SSLC BIOLOGY MARCH 2025
SSLC BIOLOGY MARCH 2025
ശാക്കിർ തോട്ടിക്കൽ
അദ്ധ്യാപകൻ
ജീവന്റെതുടിപ്പറിഞ്ഞു
അറിയാനും പ്രതികരിക്കാനും
പ്രധാന ആശയങ്ങൾ
ഉദ്ദീപനങ്ങൾ
ജീവികളിൽ പ്രതികരണങ്ങൾക്ക് കാരണമാകുന്ന പ്രേരണകൾ
ഗ്രാഹികൾ
ഉദ്ദീപനങ്ങളെ സ്വീകരിക്കാൻ ജ്ഞാനേന്ദ്രിയങ്ങളിലും മറ്റു ശരീര ഭാഗങ്ങളിൽ ഉള്ള സവിശേഷ കോശങ്ങൾ
നാടി വ്യവസ്ഥ
പ്രതികരണ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു.
നാഡീ കോശം(neuron )
നാഡിവ്യവസ്ഥയുടെ അടിസ്ഥാന നിർമ്മാണ ഘടകം.
നാഡി
ഒരു കൂട്ടം ആക്സോണുകൾ ചേരുന്നത്.
മയലിൻ ശീത്
ഷാൻ കോശങ്ങളാൽ രൂപപ്പെട്ടിരിക്കുന്നു.
വൈറ്റ് മാറ്റർ
മയലിൻ ശീത് ഉള്ള നാടികോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം.
ഗ്രേമാറ്റർ
മയലിൻ ശീത് ഇല്ലാത്ത നാടികോശങ്ങൾ കാണപ്പെടുന്ന ഭാഗം.
സിനാപ്സ്
രണ്ട് നാഡീകോശങ്ങൾ തമ്മിലോ നാഡീകോശവും പേശി കോഷവുമായോ നാഡീകോശവും ഗ്രന്ഥി കോശവുമായി ബന്ധപ്പെടുന്ന ഭാഗം
നാഡിയ പ്രേക്ഷകങ്ങൾ
ആക്സോണിൽ നിന്ന് വൈദ്യുതി ആവേഗങ്ങൾ സിനാപ്റ്റിക് നോബിലെത്തുമ്പോൾ സിനാപ്റ്റിക് വിടാവിലേക്ക് സ്രവിക്കുന്ന ചില രാസവസ്തുക്കൾ
ഉദാഹരണം
അസറ്റെൽ കോളിൻ , ഡോപ്പമിൻ
നാഡികളെ അവയുടെ ധർമ്മത്തിനനുസരിച്ച് ,സംവേദ നാഡി, പ്രേരക നാഡി, സമ്മിശ്ര നാഡി എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു .നാഡി വ്യവസ്‌ഥ ക്കു കേന്ദ്ര നാഡി വ്യവസ്ഥാ പെരിഫറൽ നാഡി വ്യവസ്ഥാ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്.
മസ്റ്റിശ് കം നാഡീവ്യവസ്ഥയുടെ കേന്ദ്രം
ജീവൽ പ്രവർത്തനങ്ങളെയെല്ലാം നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളാണ്.
സുഷുമ്ന
മെഡുല്ല ഒ ബ്ലാങ്കറ്റ് യുടെ തുടർച്ചയായ ഭാഗം. റിഫ്ലക്സ് പ്രവർത്തനങ്ങൾ നമ്മുടെ ഇച്ഛാനുസരണമല്ലാതെഉദ്വീപനങ്ങൾക്ക് അനുസരിച്ച് ആകസ്മികമായി നടക്കുന്ന പ്രതികരണങ്ങൾ .
റിഫ്ലക്സ് ആർക്ക്
റിഫ്ലക്സ് പ്രവർത്തനത്തിലെആവേഗങ്ങളുടെ സഞ്ചാര പാത .ബോധതലത്തിന് വെ ളിയിൽ നടക്കുന്ന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് പെരിഫറൽ വ്യവസ്ഥയുടെ ഭാഗമായ സ്വതന്ത്ര നാഡീ വ്യവസ്ഥയാണ്.
സ്വതന്ത്ര നാഡീ വ്യവസ്ഥ
സിംപതറ്റിക് വസ്ഥയും പാരാ സിംപതറ്റിക് വസ്ഥയും ചേർന്നത്.
ആരോഗ്യപൂർണമായ നാഡീവ്യവസ്ഥയാണ് ശരിയായ ശാരീരിക പ്രവർത്തനങ്ങൾക്ക് അടിസ്ഥാനം.
വിവിധ ഉദ്വീപനങ്ങളെ അനുഭവവേദ്യമാക്കുന്നതിനും അവയോട് പ്രതികരിക്കുന്നതിനും നമ്മെ സഹായിക്കുന്ന നാഡീ വ്യവസ്ഥയുടെ ആരോഗ്യ സംരക്ഷണത്തിന് നാം പ്രത്യേകം ശ്രദ്ധിക്കണം. ഉദ്ദീപനങ്ങൾ സ്വീകരിക്കുന്ന ഗ്രാഹികളാണ് നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങൾക്ക് പ്രേരകമാകുന്നത്.
ചാപ്റ്റർ 2
അറിവിന്റെ വാതായനങ്ങൾ
പ്രധാന ആശയങ്ങൾ
ജ്ഞാനേന്ദ്രിയങ്ങളിലെ ഗ്രാഹികളുടെ എണ്ണം ഓരോ ജീവികളിലും വ്യത്യസ്തമായിരിക്കും
ഗ്രാഹികളുടെ എണ്ണം ഇന്ദ്രിയങ്ങളുടെ ക്ഷമതയെ സ്വാധീനിക്കുന്നുണ്ട്. ഉദ്ധീപനങ്ങളെ സ്വീകരിക്കാൻ നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളിൽ വ്യത്യസ്തതരം ഗ്രാഹികൾ ഉണ്ട്.
കണ്ണ് ഇന്ദ്രിയ അനുഭവങ്ങൾ രൂപപ്പെടുത്തുന്നതിൽ മസ്തിഷ്കത്തെ സഹായിക്കുന്ന പ്രധാന ഇന്ദ്രിയം.
അക്വസ് ദ്രവം
കോർണിയക്കും ലെൻസിനും ഇടയിലെ അക്വസ് അറയിൽ നിറഞ്ഞിരിക്കുന്ന ജലം പോലുള്ള ദ്രവം. വിട്രിയസ് ദ്രവം
ലെൻസിനും റെറ്റിനക്കും ഇടയിലുള്ള അറയിൽ നിറഞ്ഞിരിക്കുന്ന ജെല്ലി പോലുള്ള ദ്രവം .ഐറിസും അതിന്റെ മധ്യഭാഗത്തുള്ള പ്യൂപ്പിൾ എന്ന സുശീരവും കണ്ണിലേക്ക് പതിക്കുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുന്നു.
സമഞ്ജന ക്ഷമത (power of accommodation)
കണ്ണിൽനിന്ന് വസ്തുവിലേക്കുള്ള അകലത്തെ അനുസരിച്ച് ലെൻസിന്റെ വക്രതയിൽ മാറ്റം വരുത്തി ഫോക്കൽ ദൂരം ക്രമീകരിച്ച് പ്രതിബിംബത്തെ റെറ്റിനയിൽ തന്നെ രൂപപ്പെടുത്താനുള്ള കണ്ണിന്റെ കഴിവ് .റെറ്റിനയിലെ പ്രകാശഗ്രാഫി കോശങ്ങൾ, റോഡ് കോശങ്ങൾ കോൺകോശങ്ങൾ.
ദ്വി നേത്ര ദർശനം(binocular vision )
ഒരേ വസ്തുവിന്റെ രണ്ടു ദിശയിൽ നിന്നുള്ള പ്രതിബിംബങ്ങളാണ് നമ്മുടെ ഓരോ കണ്ണിലും പതിക്കുന്നത്. രണ്ട് ദൃശ്യങ്ങളും പ്രവർത്തനഫലമായി സംയോജിക്കുമ്പോൾ നമുക്ക് വസ്തുവിന്റെത്രിമാന രൂപം അനുഭവപ്പെടുന്നു.
ചാപ്റ്റർ 3
സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ
വിവിധ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ഒരു കൂട്ടം അന്ത:സ്രാവി ഗ്രന്ഥികളെ അന്ത:സ്രാവി വ്യവസ്ഥ എന്ന് വിളിക്കുന്നു.അന്ത:സ്രാവി വ്യവസ്ഥഹോർമോണൽ വ്യവസ്ഥഎന്നും അറിയപ്പെടുന്നു .
മനുഷ്യനിലെ അന്ത:സ്രാവി വ്യവസ്ഥയെ കുറിച്ചുള്ള പഠനമാണ് ഈ പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഹൈപ്പോതലാമസ്
പിറ്റിയൂറ്ററി ഗ്രന്ഥിയെയും അതുവഴി മറ്റ് അന്ത:സ്രാവിഗ്രന്ഥികളെയും നിയന്ദ്രിക്കുന്നു.
പ്രധാന ആശയങ്ങൾ
ഫിറോമോണുകൾ ആശയവിനിമയത്തിന് ചില ജന്തുക്കൾ ചുറ്റുപാടിലേക്ക് സ്രവി ക്കുന്ന രാസവസ്തുക്കൾ.
സസ്യങ്ങളിലെ സ്വാഭാവിക ഹോർമോണുകളുടെ രാസഘടന തിരിച്ചറിഞ്ഞ് കൃത്രിമമായി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നുണ്ട്.
ജീവൽ പ്രവർത്തനങ്ങളുടെ നിയന്ത്രണവും ഏകോപനവും സാധ്യമാകുന്നതിൽ ഹോർമോണുകൾക്ക് വലിയ പങ്കുണ്ട് .
അന്തസ്രാവി വ്യവസ്ഥ(endocrinesystem)
ശരീരത്തിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന അവയവ വ്യവസ്ഥ.
ഹോർമോണുകൾ
കോശങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസ സന്ദേശവാഹകർ.
ലക്ഷ്യകോശങ്ങൾ
ഹോർമോണുകൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന കോശങ്ങൾ.
പാൻക്രിയാസ്
ആമാശയത്തിന്റെ തുടർച്ചയായി പക്വശയത്തിലേക്ക് ബന്ധിപ്പിക്കപ്പെട്ട ഗ്രന്ഥി.രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് 70-110 mg 100ml
തൈറോയ്ഡ് ഗ്രന്ഥി
ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മുഖ്യ അന്ത:സ്രാവി ഗ്രന്ഥി. രക്തത്തിലെ കാൽസ്യ ത്തിന്റെ സാധാരണ അളവ് 9- 11 mg 100ml .
തൈമസ് ഗ്രന്ഥി
മാറെല്ലിനു പിന്നിലായി സ്ഥിതിചെയ്യുന്ന അന്ത:സ്രാവിഗ്രന്ഥി .
അഡ്രിനൽ ഗ്രന്ഥി (adrinel gland )
അടിയന്തരഘട്ടങ്ങളിൽ ശരീരത്തെ പ്രവർത്തനസജ്ജമാക്കുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നു.
പീനിയൽ ഗ്രന്ഥി
മസ്തിഷ്കത്തിന്റെ മധ്യഭാഗത്തായി കാണപ്പെടുന്ന ഗ്രന്ഥി
പിറ്റിയൂറ്ററി ഗ്രന്ഥി
വളർച്ചയ്ക്ക് പിന്നിലെ ഹോർമോൺ ഉത്പാദിപ്പിക്കുന്നു.അണ്ഡാശയം ,വൃഷണം , ലൈംഗിക ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു.
ചെവി
കേൾവി ക്ക് സഹായിക്കുന്നതിനും ശരീര തുലനനില പാലിക്കുന്നതിനും സഹായിക്കുന്നു.
വായിക്കുള്ളിലും നാക്കിലുമുള്ള രാസഗ്രാഹികൾ രുചിയറിയാൻ സഹായിക്കുന്നു. എല്ലാ ജീവികളിലും ചുറ്റുപാടിനെ അറിയുന്നതിന് സംവിധാനമുണ്ട്.
ജീവികൾക്ക് ചുറ്റുപാടുകൾ തിരിച്ചറിയാൻ കഴിയുന്നത് ജ്ഞാനേന്ദ്രിയങ്ങളിലെ ഗ്രാഹികളുടെ സഹായത്താൽ ആണ്.
ചന്ദ്രികപാഠമുദ്ര
25 ശനി ജനുവരി 2025
Comments
Post a Comment