SSLC SOCIAL SCIENCE-2-MARCH 2025
SSLC SOCIAL SCIENCE-2-MARCH 2025- രാഷ്ട്രവും പൗരനും
രാഷ്ട്രം
ഒരു നിശ്ചിത ഭൂപ്രദേശത്ത് സ്ഥിരമായി അധിവസിക്കുന്നവരും പരമാധികാരമുള്ള ഗവൺമെന്റോടു കൂടിയതുമായ ജനതയാണ് രാഷ്ട്രം. ജനങ്ങൾ ,ഭൂപ്രദേശം ,പരമാധികാരം ,ഗവൺമെന്റ് എന്നിങ്ങനെയാണ് രാഷ്ട്രത്തിന്റെ ഘടകങ്ങൾ.
ജനങ്ങൾ
- ഒരു നിശ്ചിത ഭൂപ്രദേശത്ത് സ്ഥിരമായി താമസിക്കുന്നവർ.
- രാഷ്ട്ര രൂപീകരണത്തിന് അനിവാര്യമായ ഒരു ഘടകം.
- പരസ്പര ധാരണ,പരസ്പര ആശ്രയത്വം, പൊതു താൽപര്യം എന്നിവയുടെ അടിസ്ഥാനത്തിൽ ജനങ്ങൾ ഒരുമയോടെ പ്രവർത്തിക്കണം.
- ഒരു രാജ്യത്തു വേണ്ട ഏറ്റവും കുറഞ്ഞ ജനസംഖ്യ എത്ര എന്നോ പരമാവധി എത്രയെന്നോ നിശ്ചയിക്കപ്പെട്ടിട്ടില്ല.
ഭൂപ്രദേശം
- രാഷ്ട്ര രൂപീകരണത്തിന് അനിവാര്യമായ ഒരു ഘടകം.
- കൃത്യമായ അതിർത്തികളോടുകൂടിയ ഭൂപ്രദേശം രാഷ്ട്രത്തിന് വേണം.
- ഭൂപ്രദേശം എന്നാൽ കരയും, ജലമേഖലയും, വായു മേഖലയും, തീരപ്രദേശവും ചേർന്നത്.
- ഭൂപ്രദേശ വലിപ്പം രാഷ്ട്രം രൂപീകരണത്തെ ബാധിക്കുന്നില്ല.
ഗവൺമെന്റ്
- രാഷ്ട്രത്തിന് അനിവാര്യമായ ഒരു ഘടകം.
- രാഷ്ട്രത്തിനു വേണ്ടി നിയമം നിർമിക്കുകയും നടപ്പിലാക്കുകയും നീതി ഉറപ്പാക്കുകയും ചെയ്യുന്നത് ഗവൺമെന്റ് ആണ്.
- വിവിധ രാജ്യങ്ങളിൽ വ്യത്യസ്തതരം ഗവൺമെന്റുകളാണ് നിലനിൽക്കുന്നത്.
- ഗവൺമെന്റുകൾ കാലാനുസൃതമായ മാറ്റങ്ങൾക്കും വിധേയമാണ്, എന്നാൽ രാഷ്ട്രം സ്ഥിരമാണ്.
പരമാധികാരം
- ആഭ്യന്തര വിഷയങ്ങളിലും അന്തർദേശീയ വിഷയങ്ങളിലും സ്വന്തമായ തീരുമാനമെടുക്കാനുള്ള രാഷ്ട്രത്തിന്റെ അധികാരമാണ് പരമാധികാരം. പരമാധികാരം ഉണ്ടെങ്കിൽ മാത്രമേ രാഷ്ട്രം നിലവിൽ വരികയുള്ളൂ. രാഷ്ട്രീയത്തെ മറ്റ് സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് പരമാധികാരമാണ്.
- പരമാധികാരത്തിന്റെ രണ്ടു തലങ്ങളാണ് ആഭ്യന്തരതലവും ബാഹ്യതലവും.
ചുമതലകൾ
- നിർബന്ധിതമായ ചുമതലകൾ- രാഷ്ട്രം എല്ലാകാലത്തും നിർബന്ധമായും നിർവഹിക്കേണ്ട ചുമതലകൾ .ഉദാഹരണം അതിർത്തി സംരക്ഷണം, ആഭ്യന്തര സമാദാനം, അവകാശ സംരക്ഷണം, നീതി നടപ്പാക്കൽ.
- വിവേചനപരമായ ചുമതലകൾ-രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് നിർവഹിക്കേണ്ട ചുമതലകൾ. ഉദാഹരണം വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം ,ക്ഷേമ പദ്ധതികൾ, ഗതാഗത സൗകര്യം ഒരുക്കുക.
രാഷ്ട്ര രൂപീകരണ സിദ്ധാന്തങ്ങൾ
ദൈവദത്ത സിദ്ധാന്തം- രാഷ്ട്രം ദൈവ സൃഷ്ടിയാണ്, രാജാവ് ദൈവത്തിന്റെ പ്രതിപുരുഷനാണ് ,രാജാവിന് ദൈവത്തോട് മാത്രമാണ് കടപ്പാട്.
പരിണാമ സിദ്ധാന്തം- രാഷ്ട്രം ചരിത്രസൃഷ്ടിയാണ്, സാമൂഹിക പരിണാമം പ്രക്രിയയുടെ ഫലമായി രാഷ്ട്രം രൂപം കൊണ്ടു.
സാമൂഹിക ഉടമ്പടി സിദ്ധാന്തം- ജനങ്ങൾ ഉണ്ടാക്കിയ ഒരു കരാറിലൂടെ രാഷ്ട്രം രൂപംകൊണ്ടു.
ശക്തി സിദ്ധാന്തം- ശക്തർ ദുർബലരുടെ മേൽ ആധിപത്യം സ്ഥാപിച്ച അതിലൂടെ രാഷ്ട്ര രൂപീകരിക്കപ്പെട്ടു.
രാഷ്ട്രതന്ത്ര ശാസ്ത്രം
രാഷ്ട്രത്തെക്കുറിച്ചും ഗവൺമെന്റിനെക്കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്ര ശാസ്ത്രം.അരിസ്റ്റോട്ടിലാണ് രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്റെ പിതാവ്.രാഷ്ട്രീയ സിദ്ധാന്തങ്ങൾ, അന്തർദേശീയ രാഷ്ട്രീയം, താരതമ്യ രാഷ്ട്രീയം,പൊതുഭരണം എന്നിവയാണ് രാഷ്ട്രതന്ത്ര ശാസ്ത്രത്തിലെ പ്രധാന പഠന മേഖലകൾ.
പ്രാധാന്യം
- ജനങ്ങളിൽ പൗരബോധം വളർത്താൻ കഴിയും.
- സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങളിൽ യുക്തിപൂർവ്വം ഇടപെടാൻ സഹായിക്കും.
- മെച്ചപ്പെട്ട രാഷ്ട്രീയ വ്യവസ്ഥയ്ക്ക് രൂപം നൽകാൻ സഹായിക്കും രാഷ്ട്രത്തോടുള്ള കടമകൾ നിറവേറ്റും.
പൗരബോധം
പൗരൻ
ആധുനിക സമൂഹത്തിലെ ഓരോ അംഗവും പൗരൻ എന്നറിയപ്പെടുന്നു.ഓരോ പൗരനും സമൂഹത്തിനു വേണ്ടിയുള്ളതാണെന്നും സമൂഹത്തിന്റെ ഉത്തമ താൽപര്യങ്ങളാണ് പൗരന്റെ തെന്നു മുള്ള തിരിച്ചറിവാണ് പൗരബോധം .
പൗരത്വം
ഒരു രാജ്യത്തെ പൂർണ്ണവും തുല്യവുമായ അംഗത്വമാണ്പൗരത്വം.പൗരത്വം രണ്ടുതരം.
- സ്വഭാവിക പൗരത്വം- ജന്മനാ ലഭിക്കുന്നപൗരത്വമാണ് സ്വാഭാവികപൗരത്വം.
- ആർജിത പൗരത്വം- ഒരു രാജ്യത്തു നിലവിലുള്ള നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഒരാൾ നേടുന്ന പൗരത്വമാണ് അർജിത പൗരത്വം.
രാഷ്ട്രവും പൗരാനും
- രാഷ്ട്രം പൗരന് രാഷ്ട്രീയ അവകാശങ്ങളും പൗരാവകാശങ്ങളും ഉറപ്പുനൽക്കുമ്പോൾപൗരന് രാഷ്ട്രത്തോട് നിരവധി കടമകൾ ഉണ്ട്.
- പൗരബോധത്തിന്റെ പ്രാധാന്യം
- സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിക്ക് പൗര ബോധം അനിവാര്യമാണ്.
- പൗര ബോധമില്ലെങ്കിൽ മനുഷ്യൻ സ്വാർത്ഥൻ ആവുകയും എല്ലാ പ്രവർത്തനങ്ങളും സ്വന്തം നേട്ടങ്ങൾക്കു വേണ്ടി മാത്രമാവുകയും ചെയ്യും. ഇത് സാമൂഹിക ജീവിതത്തെ പ്രതികൂലമായി ബാധിക്കും.
- പൗരബോധമില്ലാത്ത സമൂഹത്തിൽ സമാധാനവും സുരക്ഷിതത്വവും ഉണ്ടാവുകയില്ല.
- ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും ഉറപ്പാക്കുന്നതിന് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും പൗര ബോധം അനിവാര്യമാണ്.
പൊതുസമൂഹം നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും
ജലക്ഷാമം- കാര്യക്ഷമതയോടെയുള്ള ഉപയോഗം, മഴവെള്ള സംഭരണം, ജലസ്രോതസ്സുകൾ മലിനമാകാതെ സംരക്ഷിക്കണം,
മാലിന്യം-ഉറവിടമാലിന്യ സംസ്കരണം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളാതിരിക്കുക.
പ്രളയം-പ്രളയ സമയത്ത് നദിയിൽ ഇറങ്ങാതിരിക്കുക, പ്രളയകാലത്ത് നദീതീരത്തു നിന്നും മാറി താമസിക്കുക.
അഴിമതി-അഴിമതിക്കെതിരെ ബോധവൽക്കരണം, പരാതിപ്പെടൽ,അഴിമതിയിൽ ഒരു രീതിയിലും പങ്കാളി ആകാതിരിക്കുക.
പൗരബോധംരൂപപ്പെടുത്തുന്ന ഘടകങ്ങൾ
- കുടുംബം
- വിദ്യാഭ്യാസം
- സംഘടനകൾ
- സാമൂഹിക വ്യവസ്ഥ
- മാധ്യമങ്ങൾ
- ജനാധിപത്യ വ്യവസ്ഥ
പൗര ബോധം വളർത്തിയെടുക്കുന്നതിൽ കുടുംബത്തിന്റെ പങ്ക്
- മുതിർന്നവരെ ബഹുമാനിക്കാൻ നാം പഠിക്കുന്നത് പ്രാഥമിക സ്ഥാപനമായ കുടുംബത്തിൽ നിന്നാണ്.
- സമൂഹ സേവനത്തിൽ ഏർപ്പെടാൻ നാം പഠിക്കുന്നത് കുടുംബത്തിൽ നിന്നാണ്.
- അംഗങ്ങളിൽ കർത്തവ്യ ബോധം വളർത്തുന്നതിലും നിലനിർത്തുന്നതിലും കുടുംബം വലിയ പങ്കുവഹിക്കുന്നു.
- കുടുംബത്തിൽ നിന്നുള്ള പ്രചോദനവും പ്രോത്സാഹനവും പലപ്പോഴും ഉന്നതമായ പൂരബോധം വളർത്തും.
പൗരബോധം രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക്
- വിവിധ വിഷയങ്ങളുടെ പഠനത്തിലൂടെ ലഭിക്കുന്ന അറിവുകൾ സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കാൻ വ്യക്തിയെ പ്രാപ്തനാക്കുന്നു.
- മൂല്യബോധം, സഹിഷ്ണുത, നേതൃത്വഗുണം, പരിസ്ഥിതിബോധം,ശാസ്‌ത്രവബോധം തുടങ്ങിയവ വളർത്തിയെടുക്കാൻ സഹായിക്കും.
- മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സമീപനത്തിലൂടെപൗരബോധം ജനങ്ങളിൽ എത്തിക്കാൻ സാധിക്കും.
- ശാസ്ത്ര സാങ്കേതിക വിദ്യകൾ സമൂഹത്തിനു ഗുണകരമായ രീതിയിൽ ഉപയോഗപ്പെടുത്താൻ വിദ്യാഭ്യാസത്തിലൂടെ സാധിക്കും.
പൗര ബോധം വളർത്തുന്നതിൽ സംഘടനകളുടെ പങ്ക്
- രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ നിരവധി സംഘടനകൾ സമൂഹത്തിലുണ്ട്.
- ദേശീയ ബോധവുംപൗര ബോധവും വളർത്തുന്നതിൽ സംഘടനകൾ പ്രധാന പങ്കുവഹിക്കുന്നു.
- പാരിസ്ഥിതിക അവബോധവും മനുഷ്യാവകാശ ബോധവും വ്യക്തികളിൽ സൃഷ്ടിക്കാൻ സംഘടനകൾക്ക് സാധിക്കും.
- അധികാരവും അവകാശവും ലഭ്യമാക്കിയജനങ്ങളെ ശാക്തീകരിക്കുന്നതിൽ രാഷ്ട്രീയ സംഘടനകൾ വലിയ പങ്കുവഹിക്കുന്നു.
- ഓരോ വ്യക്തിയുടെയും ചിന്തയെയും പ്രവർത്തനങ്ങളെയും രൂപപ്പെടുത്തുന്നതിൽ വിവിധ സംഘടനകളുടെയും പ്രത്യയശാസ്ത്രകാഴ്ച പാടുകളുടെയുംസ്വാധീനം ഉണ്ട്.
പൗരബോധം വളർത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക്
- പൗരബോധംരൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്ക് വലിയ സ്ഥാനമുണ്ട്.അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും സമൂഹത്തെ വളരെയധികം സ്വാധീനിക്കുന്നു.
- വാർത്തകളും വിവരങ്ങളും ജനങ്ങളിൽ എത്തിക്കുന്നത് മാധ്യമങ്ങളാണ്.
- ശരിയായതും വസ്തുനിഷ്ഠവുമായ വിവരങ്ങൾ ക്രിയാത്മകമായ ആശയ രൂപീകരണത്തിലേക്ക് നയിക്കും.
- മാധ്യമങ്ങൾ നിഷ്പക്ഷവും സ്വതന്ത്ര്യവും ആയിരിക്കണം.മാധ്യമ വിവരങ്ങളെയും നാം വിമർശനാത്മകമായി വിലയിരുത്തണം.
പൗരബോധം വളർത്തുന്നതിൽ ജനാധിപത്യ വ്യവസ്ഥയുടെ പങ്ക്
- പൗര ബോധത്തിന്റെ അനിവാര്യമായ ഘടകമാണ് ജനാധിപത്യം.പൗരബോധം വളർത്താൻ സഹായിക്കുന്ന എല്ലാ ഘടകങ്ങളുടെയും അടിസ്ഥാനം ഇതാണ്.
- ജനാധിപത്യം ഒരു ഭരണക്രമം എന്നതിലുപരി ജീവിത ശൈലി കൂടിയാണ്.
- ജനാധിപത്യം സഹജീവികളെ കുറിച്ച് ചിന്തിക്കാനും അവരുടെ സ്വാതന്ത്ര്യം,സമത്വം അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് വേണ്ടി പ്രവർത്തിക്കാനും വ്യക്തികളെ പ്രേരിപ്പിക്കും.
- ജനാധിപത്യം നിയമവാഴ്ചയിൽ വിശ്വസിക്കുന്നു. മറ്റുള്ളവരിൽ നിന്നും സ്വീകരിക്കുന്ന സഹകരണവും പിന്തുണയും തിരികെനൽകുക എന്നതു ഉയർന്ന ജനാധിപത്യം ബോധത്തിന്റെ അടയാളമാണ്.
- പൗരബോധം രൂപപ്പെടുന്നതിന് വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ.
- ജൈവകൃഷി, ട്രാഫിക് ബോധവൽക്കരണം, ലഹരി വിരുദ്ധ പ്രവർത്തനം,ജീവകാരുണ്യ പ്രവർത്തനങ്ങൾ
പൗരബോധവും ധാർമികതയും
- ധാർമികത നന്മ തിന്മകൾ തിരിച്ചറിഞ്ഞ് നന്മയെ സ്വീകരിക്കുകയും കടമകൾ ഉത്തരവാദിത്വത്തോടെ നിർവഹിക്കുകയും ചെയ്യുന്നതാണ് ധാർമികത.
- ധാർമികത പൗരബോധത്തെ സഹായിക്കുന്നു. എന്നാൽ അധാർമികത പൗരബോധംഇല്ലാതാക്കുന്നു.
- എല്ലാ പ്രവർത്തനങ്ങളുടെയും അടിത്തറ ധാർമികതയാണ്.സമൂഹത്തോടും, രാഷ്ട്രത്തോടുമുള്ള കടമനിർവേറ്റുക ഓരോ വ്യക്തിയുടെയും ധർമ്മമാണ്.
- ജീവിതത്തിന്റെ എല്ലാ മേഖലകളിലും ധാർമിക ബോധം സൃഷ്ടിക്കലാണ് പൗര ബോധം വളർത്തിയെടുക്കുന്നതിനുള്ള ഫലപ്രദമായ മാർഗം.
വിദ്യാ പ്രഭാതം 2025 ഫെബ്രുവരി19 ബുധൻ
Comments
Post a Comment