The AI ​​Revolution-എ.ഐ-വിപ്ലവം

എ.ഐ വിപ്ലവം

അവസങ്ങളും വെല്ലുവിളികളും

മുഹമ്മദ് ഹദിക് 

കൈപ്പമംഗലം

ആധുനിക ലോകം വളരെ വേഗത്തിൽ പരിവർത്തനം ചെയ്യപ്പെടുകയാണ്. ഈ മാറ്റത്തിന്റെ മുൻനിരയിൽ നിൽക്കുന്നത് നിർമ്മിത ബുദ്ധി അഥവാ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എ.ഐ)എന്ന വിപ്ലവകരമായ സാങ്കേതികവിദ്യയാണ്. ഇന്ന് നമ്മുടെ ചുറ്റുപാടുകളിൽ എല്ലായിടത്തും എ.ഐ യുടെ സ്വാധീനം കാണാം. സ്മാർട്ട് ഫോണുകളും വിർച്വൽ അസിസ്റ്റന്റ് കളും മുതൽ വിദ്യാഭ്യാസ രീതികളിൽ വരെ എ.ഐ യുടെ കടന്നുവരവുണ്ടായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ യുവജനങ്ങളുടെ ജീവിതത്തെ എ.ഐ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
The AI ​​Revolution-എ.ഐ-വിപ്ലവം-Malayalam Article
Image courtesy-pinterest.com













ആർട്ടിഫിഷൽ ഇന്റലിജൻസ് യുവജനങ്ങൾക്ക് വളരെയധികം അവസരങ്ങൾ നൽകുന്നു.പഠനത്തിലും ഗവേഷണത്തിലും എ ഐഉപകാരപ്പെടുന്നു. വിഷയങ്ങൾ പഠിക്കാനും ഗൃഹപാഠങ്ങൾ പൂർത്തിയാക്കാനും വിവരങ്ങൾ അന്വേഷിക്കാനും എല്ലാം വിദ്യാർത്ഥികളെ സഹായിക്കുന്ന വിവിധ ഓൺലൈൻ ഫ്ലാറ്റ്ഫോമുകൾ നിലവിലുണ്ട് . മാത്രമല്ല ക്ലാസ് മുറികളിൽ പോലും അധ്യാപന സഹായികളായി നിർമ്മിത ബുദ്ധി ഉപയോഗിക്കപ്പെടുന്നു. ഇത് അധ്യാപകർക്ക് കൂടുതൽ വ്യക്തിഗതമായ ശ്രദ്ധ വിദ്യാർത്ഥികൾക്ക് നൽകാൻ സഹായിക്കുന്നു.

സർഗാത്മകതയുടെയും  കണ്ടുപിടുത്തത്തിന്റെയും മേഖലയിലും എ ഐ യുവജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നു. ഉദാഹരണത്തിന് സംഗീത രചനയിലും ചിത്രരചനയിലും വരെ എ ഐഉപകാരപ്പെടുന്നു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് യുവജനങ്ങൾക്ക് പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും ഉള്ള അവസരം ലഭിക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് മെറ്റ ഈയിടെ പുറത്തിറക്കിയ മെറ്റ എ .ഐ. മെറ്റയുടെ വാട്സ്ആപ്പ് ഫെയ്സ്ബുക്ക് ഇൻസ്റ്റാഗ്രാം തുടങ്ങിയ എല്ലാ ആപ്പുകളിലും മെറ്റാ എ ഐ വന്നു കഴിഞ്ഞു. മറ്റു ഒരുപാട്  എ .ഐ പോർട്ടുകൾ ഇന്ന് നിലവിലുണ്ട്.  ഓപ്പൺ എ ഐ പുറത്തിറക്കിയ ചാറ്റ് ജി.പിടി.ഗൂഗിളിന്റെ ജെമിനി എ ഐ ഇവയെല്ലാം അതിൽ പെട്ടതാണ്.

ഇതെല്ലാം യുവതലമുറയെ വലിയ തോതിൽ സ്വാധീനിക്കുന്നതാണ്.ഭാവിയിൽ അധികം വൈകാതെമനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിക്കാൻ സാധിക്കുന്ന എ .ഐബ്രൈൻ ചിപ്പ് നിലവിൽ വരുമെന്നും അതിന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചെന്നും സ്‌പെ യ്സ് എക്സ് ,ടെസ്‌ല എന്നീ കമ്പനികളുടെ ഉടമസ്ഥനായ ഇലോൺ മസ്ക് പറഞ്ഞിട്ടുണ്ട്.

ഇതിൽ നിന്നെല്ലാം ഇനി വരാനിരിക്കുന്നത് പൂർണ്ണമായും എ .ഐ അടിസ്ഥാനപ്പെടുത്തിയകാലഘട്ടമാണെന്നതിൽ ഒരു തർക്കവുമില്ല.


സാധാരണക്കാരായ യുവാക്കളെ ആശങ്കപ്പെടുത്തുന്ന ചില ഘടകങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മായി ബന്ധപ്പെട്ടുണ്ട് . എ ഐ തങ്ങളുടെ ജോലിയെ എങ്ങനെയാവും ബാധിക്കുക എന്നതാണ് കൂടുതൽയുവാക്കളുടെയുംപ്രധാന ആശങ്ക. ഈ മേഖലയിൽ കൂടുതൽ നടപടിക്രമങ്ങൾ രൂപപ്പെടുത്തി എടുക്കേണ്ടതിന്റെയും ഇവ സ്വീകരിക്കാൻ ജനങ്ങൾ തയ്യാറാണെന്ന് ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്.


എ ഐ കടന്നുവരുന്നത് മനുഷ്യർക്ക് ജോലി ചെയ്യാനുള്ള അവസരങ്ങൾ ഇല്ലാതാക്കും എന്നാണ് ഈ മേഖലയിലെ ഏറ്റവും വലിയ വിമർശം.എന്നാൽ, ഇതുമായി ബന്ധപ്പെട്ട യഥാർത്ഥ വസ്തുതകൾ എന്താണെന്നാൽ എ.ഐ ഗവേഷണ, വികസന മേഖലയിൽ നിന്ന് മുന്നേറി യഥാർത്ഥ ബിസിനസ്സിലേക്ക് കടന്നുവരുമ്പോൾ കാണുന്നത് വ്യത്യസ്തമായ കാഴ്ചയാണ്. പുതുതലമുറ മാതൃകകൾ വികസിപ്പിച്ചു മാനവവിഭവ ശേഷികൂടുതൽ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുക എന്നതാണ് പല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗങ്ങളിലും  നമുക്ക് കാണാൻ ആവുന്നത്.


അതിനാൽ നിർമ്മിത ബുദ്ധിയെ ഒരു ഉപകരണമായി കണ്ട് അതിനെ കാര്യക്ഷമമായി ഉപയോഗിക്കാനുള്ള പരിശീലനം യുവജനങ്ങൾക്ക് ആവശ്യമാണ്. എ.ഐ ഒരു മാർഗ ദർശകനായി യുവതയെ നയിക്കുമ്പോൾ,അവർ ഈ സാങ്കേതിക വിദ്യയെ കൂടുതൽ പ്രയോജന പെടുത്തുന്നു.21-ആം നൂറ്റാണ്ടിലെ പരിവർത്തനത്തിന്റെ ഹൃദയഭാഗത്ത് നിന്നാണ് യുവതയുംഎ.ഐ- യുംപരസ്പരം ആശയവിനിമയം നടത്തുന്നത് .ഇത്തരമൊരു സാങ്കേതിക, സൃഷ്ടി നിർമ്മാണ തന്ത്രം പുതുതലമുറയെ കൂടുതൽ പ്രതീക്ഷയോടെ മുന്നോട്ടു നയിക്കുന്നു. അതുകൊണ്ടുതന്നെ എ.ഐ യെകുറിച്ച് യുവജനങ്ങൾക്ക് അവബോധം നൽകേണ്ടതും പ്രധാനമാണ്. എ.ഐ എങ്ങനെ പ്രവർത്തിക്കുന്നു, അതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ് എന്നിങ്ങനെയുള്ള കാര്യങ്ങൾ പഠിക്കാൻ അവർക്ക് അവസരങ്ങൾ നൽകണം. ഇത് എ.ഐയുടെ ഉത്തരവാദിത്തപ്പെട്ട ഉപയോഗത്തിന് വഴിയൊരുക്കും.

പക്ഷേ നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് വിവിധ സ്കൂളുകളും കോളേജുകളും പിന്തുടരുന്നത് വിവിധ സിലബസുകളാണ്. സിബിഎസ്ഇ സിലബസുകളിൽ എ.ഐ ഇന്ന് പാപാഠ്യയ വിഷയമാണ്. ഇത് എ.ഐ-സാക്ഷരതയിൽ രാജ്യം നേടിയ പുരോഗതിയല്ല അടയാളപ്പെടുത്തുന്നത്. മെട്രോ നഗരങ്ങളായ ഡൽഹി മുംബൈ പോലെയുള്ള സ്ഥലങ്ങളിൽ 7, 8 ക്ലാസുകളിലെ കുട്ടികൾ എ.ഐ-സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമ്പോൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ അവസ്ഥ മറ്റൊന്നാണ്. രാജ്യത്തെ ഏറ്റവും മുൻനിര സ്ഥാപനങ്ങൾ മാറ്റി നിർത്തിയാൽ താഴെ തട്ടിലേക്ക് വരുംതോറും എ.ഐ സാക്ഷരത തികച്ചും ശൂന്യമാണ്. കേരളത്തിലെ പല പ്രമുഖ കോളേജുകളിലെ വിദ്യാർത്ഥികൾക്കും ചാറ്റ് ജി. പിടി എന്തെന്നുപോലും അറിയില്ല എന്നതാണ് വസ്തുത. ഇതിനെല്ലാം പുറമേ എ.ഐയുടെ കടന്നുവരവ് സമൂഹത്തിൽ ചില വെല്ലുവിളികളും ഉയർത്തുന്നു. ഉദാഹരണത്തിന് എഐയിൽ അമിതമായി ആശ്രയിക്കുന്നത് ചിന്താശേഷിയുടെയും വിമർശനാത്മക കഴിവുകളുടെയും വികാസത്തെ തടയാൻ ഇടയാക്കും. അതിലൂടെ അവർ മടിയന്മാരായി തീരുകയും ചെയ്യും. മാത്രമല്ല എ.ഐ ഉപയോഗിച്ച് ഡിഫേക്കുകൾ സൃഷ്ടിക്കുക ഇന്ന് വളരെ എളുപ്പമുള്ള കാര്യമാണ്. ഇൻസ്റ്റഗ്രാമിൽ നരേന്ദ്രമോദിയുടെയും പിണറായി വിജയന്റെയും ശബ്ദത്തിൽ പാടുന്ന പാട്ടുകൾ ഇതിനോടകം തരംഗമായി കഴിഞ്ഞു. ഇത് നിർമ്മിക്കുന്നതിനുള്ള എ.ഐയും ഇന്ന് വളരെ സുലഭമാണ്. എന്നാൽ ഇത് ഉയർത്തുന്ന വെല്ലുവിളികളെയുംഗൗരവത്തോടെ

 കാണേണ്ടതുണ്ട്. മുമ്പ് ഗ്രാഫുകൾ തെളിവുകൾ ആയി ഹാജരാക്കിയിരുന്നു. എന്നാൽ കുറച്ചുകാലം പിന്നിട്ടപ്പോൾ ഫോട്ടോകളിൽ കൃത്രിമത്വം കാണിക്കാം എന്ന സ്ഥിതി വന്നു. ഫോട്ടോഷോപ്പ് പോലെയുള്ള സോഫ്റ്റ്‌വെയറുകളെ കുറിച്ച് ആളുകൾ പഠിച്ചു തുടങ്ങി. പിന്നീട് വീഡിയോഗ്രാഫിയുടെ കാലമായപ്പോഴും ഇതുതന്നെ സംഭവിച്ചു . വീഡിയോകളും മോർഫ് ചെയ്യാൻ സാധിക്കുമെന്ന് മനസ്സിലായി. ഡിഫേക്കുകൾ ഈ വെല്ലുവിളിയെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. ഭൂരിഭാഗം യുവാക്കളുംഅകപ്പെടുന്നതുംഇത്തരംചതിക്കുഴികളിലാണ്.


ചുരുക്കത്തിൽ യുവജനങ്ങളുടെ ജീവിതത്തിൽ എ.ഐ വലിയ പങ്കുവഹിക്കാൻ പോവുകയാണ്. അവസരങ്ങളും വെല്ലുവിളികളും ഒരുപോലെ നേരിടുന്ന ഈ രംഗത്ത് വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കേണ്ടത് വിജയത്തിന് നിർണായകമാണ്.


ഗുജറാത്തിൽ നിന്നും മോഷണം പോയ ലക്ഷങ്ങൾ വിലവരുന്ന കാർ തിരിച്ചുപിടിക്കാൻ 

സഹായിച്ച ഒരുഅദ്യാപകന്റെ സംഭവ ബഹുലമായ കഥ ,ആഗസ്റ്റ്  4 ഞായർ വരാന്ത ചന്ദ്രിക

യിൽ വായിക്കാൻ ഇടയായി..ആകുടുംബത്തിന്നു നഷ്ടപെട്ട കാർ തിരിച്ചു കിട്ടാനുള്ള ആദ്യത്തെ തുമ്പുനൽകിയത് “എ .ഐ -ക്യാമറയിൽ നിന്നും ലഭിച്ചൊരു ഫൈൻ അവരുടെ സെൽഫ് ഫോണിലേക്കു വന്ന ഒരു മെസേജ് ആണ്-ക്യാമറ ലൊക്കേഷൻ മലപ്പുറം കാണിച്ചു . ”മങ്കടക്കാരൻ അദ്യാപകന്റെഅവസരോജിതമായ ഇടപെടൽ മൂലം ,ഗുജറാത്തിയായ റിട്ടയേർഡ്  അദ്യപികക്ക് അവരുടെ നഷ്ടപെട്ട കാർ തിരിച്ചുപിടിക്കാൻ സാധിച്ചു .


2024  ആഗസ്റ്റ് 4 ഞായർ  

ചന്ദ്രികവരാന്തപ്പതിപ്പ്


Comments

Popular posts from this blog

NEET' EXAM (May-5-2024)

SSLC CHEMISTRY MARCH 2025

Let's learn by playing