September-25-World maritime day 2025-സമുദ്രം ജീവിതം

 World maritime day 2025-സമുദ്രം ജീവിതം 

World maritime day 2025-സമുദ്രം ജീവിതം -malayalam blog

ഗിഫു മേലാറ്റൂർ

മനുഷ്യ ചരിത്രത്തിലും സംസ്കാരത്തിലും സമുദ്രങ്ങൾ വഹിച്ച പങ്ക് വലുതാണ്. പുതിയ വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും വെജ്ഞാനിക പുരോഗതിക്കും സാംസ്കാരിക കൈമാറ്റങ്ങൾക്കും സമുദ്ര യാത്രകൾ കാരണമായിട്ടുണ്ട്.മരിടൈംദിനം സമുദ്രങ്ങളോടുള്ള നമ്മുടെ കടപ്പാട് ഓർമിപ്പിക്കുന്നു.

‘ഞങ്ങളുടെ സമുദ്രം,ഞങ്ങളുടെ ബാധ്യത, ഞങ്ങളുടെ അവസരം ‘എന്നതാണ് ഈ വർഷത്തെ പ്രമേയം. ആഗോളസമ്പത് വ്യവസ്ഥ, ഉപജീവനമാർഗ്ഗം,കാലാവസ്ഥ എന്നിവയിൽ സമുദ്രത്തിന്റെ പങ്ക് നിർണായകമാണ്. സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിലും സമുദ്രത്തിന്റെ സുസ്ഥിര ഉപയോഗംപ്രോത്സാഹിപ്പിക്കുന്നതിലും ചരക്കുകടത്തിലും രാജ്യങ്ങൾക്കുള്ള ഉത്തരവാദിത്വവും ദിനംഎടുത്തു കാണിക്കുന്നു.

സമുദ്രം  ജീവനോപാതിയാണ്.പ്രാചീനകാലം മുതൽ മനുഷ്യൻ സമുദ്രവുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്നു.ഗ്രീക്കുകാർ, റോമാക്കാർ എന്നിവർ കടലിലൂടെ യാത്ര ചെയ്തു വ്യാപാരം നടത്തുകയും പുതിയ പ്രദേശങ്ങൾ കണ്ടെത്തുകയും ചെയ്തു. ക്രിസ്റ്റഫർ കൊളംബസ്,വാസ്കോഡഗാമ,ഫെർഡിനാൻഡ് മഗല്ലൻ  തുടങ്ങിയ സഞ്ചാരികൾ നടത്തിയ യാത്രകൾ ലോകചരിത്രത്തെ മാറ്റിമറിച്ചു.വാസ്കോഡഗാമ 1498-ൽ കോഴിക്കോട്കപ്പൽഇറങ്ങിയതോടെയാണ് ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെട്ടത്.

ഇന്ന് സമുദ്ര സഞ്ചാരം വിനോദസഞ്ചാര മേഖലയിലെ പ്രധാന ഭാഗമാണ്. ശാസ്ത്രീയ ഗവേഷണങ്ങൾക്കും സമുദ്ര വിഭവങ്ങൾ കണ്ടെത്താനുള്ള യാത്രകളും പതിവാകുന്നു. സമുദ്ര യാത്രകൾക്ക് ഇപ്പോഴും നിരവതിവെല്ലുവിളികൾ ഉണ്ട്. കടൽക്കൊള്ള, പ്രകൃതിദുരന്തങ്ങൾ, അന്തരീക്ഷ മലിനീകരണം എന്നിവ ചിലതാണ്.

ഭാവിയിൽ സമുദ്രങ്ങൾ മനുഷ്യന്റെ പുതിയ അതിരുകൾ തുറക്കാൻ സാധ്യതയുണ്ട്. സമുദ്രങ്ങളെ കുറിച്ചുള്ള കൂടുതൽ ഗവേഷണങ്ങൾ, സമുദ്രത്തിനടിയിലുള്ള നഗരങ്ങൾ, സമുദ്രോപരിതലത്തിലെ കൃഷി രീതികൾ എന്നിവ വരുംകാലങ്ങളിൽ യാഥാർത്ഥ്യമായേക്കാം.

അറിവോളം

  • സമുദ്രങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ഓഷ്യാനോഗ്രഫി.
  • അന്താരാഷ്ട്ര ഷിപ്പിംഗ് വ്യവസായത്തിന്റെ സുരക്ഷയും, സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനാണ് മാരിടൈം ദിനം.ലോകമെമ്പാടുമുള്ള തുറമുഖങ്ങൾ, കപ്പലുകൾ, നാവികർ എന്നിവരെ ആദരിക്കുന്നു.
  • അന്താരാഷ്ട്ര മാരി ടൈം ഓർഗനൈസേഷൻ ആണ്(IMO) ഈദിനം ആചരിക്കുന്നത്.
  • ആദ്യമായി ലോകമാരി ടൈം ദിനം ആചരിച്ചത് 1978 ലാണ്.
  • സമുദ്ര പരിസ്ഥിതിയെസംരക്ഷിക്കേണ്ടതിന്റെപ്രാധാന്യം ഈദിനം ഓർമിപ്പിക്കുന്നു.
  • സമുദ്രങ്ങളിൽ നിന്നുള്ള വിഭവങ്ങൾ ലോക ജനസംഖ്യയുടെ ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നു.
  • സമുദ്ര ജീവികളുടെ സംരക്ഷണം അന്താരാഷ്ട്ര ഉത്തരവാദിത്വമാണ്.
  • പുരാതനകാലത്ത് ഫിനീഷ്യര്‍ ആയി ഇരുന്നുപ്രധാന നാവികർ.
  • വടക്കൻ യൂറോപ്പിലെ വെയ്ക്കിങ്ങുകൾ കപ്പലോട്ടത്തിൽ വിദഗ്ധരായിരുന്നു.അറബികൾ ആയിരുന്നു ആദ്യകാല ലോകസമുദ്ര സഞ്ചാരികൾ.
  • ക്രിസ്റ്റഫർ കൊളംബസ് അമേരിക്കൻ ഭൂഖണ്ഡങ്ങൾ കണ്ടെത്തി.
  • ഫെർഡിനാൻഡ് മഗല്ലൻ  ലോകം ചുറ്റി സഞ്ചരിച്ചു.
  • പ്രാചീന ഗ്രീക്കുകാർ മെഡിറ്ററേനിയൻ കടലിൽ വ്യാപാരം നടത്തി.
  • സമുദ്രജലത്തിലെ താപനില കൂടുന്നത് കാലാവസ്ഥ വ്യതിയാനത്തിന്കാരണമാകുന്നു .



2025 സെപ്റ്റംബർ 25-വ്യാഴം

സുപ്രഭാതം ദിനപത്രം



Comments

Popular posts from this blog

SSLC CHEMISTRY MARCH 2025

Traveling experience in South Goa

sree narayana guru open university-Malayalam blog