Posts

Artemis II-Mission-ആർട്ടെമിസ് II-2026 ഫെബ്രുവരിയിൽ

Image
 Artemis II-Mission-ആർട്ടെമിസ് II-2026 ഫെബ്രുവരിയിൽ  2025 സെപ്റ്റംബർ 25 വ്യാഴം സുപ്രഭാതം ദിനപത്രം അരനൂറ്റാണ്ടിനുശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്  ആരനൂറ്റാണ്ടിനു ശേഷം ആദ്യമായി ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്ന പദ്ധതി അടുത്തവർഷം ഫെബ്രുവരിയിൽ നടത്താൻ നാസ.ആർട്ടെമിസ് 2 ദൗത്യം ആർട്ടെമിസ് പദ്ധതിയുടെ ഭാഗമായ രണ്ടാമത്തെ വിക്ഷേപണമാണ്.ആദ്യദൗത്യത്തിൽ ആളില്ലാത്ത പേടകമായിരുന്നു വിക്ഷേപിച്ചത്. 2022 നവംബറിൽ ആയിരുന്നു ഇത്. ചന്ദ്രനുചുറ്റും സഞ്ചരിച്ച ശേഷം പേടകം ഭൂമിയിൽ തിരിച്ചിറങ്ങി.ആർട്ടെമിസ് രണ്ടാം ദൗത്യത്തിൽപേടകത്തിൽ നാല് സഞ്ചാരികൾ ഉണ്ടാകും.ഇവരുടെ സുരക്ഷാപ്രധാനമാണെന്ന് നാസ ആക്ടിംഗ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർല്കിയേഷഹാക്കിൻസ് പറഞ്ഞു.നാസയിലെ റെയ്ഡ് വൈസ്മാൻ,വിക്ടർ ഗ്ലോവർ, ക്രിസ്ത്യൻ കോപ്പ് എന്നിവരും കനേഡിയൻ സ്പേസ് എജൻസിയിലെജെറേമിഹാൻസെനുമാണ്  ആർട്ടെമിസ് 2 ലെസഞ്ചാരികൾ. 25 ദിവസം നീണ്ടതായിരുന്നു ഒന്നാം ആർട്ടെമിസ് ദൗത്യം.സഞ്ചാരികളെ ചന്ദ്രനിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തിക്കാൻ ശക്തിയേറിയ റോക്കറ്റ് വേണമെന്ന് ആർട്ടെമിസ് ലോഞ്ചു ഡയറക്ടർ ചാർലി ബ്ലാക്ക് വെൽതോംസൺ പറഞ്ഞു.ഓറിയോൺ എന്ന്പേരുള്ള ക്ക...

Gas laws-വാതക നിയമങ്ങൾ

Image
 Gas laws-വാതക നിയമങ്ങൾ ദ്രവ്യാവസ്ഥകളിൽ മുഖ്യമാണ് വാതകാവസ്ഥ.വാതകങ്ങളില്ലെങ്കിൽ ഭൂമിയിൽ അതിജീവനം അസാധ്യം.പത്താം ക്ലാസ് രസതന്ത്രത്തിലെവാതക നിയമങ്ങളും മോൾ സങ്കൽപ്പനങ്ങളും എന്ന പാഠഭാഗത്തോട്ചേർത്ത് വായിക്കാൻ. കരീം യൂസുഫ് തിരുവട്ടൂർ  നീയതമായ ആകൃതിയോ വ്യാപതമോ ഇല്ലാത്തവയാണ് വാതകങ്ങൾ. വാതകത്തിലെ തന്മാത്രകൾ തമ്മിലുള്ള അകലം വളരെ കൂടുതലായിരിക്കും. വാതകങ്ങൾ അവ ഉൾക്കൊള്ളുന്ന പാത്രത്തിന്റെ ആകൃതി സ്വീകരിക്കുന്നു. ഉൾക്കൊള്ളുന്ന പാത്രത്തിന്റെ വ്യാപ്തം വാതകത്തിന്റെ വ്യാപ്തമായി കണക്കാക്കുകയും ചെയ്യുന്നു.വാതക തന്മാത്രകൾ എല്ലാ വശങ്ങളിലേക്കും തുല്യമർദ്ദം പ്രയോഗിക്കുന്നു. വാതക നിയമങ്ങൾ വാതകങ്ങളുടെ സ്വാഭാവികമായ പ്രത്യേകതകളെ അടിസ്ഥാനമാക്കി നിരവധി വാതക നിയമങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. റോബർട്ട് ബോയിൽ അവതരിപ്പിച്ച ബോയിൽ നിയമം, ജാക്യൂസ് അലക്സാണ്ടർചാൾസി ന്റെ  ചാൽസ് നിയമം ,ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അമിഡിയോ അവോഗാഡ്രോ യുടെ അവോഗാഡ്രോ നിയമം എന്നിവ പാഠപുസ്തകത്തിൽ ഉണ്ട്.ഇവ കൂടാതെ ഫ്രഞ്ച് ശാസ്ത്രജ്ഞൻ ഗേലൂസാക് ആവിഷ്കരിച്ച ഗേലൂസാക് നിയമം, തോമസ് ഗ്രഹാമി ന്റെ ഡിഫ്യൂഷൻ നയമം എന്നിവയും പ്രസിദ്ധ വാതക നിയമങ്ങളാണ്. ...

September-25-World maritime day 2025-സമുദ്രം ജീവിതം

Image
 World maritime day 2025-സമുദ്രം ജീവിതം  ഗിഫു മേലാറ്റൂർ മനുഷ്യ ചരിത്രത്തിലും സംസ്കാരത്തിലും സമുദ്രങ്ങൾ വഹിച്ച പങ്ക് വലുതാണ്. പുതിയ വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും വെജ്ഞാനിക പുരോഗതിക്കും സാംസ്കാരിക കൈമാറ്റങ്ങൾക്കും സമുദ്ര യാത്രകൾ കാരണമായിട്ടുണ്ട്.മരിടൈംദിനം സമുദ്രങ്ങളോടുള്ള നമ്മുടെ കടപ്പാട് ഓർമിപ്പിക്കുന്നു. ‘ഞങ്ങളുടെ സമുദ്രം,ഞങ്ങളുടെ ബാധ്യത, ഞങ്ങളുടെ അവസരം ‘ എന്നതാണ് ഈ വർഷത്തെ പ്രമേയം. ആഗോളസമ്പത് വ്യവസ്ഥ, ഉപജീവനമാർഗ്ഗം,കാലാവസ്ഥ എന്നിവയിൽ സമുദ്രത്തിന്റെ പങ്ക് നിർണായകമാണ്. സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിലും സമുദ്രത്തിന്റെ സുസ്ഥിര ഉപയോഗംപ്രോത്സാഹിപ്പിക്കുന്നതിലും ചരക്കുകടത്തിലും രാജ്യങ്ങൾക്കുള്ള ഉത്തരവാദിത്വവും ദിനംഎടുത്തു കാണിക്കുന്നു. സമുദ്രം  ജീവനോപാതിയാണ്.പ്രാചീനകാലം മുതൽ മനുഷ്യൻ സമുദ്രവുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്നു.ഗ്രീക്കുകാർ, റോമാക്കാർ എന്നിവർ കടലിലൂടെ യാത്ര ചെയ്തു വ്യാപാരം നടത്തുകയും പുതിയ പ്രദേശങ്ങൾ കണ്ടെത്തുകയും ചെയ്തു. ക്രിസ്റ്റഫർ കൊളംബസ്,വാസ്കോഡഗാമ,ഫെർഡിനാൻഡ് മഗല്ലൻ  തുടങ്ങിയ സഞ്ചാരികൾ നടത്തിയ യാത്രകൾ ലോകചരിത്രത്തെ മാറ്റിമറിച്ചു.വാസ്കോഡഗാമ 1498-ൽ കോ...

Google Scholar-ഗൂഗിൾ സ്കോളറും നമ്മളും

Image
 Google Scholar-ഗൂഗിൾ സ്കോളറും നമ്മളും  DIGITAL DESK സ്വാലിഹ് ഹൈത്തമി കൊമ്പൻ കല്ല്  (അധ്യാപകൻ, എം.ഇ.എസ് കല്ലടി കോളേജ്) പത്താം ക്ലാസിലെ ICTപാഠപുസ്തകത്തിൽ’ സൈബർ പ്രപഞ്ചം’ എന്ന നാലാം അധ്യായത്തിലെ,’വിശ്വസ്തനീയ ഉറവിടങ്ങൾ’(Reliable Sources) എന്ന ഭാഗം ആഴത്തിൽ പരിചയപ്പെടാം. ഒരു പ്രോജക്ടിനായി ഇന്റർനെറ്റിൽ പരതുമ്പോൾ,പരസ്യങ്ങളുടെയും വിശ്വസിക്കാൻ കൊള്ളാത്ത ബ്ലോഗുകളുടെയും ഇടയിൽപ്പെട്ട് നിങ്ങൾ നിസ്സഹായരായിട്ടുണ്ടോ?പടപുസ്തകത്തിനപ്പുറം ഒരു വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ശ്രമിക്കുമ്പോൾഎവിടെ തുടങ്ങണം എന്നറിയാതെ നിന്നിട്ടുണ്ടോ?പഠനത്തെയും ഗവേഷണത്തെയും പുതിയ തലങ്ങളിലേക്ക് ഉയർത്താൻ സഹായിക്കുന്ന,അറിവിന്റെ ഡിജിറ്റൽ ലോകത്തേക്കുള്ള വഴികാട്ടിയാണ് ഈ ലേഖനം. സെർച്ച് ബാറിനപ്പുറം നമ്മുടെയെല്ലാം സംശയങ്ങൾക്ക് ആദ്യത്തെ ഉത്തരം നൽകുന്നത് ഗൂഗിളാണ്. എന്നാൽ പഠനത്തിന്റെയും ഗവേഷണത്തിന്റെയും ലോകത്ത്, സാധാരണ ഗൂഗിൾ സെർച്ച് വലിയ സൂപ്പർമാർക്കറ്റ് പോലെയാണ്; അവിടെ നമുക്ക് ആവശ്യമായുള്ള പച്ചക്കറികളോടൊപ്പം കളിപ്പാട്ടളും ലഘുഭക്ഷണങ്ങളും കാണാം. എന്നാൽ നമുക്ക് വേണ്ടത് പഠനത്തിന് ആവശ്യമായ വിശ്വസനീയമായ വിവരങ്ങൾ മാത്രമാണെങ്ക...

English grammar for beginners-part 1

Image
 English grammar for beginners -part 1    English grammar is the set of structural rules of the English language. This includes the structure of words , phrases , clauses , sentences , and whole texts. A word is a basic element of language that carries meaning, can be used on its own, and is uninterruptible. In grammar, a phrase —called an expression in some contexts—is a group of one or more words acting as a grammatical unit. For instance, the English expression "the very happy squirrel" is a noun phrase which contains the adjective phrase "very happy". Phrases can consist of a single word or a complete sentence. In theoretical linguistics, phrases are often analyzed as units of syntactic structure such as a constituent. There is a difference between the common use of the term phrase and its technical use in linguistics. In common usage, a phrase is usually a group of words with some special idiomatic meaning or other significance, such as "all rights reser...

Coading Lab-കമ്പ്യൂട്ടർ ഭാഷ പഠിക്കാം പരിമിതികളില്ലാതെ

Image
 Coading Lab-കമ്പ്യൂട്ടർ ഭാഷ പഠിക്കാം പരിമിതികളില്ലാതെ സ്വാലിഹ് ഹൈതമി കൊമ്പൻ കല്ല്  അധ്യാപകൻ എം.ഇ.എസ് കല്ലടി കോളേജ് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഐ.സി.ടി പാഠപുസ്തകത്തിലെ മൂന്നാം അധ്യായമായ “കമ്പ്യൂട്ടർ ഭാഷ”- പൈത്തൻ പ്രോഗ്രാമിനെ പുതിയ രീതിയിൽ ലളിതമായി പരിചയപ്പെടുക പരിചയപ്പെട്ടാലോ. പൈത്തൺ പ്രോഗ്രാമിങ് പഠിക്കാൻ ടെക്സ്റ്റ് എഡിറ്ററും ടെർമിനലും ഉപയോഗിക്കുന്ന രീതി കൂട്ടുകാർക്ക് പരിചിതമാണല്ലോ.എന്നാൽ ഇതിലും എളുപ്പത്തിൽ യാതൊരു സോഫ്റ്റ്‌വെയറും ഇൻസ്റ്റാൾ ചെയ്യാതെ പൈത്തൺ പ്രോഗ്രാമുകൾ ചെയ്യാൻ സാധിക്കുമോ?തീർച്ചയായും സാധിക്കും! അതിനുള്ള മികച്ചടൂലാണ് Google Colabഅഥവ Google Colaboratory. പ്രോഗ്രാമിംഗ് പഠനം എളുപ്പം Google Colab ഒരുക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമാണ്. ഇതിലൂടെവെബ് ബ്രൗസറിൽ വച്ച് തന്നെ പൈത്തണ് കോഡ്ചെയ്യാം. കമ്പ്യൂട്ടറിൽ പൈത്തൺ ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല.നിങ്ങൾക്ക് വേണ്ടകോഡിങ് അന്തരീക്ഷം(IDE-Integrated Development Enviorment )Google തന്നെ ഒരുക്കി തരുന്നു. ഇത് വിദ്യാർഥികൾക്ക് പ്രോഗ്രാമിങ്പഠനം എളുപ്പമാക്കുന്നു. ഒരുമിച് എല്ലാം  Google Colab- കൊളാബറേഷൻ അഥവാ സഹകരണശേഷിയുണ്ട്. ഒന്നിലധ...

Google Docs-Malayalam Blog

Image
സഹകാരിയായ- Google Docs സ്വാലിഹ് കൊമ്പൻ കല്ല്  അധ്യാപകൻ എം.ഇ.എസ് കല്ലടി കോളേജ് എട്ടാം ക്ലാസ് ഐസിടി പാഠപുസ്തകത്തിലെ ‘പേജ് ഡിസൈനിങ് വേൾഡ് പ്രോസസറിൽ’ എന്ന രണ്ടാം പാഠത്തിൽ ഗൂഗിൾ ഡോക്സ്  എന്ന ഭാഗം പരിചയപ്പെടാം. ക്ലാസ് മുറികൾക്കപ്പുറം വിരൽത്തുമ്പിൽ സഹകരിക്കാൻ ഒരു ഓൺലൈൻ കൂട്ടുകാരൻ.വിദ്യാർത്ഥി ജീവിതത്തിൽ പ്രൊജക്ടർ റിപ്പോർട്ടുകളും യാത്രാവിവരണങ്ങളും സെമിനാർ പ്രബന്ധങ്ങളും തയ്യാറാക്കേണ്ടി വരുമ്പോൾ കമ്പ്യൂട്ടറിലെ വേർഡ് പ്രോസസർ സോഫ്റ്റ്‌വെയറുകളെ നമ്മൾ ആശ്രയിക്കാറുണ്ട്.LibreOfficeWriter പോലുള്ള സോഫ്റ്റ്‌വെയറുകൾ ഇതിന് സഹായിക്കുന്നുവെന്ന് പാഠപുസ്തകത്തിൽ നാം പഠിച്ചു. എന്നാൽ ഇതിൽ നിന്നു വ്യത്യസ്തമായി ഓൺലൈനായി പ്രവർത്തിക്കുന്ന കൂടുതൽ സാധ്യതകളുള്ള ഒരു വേർഡ് പ്രോസസറിനെ നമുക്ക് പരിചയപ്പെടാം.അതാണ് Google Docs. എവിടെയും എപ്പോഴും ഇതൊരു സാധാരണ സോഫ്റ്റ്‌വെയർ അല്ല.നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാതെ ഇന്റർനെറ്റിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ക്ലൗഡ്(cloud ) അധിഷ്ഠിത അപ്ലിക്കേഷനാണിത്. ഒരു വെബ് ബ്രൗസർ ഉദാഹരണത്തിന്(google chrome,Firefox ) ഉപയോഗിച്ച് നിങ്ങളുടെ google അക്കൗണ്ട് വഴി എവിടെ നിന്നും ഇതിൽ...