക് വളരെയധികം അവസരങ്ങൾ നൽകുന്നു.പഠനത്തിലും ഗവേഷണത്തിലും എ ഐഉപകാരപ്പെടുന്നു. വിഷയങ്ങൾ പഠിക്കാനും ഗൃഹപാഠങ്ങൾ പൂർത്തിയാക്കാനും വിവരങ്ങൾ അന്വേഷിക്കാനും എല്ലാം വിദ്യാർത്ഥികളെ സഹായിക്കുന്ന വിവിധ ഓൺലൈൻ ഫ്ലാറ്റ്ഫോമുകൾ നിലവിലുണ്ട് . മാത്രമല്ല ക്ലാസ് മുറികളിൽ പോലും അധ്യാപന സഹായികളായി നിർമ്മിത ബുദ്ധി ഉപയോഗിക്കപ്പെടുന്നു. ഇത് അധ്യാപകർക്ക് കൂടുതൽ വ്യക്തിഗതമായ ശ്രദ്ധ വിദ്യാർത്ഥികൾക്ക് നൽകാൻ സഹായിക്കുന്നു. സർഗാത...