Posts

Super Solid-അതികരാവസ്ഥ

Image
Super Solid Discovery Explained in Malayalam Image courtesy: Pixabay Explore Technology Learning Hub to learn about Artificial Intelligence, Advanced Computing, TPUs, Optical Computing, Quantum Information Technology, and emerging technologies through simple explanations and informative articles. Optical Computing & Quantum Information Technology കമ്പ്യൂട്ടിംഗ് ലോകത്തെ വിപ്ലവകരമായ മാറ്റങ്ങളായ ഒപ്റ്റിക്കൽ കമ്പ്യൂട്ടിംഗിനെക്കുറിച്ചും (Optical Computing)  ക്വാണ്ടം ഇൻഫർമേഷൻ ടെക്നോളജിയെക്കുറിച്ചും (Quantum Information Technology) ലളിതമായി വിവരിക്കുന്നു. 1. ഒപ്റ്റിക്കൽ കമ്പ്യൂട്ടിംഗ് (Optical Computing) നിലവിലെ കമ്പ്യൂട്ടറുകൾ വിവരങ്ങൾ കൈമാറാൻ വൈദ്യുതിയെ (Electrons) ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഒപ്റ്റിക്കൽ കമ്പ്യൂട്ടിംഗിൽ പ്രകാശമാണ് (Photons) വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്നത്. പ്രധാന പ്രത്യേകതകൾ: വേഗത: പ്രകാശം വൈദ്യുതിയെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു. അതിനാൽ പ്രോസസ്സിംഗ് വേഗത വളരെ കൂടുതലായിരിക്കും. ഊർജ്ജ ലാഭം: ഇലക്ട്രോണുകൾ സഞ്ചരിക്കുമ്പോൾ ചൂട് ഉൽപ്പാദിപ്പിക്കപ്പെടുന്നു, എന്നാൽ ഫോട്ടോണ...

SSLC SOCIAL SCIENCE-2-MARCH 2025

Image
 SSLC SOCIAL SCIENCE-2-MARCH 2025 -   രാഷ്ട്രവും പൗരനും “Image courtesy: Pixabay”  ആധുനിക സമൂഹത്തിലെ ഓരോ അംഗവുംപൗരൻ  എന്നറിയപ്പെടുന്നു. ഓരോ പൗരനും സമൂഹത്തിനു വേണ്ടിയുള്ളതാണെന്നും സമൂഹത്തിന്റെ ഉത്തമ താൽപര്യങ്ങളാണ്പൗരന്റെ തെന്നുമുള്ള  തിരിച്ചറിവാണ് പൗര ബോധം Ratheesh cv  രാഷ്ട്രം  ഒരു നിശ്ചിത ഭൂപ്രദേശത്ത് സ്ഥിരമായി അധിവസിക്കുന്നവരും പരമാധികാരമുള്ള ഗവൺമെന്റോടു കൂടിയതുമായ ജനതയാണ് രാഷ്ട്രം. ജനങ്ങൾ ,ഭൂപ്രദേശം ,പരമാധികാരം ,ഗവൺമെന്റ് എന്നിങ്ങനെയാണ് രാഷ്ട്രത്തിന്റെ ഘടകങ്ങൾ.    ജനങ്ങൾ  ഒരു നിശ്ചിത ഭൂപ്രദേശത്ത് സ്ഥിരമായി താമസിക്കുന്നവർ. രാഷ്ട്ര രൂപീകരണത്തിന് അനിവാര്യമായ ഒരു ഘടകം. പരസ്പര ധാരണ,പരസ്പര ആശ്രയത്വം, പൊതു താൽപര്യം എന്നിവയുടെ അടിസ്ഥാനത്തിൽ ജനങ്ങൾ ഒരുമയോടെ പ്രവർത്തിക്കണം. ഒരു രാജ്യത്തു വേണ്ട ഏറ്റവും കുറഞ്ഞ ജനസംഖ്യ എത്ര എന്നോ പരമാവധി എത്രയെന്നോ  നിശ്ചയിക്കപ്പെട്ടിട്ടില്ല.   ഭൂപ്രദേശം  രാഷ്ട്ര രൂപീകരണത്തിന് അനിവാര്യമായ ഒരു ഘടകം. കൃത്യമായ അതിർത്തികളോടുകൂടിയ ഭൂപ്രദേശം രാഷ്ട്രത്തിന് വേണം. ഭൂപ്രദേശം എന്നാൽ കരയും, ജലമേഖലയും, വായു മേഖല...

SSLC BIOLOGY MARCH 2025

Image
 SSLC BIOLOGY MARCH 2025 ശാക്കിർ തോട്ടിക്കൽ  അദ്ധ്യാപകൻ ജീവന്റെതുടിപ്പറിഞ്ഞു എസ്.എസ്.എൽ.സി പരീക്ഷയിൽ നന്നായി മാർക്ക് സ്കോർ ചെയ്യാൻ കൂട്ടുകാരെ സഹായിക്കുന്ന വിഷയമാണ് ജീവശാസ്ത്രം അഥവാ ബയോളജി. സയൻസ് വിഷയങ്ങളിൽ ഏറ്റവും എളുപ്പമുള്ളതും ബയോളജി തന്നെ പത്താം ക്ലാസിലെ പാഠഭാഗങ്ങളിലൂടെ …. ചാപ്റ്റർ ഒന്ന് അറിയാനും പ്രതികരിക്കാനും ഒരു ജീവിയുടെ ഭാഗവും അതിന്റെ പ്രവർത്തികളെ ശരീരത്തിനുള്ളിലേക്കും പുറത്തേക്കും സന്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ഏകോപിപ്പിക്കുന്നതുമാണ് നാഡീ വ്യവസ്ഥ. ശരീരത്തെ സ്വാധീനിക്കുന്ന പരിസ്ഥിതി ജന്യമായ മാറ്റങ്ങളെ നാഡീ വ്യവസ്ഥ തിരിച്ചറിയുകയും അന്ത:സ്രാവി വ്യവസ്ഥയുമായി ചേർന്ന് പ്രവർത്തിച്ച്  അങ്ങനെയുള്ള സംഭവങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്നു. പ്രധാന ആശയങ്ങൾ  ഉദ്ദീപനങ്ങൾ   ജീവികളിൽ പ്രതികരണങ്ങൾക്ക് കാരണമാകുന്ന പ്രേരണകൾ   ഗ്രാഹികൾ  ഉദ്ദീപനങ്ങളെ സ്വീകരിക്കാൻ ജ്ഞാനേന്ദ്രിയങ്ങളിലും മറ്റു ശരീര ഭാഗങ്ങളിൽ ഉള്ള സവിശേഷ കോശങ്ങൾ   നാടി വ്യവസ്ഥ   പ്രതികരണ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു.  നാഡീ കോശം(neuron ) നാഡിവ്യവസ്ഥയുടെ ...