International Soil Day-December 5

 International Soil Day-December 5

ശാക്കിർ തോട്ടിക്കൽ

വൈവിധ്യമാർന്ന ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയാണ് മണ്ണ്. മണ്ണില്ലാതെ നമ്മുടെ ജീവന് നിലനിൽപ്പില്ല.ശ്വസിക്കുന്ന വായുവിന് പോലും മണ്ണുമായി ബന്ധമുണ്ട്.


International Soil Day-December 5-malayalam article








മണ്ണിനെ അറിയാം മനസ്സറിഞ്ഞ് 

കോൺക്രീറ്റ് സൗദങ്ങളും, മണിമാളികകളും ഉയർന്നുപൊങ്ങുമ്പോൾ നാം അറിയാതെ പോകുന്ന ഒന്നുണ്ട് ,ഇതെങ്ങനെയാണ് സംഭവിക്കുന്നത്, കുന്നുകൾ ഇടിച്ചുനിരത്തി വയലുകൾ മണ്ണിട്ട് നികത്തി നമ്മുടെ ആവാസ വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുമ്പോൾ മനുഷ്യൻ അറിയുന്നില്ല ഈ ലോകം നമ്മുടേത് മാത്രമല്ലകോടാനുകോടി  ജീവികളുടെത്  കൂടിയാണെന്ന്. മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കാൻ എല്ലാ വർഷവും ഡിസംബർ 5 മണ്ണ് ദിനമായി ആചരിക്കുന്നത്.

ഇന്ത്യയിലെ മണ്ണിനങ്ങൾ

 കറുത്ത മണ്ണ്

അഗ്നിപർവ്വതജന്യമായ മണ്ണിനം .പരുത്തി കൃഷിക്ക് ഉത്തമമായതിനാൽ കറുത്ത പരുത്തി മണ്ണെന്നും വിശേഷിപ്പിക്കുന്നു നർമ്മദ,കൃഷ്ണ ,ഗോദാവരി നദികളുടെ  താഴ്‌വരങ്ങളിൽ കാണപ്പെടുന്നു.

ചെമ്മണ്ണ് 

മണലിന്റെയും കളിമണ്ണിന്റെയും അംശ അടങ്ങിയ മണ്ണിനം.മാൾവാ  ചോട്ടാ നാഗ്പൂർ പീഠഭൂമികളിൽ കാണപ്പെടുന്നു. തമിഴ്നാട് ,ഛത്തീസ്ഗഡ് ,ആന്ത്രാപ്രദേശ് ,ഒഡിഷ കർണാടക എന്നീ സംസ്ഥാനങ്ങളിലും കാണപ്പെടുന്നു .

പർവത മണ്ണ് 

ശിവാലിക്ക് ,ഹിമാചൽ മേഖലകളിൽ കാണപ്പെടുന്ന മണ്ണിനം .

ഉയർന്ന ഇരുമ്പിന്റെ അംശവും കുറഞ്ഞ ചുണ്ണാമ്പിന്റെ അംശവും

ഇതിന്റെ സവിശേഷതയാണ്.

ചെങ്കൽ മണ്ണ് 

ഇരുമ്പ് ഓക്സൈഡ്ഡി ന്റെ സാന്നിദ്ധ്യം മൂലം ചുവപ്പ് നിറം

ലഭിക്കുന്ന മണ്ണിനം . ഉയർന്ന അളവിലുള്ള അസിന്റി റ്റിയും 

മണ്ണിൽ ഈർപ്പം നിലനിർത്താൻ കഴിയാത്ത അവസ്ഥയും 

ഇതിന്റെ പ്രത്യേ കതയാണ് . കേരളം തമിഴ്നാട് ഗോവ

കർണാടക പശ്ചിമബംഗാൾ എന്നിവിട ങ്ങളിൽ ഈ മണ്ണ് കാണപ്പെടുന്നു .

എക്കൽ മണ്ണ് 

നദീതടങ്ങളിലും തീരപ്രദേശങ്ങളിലും വ്യാപകമായി കാണപ്പെടുന്നു . മണ്ണ് ഇന്ത്യയിലെ 40 ശതമാനത്തോളം പ്രദേശങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഈ മണ്ണിനം ഖരീഫ് ,റാഗി വിളകളുടെ വളർച്ചയ്ക്ക് വളരെ മെച്ചപ്പെട്ടതാണ് ,കേരളത്തിൽ കണ്ടുവരുന്നു.

മരുഭൂമിയിലെ മണ്ണ് 

മണൽമണ്ണായ  ഇവ ആരവല്ലി പർവതത്തിന്റെ പടിഞ്ഞാറ് ഭാഗത്തും പാകിസ്ഥാനിലെ സിന്ധു മരുഭൂമിയിലും രാജസ്ഥാനിലെ താർ മരുഭൂമിയിലും ആണ് കണ്ടുവരുന്നത് .ജലത്തിന്റെ അഭാവമാണ്  ഇതിന്റെ രൂപീകരണത്തിന് കാരണം.

കേരളത്തിലെമണ്ണിനങ്ങൾ 

ലാറ്ററൈറ്റ് മണ്ണിനും എക്കൽ മണ്ണിനും പുറമേ താഴെ കാണുന്നവയും കേരളത്തിൽ സാധാരണയായി കണ്ടുവരുന്നു.

ചെളിമണ്ണ് 

താണ പ്രദേശങ്ങളിലും  തീരപ്രദേശങ്ങളിലും  വ്യാപകമായി കാണപ്പെടുന്ന മണ്ണിനം .

പരുത്തി കരിമണ്ണ് 

പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന  മണ്ണിനമാണ്ഇത്‌ .

തേരി മണ്ണ് 

ഹേമറ്റൈറ്റു ധാതുവിന്റെ സാന്നിധ്യം മൂലം ചുവപ്പ് നിറം ലഭിച്ചിരിക്കുന്ന ഒരിനം ചെമ്മണ്ണ്.

ഉപ്പു മണ്ണ് 

തീരപ്രദേശങ്ങളിൽ വ്യാപക മായി കാണ പെടുന്ന മണ്ണ് .

കാട്ടുമണ്ണ് 

കേരളത്തിന്റെ  കിഴക്കൻ പ്രദേശങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന മണ്ണ് .ആധുനിക വർഗ്ഗീകരണ വ്യവസ്ഥ പ്രകാരമുള്ള മണ്ണിനങ്ങൾമോളിസോളുകൾ ,ഇൻസെപ്റ്റീസോളുകൾ ,വെര്ട്ടിസോളുകൾ ,ഓക്സിസോളുകൾ ,എന്റിസോളുകൾ ,അൽഫി സോളുകൾ എന്നിവയാണ് .


ചന്ദ്രിക-03-Tuesday-December-2024    





Comments

Popular posts from this blog

SSLC CHEMISTRY MARCH 2025

Let's learn by playing

The AI ​​Revolution-എ.ഐ-വിപ്ലവം