World Arabic Language Day-December 18

 World Arabic Language Day-December 18

 അറബി: പൈതൃക ഭാഷ

 ഇന്ന് അറബി ഭാഷാ ദിനം 

 അറബി ഭാഷ സംസ്കാരത്തിന്റെ ഭാഷയാണ്.അരാജകത്വം  നിലനിന്നിരുന്ന കാലത്ത് നിന്നും സംസ്കാരത്തിന്റെ ഉത്തുംഗപദവിയിലേക്ക് കയറിപ്പോയ ഒരു സമൂഹത്തെ മുമ്പോട്ട് നയിച്ച വിശുദ്ധ ഖുർആനിന്റെ ഭാഷ .വിശ്വാസത്തെയും, സാഹിത്യത്തെയും, സംസ്കാരത്തെയും ഇഷ്ടപ്പെടുന്ന ഏതൊരു മനുഷ്യനും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഭാഷയാണത് .മുഹമ്മദ് നബിയുടെ ജീവിതവും, സന്ദേശവും അറിയണമെങ്കിൽ അറബി ഭാഷ അനിവാര്യമാണ്

World Arabic Language Day-December 18 Malayalam article








സൗദി അറേബ്യ ,യു എ ഇ ,ബഹ്റൈൻ, കുവൈത്ത് ,ഖത്തർ, ഒമാൻ, ലിബിയ ,സിറിയ ,ഈജിപ്ത് ,ജോർദാൻ എന്നീ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷയാണ് അറബി. ഫലസ്തീൻ,  ലെബനാൻ, മൊറോക്കോ ,ഇസ്രായേൽ, സുഡാൻ,അൾജീരിയ  തുടങ്ങിയ ഒരു ഡസനിലധികം രാജ്യങ്ങളിലെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയുമാണിത് .

ഈജിപ്ത്, ലെബനാൻ,സുഡാൻ ,ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലെ ക്രിസ്തുമത വിശ്വാസികൾ ഈ ഭാഷ നിത്യജീവിതത്തിൽ ഉപയോഗിക്കുകയും പള്ളിയിലെ കുർബാനയ്ക്കും പ്രാർത്ഥനയ്ക്കും വരെ ഉപയോഗിക്കുകയും ചെയ്യുന്നു.

യു എൻ ഭാഷ 

യു എൻ അംഗീകരിച്ച ആറ് ഭാഷകളിൽ ഒന്നാണ് അറബി .ചൈനീസ് ,ഇംഗ്ലീഷ് ,ഫ്രഞ്ച്, റഷ്യൻ എന്നിവയാണ് മറ്റുള്ളവ. സംഘടനയുടെ ശരിയായ പ്രവർത്തനത്തിന് ഈ ആറ് ഭാഷകൾ ആവശ്യമാണെന്ന് യുഎൻ വ്യക്തമാക്കുന്നു. യുഎന്നിലെ ചർച്ചകളിൽ ഒരു ഔദ്യോഗിക ഭാഷയിൽ ഒരു പ്രതിനിധി സംസാരിക്കുമ്പോൾ യു എൻ അംഗീകരിച്ച ഈ ആറു ഭാഷകളിൽ ഒന്നിൽ മാത്രമേ മറ്റൊരു പ്രതിനിധിക്ക് അഭിപ്രായം പറയാനോ രേഖ 

മൂലം വിയോജിപ്പ് പ്രകടിപ്പിക്കാനും  സാധിക്കൂകയുള്ളു .

ഈ ആറ് ഭാഷകൾക്കും ഓരോ ദിനവും നിശ്ചയിച്ചിട്ടുണ്ട്.

  •  അറബിക് ഡിസംബർ 18
  •  ചൈനീസ് ഏപ്രിൽ 20 
  • ഇംഗ്ലീഷ് ഏപ്രിൽ 23 
  • ഫ്രഞ്ച് മാർച്ച് 20 
  • റഷ്യ ജൂൺ 6 
  • സ്പാനിഷ് ഒക്ടോബർ 12

കേരളത്തിലെ അറബി സ്വാധീനം

 അറബികൾ പണ്ട് മുതലേ കേരളവുമായി അഭേദ്യമായി ബന്ധം പുലർത്തിയിരുന്നു. കേരളം എന്ന പേര് വന്നത് പോലും അറബിക് വാക്കിൽ നിന്നാണെന്ന് അഭിപ്രായമുണ്ട്. കേരളത്തിന്റെ പച്ചപ്പും ,ഫലഭൂവിഷ്ടതയും കൊണ്ട് അറബികൾ അത്ഭുതപ്പെടുകയും’ഖൈറുള്ള ‘ എന്ന് പറയുകയും ചെയ്തു. അത് ലോഭിച്ചാണ് കേരളം ഉണ്ടായത് . കേരളത്തിലെ യൂണിവേഴ്സിറ്റികളിലും സ്കൂളുകളിലും ആയി 12 ലക്ഷത്തിൽ പരം വിദ്യാർത്ഥികൾ ഈ ഭാഷ പഠിക്കുന്നവരാണ് .മഹത്തായ സംസ്കാരത്തിന്റെയും പൈതൃകത്തെയും ഭാഷ എന്ന നിലക്കാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അറബി ഭാഷ പഠനത്തിന് അംഗീകാരം ലഭിച്ചത് .

ഡിസംബർ 18 യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽ എല്ലാവർഷവും അറബിഭാഷ ദിനമായി ആചരിച്ചുവരുന്നു. അറബിക് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ട ത് 1973 ഡിസംബർ 18 ആയിരുന്നു.

ബഹുഭാഷാപരതയും, സംസ്കാരിക നാനാത്വവും കൊണ്ടാടുക (celebrate multilingualism and cultural diversity)എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്.


ഡിസംബർ 18
ചന്ദ്രികാ ദിനപത്രം




 ഇന്ന് അന്താരാഷ്ട്ര അറബി ഭാഷാ ദിനം 

ഭാഷാ പഠനത്തിലും തൊഴിൽ സാധ്യതയിലും 

അറബിയാണ് വൈബ്

എം ഷംസുദ്ദീൻ ഫൈസി
 അറബി ഭാഷാ പഠനത്തിലൂടെ തൊഴിൽ സാധ്യത ഇരട്ടിക്കുന്നു. പത്താം ക്ലാസിൽ അറബിക് ഒന്നാം ഭാഷയായി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം പതിനായിരത്തിനു മുകളിലാണ്. സംസ്ഥാനത്ത് പതിനായിരത്തോളം അറബിക് അധ്യാപകരും12 ലക്ഷം വിദ്യാർഥികളും ഉണ്ടെന്നാണ് കണക്ക് .മുസ്ലീങ്ങൾ അല്ലാത്തവരും ഈ ഭാഷയ്ക്ക് പ്രഥമ പരിഗണന നൽകുന്നുണ്ട് .കേരളത്തിൽ മുസ്ലിങ്ങളല്ലാത്ത അറബി അധ്യാപകരുടെ എണ്ണം 500 നു മുകളിലുണ്ട് .മുസ്ലിങ്ങളല്ലാത്ത ആയിരക്കണക്കിന് വിദ്യാർത്ഥികളും ഈ ഭാഷയെ മുഖ്യ ഭാഷയായി തിരഞ്ഞെടുത്തി ട്ടുണ്ട് .ഈ വിഷയത്തിൽബിരുദവും , ബിരുദാനന്ത  ബിരുദവും നേടുന്നഗവേഷണ വിദ്യാർത്ഥികളും മുസ്ലിങ്ങൾ അല്ലാത്തവരായി ധാരാളമുണ്ട്.
ആഗോളരംഗത്ത് വലിയ സാധ്യതകളിൽ ഉള്ളതി നാലാണ് ഈ മാറ്റം എന്നാണ് വിദഗതാഭിപ്രായം.ഗൾഫ്  രാജ്യങ്ങളിലെ മാധ്യമ സ്ഥാപനങ്ങൾ ,കോടതികൾ എന്നിവിടങ്ങളിൽ ഇന്റർപ്രട്ടർ മാരെയും ,വൻകിട കമ്പനികളിലും, സ്ഥാപനങ്ങളിലും പരിഭാഷകരെയും  ഇപ്പോൾ ധാരാളം ആവശ്യമുണ്ട് .എച്ച് ആർ മേഖലയിലും അറബി പഠിച്ചവർക്ക് മികച്ച അവസരങ്ങളുണ്ട് .വിവർത്തന മേഖലയിലും മൾട്ടി നാഷണൽ കമ്പനികളിലും സമൂഹമാധ്യമ സ്ഥാപനങ്ങളിലും കണ്ടന്റ്  റൈറ്റർമാരുടെയും ഇന്റർപ്രട്ടർമാരുടെയും സേവനം ആവശ്യമാണ് .മെഡിക്കൽ ടൂറിസത്തിലും , ആശുപത്രികളിലും, ഇന്റർപ്രട്ടർമാർക്ക് അറബിഭാഷ പരിജ്ഞാന ആവശ്യമാണ്. ഈ രീതിയിലെല്ലാം നിരവധി പേരാണ് പഠന രംഗത്തേക്ക് വരുന്നത്.

യൂറോപ്പിലേക്ക് തൊഴിൽ തേടിപ്പോകുന്ന മലയാളികളുണ്ട് .വിദ്യാഭ്യാസരംഗത്ത് വർഷങ്ങളായി അറബി വലിയ മുന്നേറ്റമാണ് കാഴ്ചവച്ചിട്ടുള്ളത്.

കേവല ഭാഷാ പഠനത്തിനപ്പുറം സാങ്കേതിക പരിജ്ഞാനമാണ് വിദ്യാർത്ഥികൾ ലക്ഷ്യം വെക്കുന്നത് .സർക്കാർതലത്തിൽ അറബിക് സർവകലാശാല വേണം എന്നത് കാലങ്ങളായുള്ള കേരളത്തിന്റെ ആവശ്യമാണ് .വിവിധ സസംഘടനകളും രാഷ്ട്രീയപാർട്ടികളും പലപ്പോഴും ഇത് ആവശ്യപ്പെട്ടിരുന്നു .പാലോളി കമ്മിറ്റി സംസ്ഥാനത്ത് ഒരു അറബിക് സർവകലാശാല സ്ഥാപിക്കാൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ തുടർച്ചകൾ ഉണ്ടായില്ല.

കേരളത്തിന് പുറമേ 20ലേറെ പ്രമുഖ സർവ്വകലാശാലകളിൽ അറബിക് ഭാഷ പ്രത്യേക പ്രാധാന്യത്തോടെ പഠിപ്പിക്കപ്പെടുന്നുണ്ട് .ഐ ടി രംഗത്തും അറബിഭാഷ യുടെ പ്രസക്തി വർദ്ധിച്ചിരിക്കുകയാണ്

ഡിസംബർ 18 

സുപ്രഭാതം ദിനപത്രം


Comments

Popular posts from this blog

SSLC CHEMISTRY MARCH 2025

Let's learn by playing

The AI ​​Revolution-എ.ഐ-വിപ്ലവം