Super Solid-അതികരാവസ്ഥ
പ്രകാശത്തിൽ നിന്ന് അതികരാവസ്ഥ
ഭൗതിക ശാസ്ത്രരംഗത്തെ നിർണായക ചുവടുവെപ്പ്
എന്താണ് അധികരാവസ്ഥ?
ഖര രൂപത്തിലുള്ള ഒരു വസ്തുവിന്റെ സവിശേഷതകളോടപ്പം ദ്രാവക രൂപത്തിലുള്ള വസ്തുവിന്റെ സവിശേഷതകളും പ്രകടിപ്പിക്കുമ്പോഴാണ് അധികരാവസ്ഥഅഥവാസൂപ്പർസോളിട്എന്നു വി ളിക്കുന്നത്..സൂപ്പർസോളിഡുകൾക്ക് നിശ്ചിത ആകൃതിയുണ്ടാകും. എന്നാൽ ഘർഷണ മില്ലാതെ ഒഴുകാൻ കഴിയും എന്നതാണ് ഇവയുടെ അസാധാരണ ഗുണം. ഇക്കാരണത്താൽ ഒപ്റ്റിക്കൽ കമ്പ്യൂട്ടിംഗ് , ക്വണ്ടംഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ അതികരാവസ്ഥ വിപ്ലവാകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് നിരീക്ഷണം.
ലണ്ടൻ->ലോകത്ത് ആദ്യമായി പ്രകാശത്തിൽ നിന്ന് അതികരാവസ്ഥ(സൂപ്പർ സോളിഡ്)യിലേക്ക്മാറ്റി ശാസ്ത്രലോകം. ലോകത്ത് ആദ്യമായാണ് ഇത്തരം ഒരു പരീക്ഷണം നടക്കുന്നത്.ഭൗതികശാസ്ത്ര രംഗത്തെ നിർണായക ചുവടുവെപ്പ് ആണിത്. ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്റ്റിക്കൽസിലെ 13 ഗവേഷകരാണ്ഈ നേട്ടത്തിന് പിന്നിൽ.
ഊർജ്ജരൂപമായി അറിയപ്പെടുന്ന പ്രകാശത്തെ അതികരാവസ്ഥയിലേക്ക് മാറ്റാനാകുമെന്നത് ഭൗതികശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങൾക്ക് നാന്ദി കുറിക്കും.പോളാരി റ്റോൺ സംവിധാനത്തിന്റെ സഹായത്തോടെയാണ് പ്രകാശത്തെ സൂപ്പർസോളിഡ് ആക്കി മാറ്റിയത്.
ക്വണ്ടം മെക്കാനിക്സിൽ കാണപ്പെടുന്ന ഒരു ക്വസി പാർട്ടിക്കൾ ആണ് പൊളാരി റ്റോൺ .ഇതിൽ പ്രകാശത്തിന്റെ തരംഗ സ്വഭാവവും ദ്രവ്യത്തിന്റെ കണികാ സ്വഭാവവും ഒരേസമയം ഉണ്ടാകും. പ്രകാശ കണികയായഫോട്ടോണും ദ്രവ്യ കാണിക്കയായഎക്സിടോണും തമ്മിലുള്ള ശക്തമായ വൈദ്യുതകാന്തിക ആകര്ഷണത്തിലൂടെയാണ് പൊളാരി ടോണുകൾ രൂപം കൊള്ളുന്നത്.
പ്രകാശത്തെ താഴ്ന്ന ഊർജ്ജാവസ്ഥയിലേക്ക് മാറ്റാൻ അനുവദിക്കുന്നത്
പോളാരി ടോണുകളാണ്.ഇതു കാരണം പ്രകാശത്തെ ദ്രവ്യമായി സംയോജിപ്പിച്ച് അധികരാവസ്ഥയിലേക്ക് എത്തിച്ചതുവഴി ലോകത്തിന്റെ പുതിയൊരു രഹസ്യത്തിനാണ് ഗവേഷകർ ചുരുളഴിച്ചത്.അസാധാരണ ഗുണങ്ങളാണ് അധികരാവസ്ഥയ്ക്ക് നൽകാൻ കഴിയുക എന്നതാണ് ഇതിന്റെ പ്രാധാന്യം.മാർച്ച് അഞ്ചിനാണ് ഗവേഷണ വിവരങ്ങൾ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചത്.പ്രാരംഭ ഘട്ടത്തിൽ ആണെങ്കിലും പ്രകാശത്തിന്റെയും ദ്രവ്യത്തിന്റെയും അടിസ്ഥാന ഗുണങ്ങൾ മനസ്സിലാക്കാനുള്ള വഴിത്തിരിവാകും പരീക്ഷണം.
2025 മാർച്ച് 15 ശനി
സുപ്രഭാതം ദിനപത്രം
Comments
Post a Comment