QUANTUM TECHNOLOGY-IIIT ALLAHABAD-MTECH

ഭാവിയുടെ സാങ്കേതികവിദ്യ പഠിക്കാം.


QuantumTechnology-FutureTechnology-MalayalamBlog
Image courtesy: Pixabay

IIIT അലഹബാദിൽ ക്വാണ്ടം ടെക്നോളജിയിൽ-എം.ടെക്


കേരളത്തിലെ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ പുതിയ അവസരങ്ങൾ പരിചയപ്പെടുത്തുന്ന സുപ്രഭാതം പത്രത്തിന്റെ “വിദ്യാപ്രഭാതം” കോളത്തിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് IIIT അലഹാബാദ് ആരംഭിച്ച ക്വാണ്ടം ടെക്നോളജി എം.ടെക് കോഴ്സ്. ഭാവിയുടെ സാങ്കേതികവിദ്യയായി വിലയിരുത്തപ്പെടുന്ന ക്വാണ്ടം ടെക്നോളജിയിൽ ഉയർന്ന പഠനവും ഗവേഷണവും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ കോഴ്സ് വലിയ അവസരമാണ് ഒരുക്കുന്നത്.

കേന്ദ്ര സർക്കാറിന്റ നിയന്ത്രണത്തിലുള്ള ദേശീയ പ്രാദാന്യമുള്ള സ്ഥാപനമായ 

Indian Institute of Information Technology Allahabad(IIIT-A)````ഇൻഫർമേഷൻ ആൻഡ് ടെക്നോളജിസിലെ(QIT)എംടെക് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു .


ഇൻഫർമേഷൻ ടെക്നോളജി മേഖലയിലും അനുബന്ധ മേഖലകളിലും അധ്യാപനത്തിലൂടെയും ഗവേഷണത്തിലൂടെയും ഉയർന്നവൈദഗ്ന്ദ്യ മുള്ള  സാങ്കേതികവിദഗ്ദരേ വളർത്തിയെടുക്കുക എന്നതാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം. വ്യവസായവുമായി ബന്ധപ്പെട്ട വിവിധ അക്കാദമിക്  പ്രോഗ്രാമുകളിലൂടെ വിദ്യാർഥികൾക്ക് ഉയർന്ന തലത്തിലുള്ള അറിവും പ്രായോഗിക പരിചയവും നൽകുന്നതിൽ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.


ക്വാണ്ടംടെക്നോളജി മേഖലയിലെ വിദഗ്ധരെ സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്ത മൾട്ടി ഡിസിപ്ലിനറി കോഴ്സ് ആണ് ക്വാണ്ടം ഇൻഫർമേഷൻ ആൻഡ് ടെക്നോളജിസിലെ  രണ്ടുവർഷഎംടെക്  പ്രോഗ്രാം. ക്വാണ്ടംകമ്പ്യൂട്ടേഷൻ , ക്വാണ്ടംഇൻഫർമേഷൻ,ക്വാണ്ടം മെറ്റീരിയലുകളും ഉപകരണങ്ങളും, മറ്റ് വിവരസാങ്കേതിക മേഖലകളും ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് സമഗ്രമായ പരിശീലനം നൽകുന്നതാണ് കോഴ്സ്.


എന്തെല്ലാം പഠിക്കാം 

  1. ക്ലാസിക്കൽ ആൻഡ് ക്വാണ്ടം മെഷീൻ എസൻഷ്യൽ 
  2. ക്വാണ്ടം മെഷീൻ കോഡിങ് 
  3. ക്വാണ്ടം ക്രിപ്റ്റോ ഗ്രഫി
  4. ക്വാണ്ടം തെർമോ ഡൈനാമിക്‌സ് 
  5. ക്വാണ്ടം ഒപ്റ്റിക്സ് മെഷര്മെന്റ് ആൻഡ് സെൻസിംഗ് 
  6. ഫോട്ടോണിക്‌സ് 
  7. സ്പിൻട്രോണിക്‌സ് 
  8. ഓപ്പൺ ക്വാണ്ടംസിസ്റ്റങ്ങൾ  
  9.  കമ്പ്യൂറ്റേഷൻ -സേഫ്ക്രിപ്റ്റോ ഗ്രഫി 
  10. അഡ്വാൻസ്ഡ് ക്വാണ്ടംഇൻഫർമേഷൻ തിയറി 
  11. അഡ്വാൻസ്ഡ് ക്വാണ്ടം കമ്പ്യൂറ്റേഷൻ 
  12. സെമികണ്ടക്റ്റർ ടെക്നോളജി 
  13. ക്വാണ്ടംഅൽഗോരിതങ്ങൾ 
  14. ക്വാണ്ടംടെക്നോളജി പ്രോഗ്രാം
  15. ക്വാണ്ടം ടെക്നോളജിസ്
  16. ക്വാണ്ടം മെക്കാനിക്സ് 
  17. ക്വാണ്ടം കമ്പ്യൂറ്റേഷൻ എസൻഷ്യൽ  
  18. ക്വാണ്ടം ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ
  19. ക്വാണ്ടം ക്ലാസിക്കൽ ആൻഡ് ക്വാണ്ടം മെഷീൻ എസൻഷ്യൽ

ആർക്കെല്ലാം അപേക്ഷിക്കാം

  1.  ഫിസിക്സ്, മാത്തമാറ്റിക്‌സും ഉൾപ്പെട്ട പ്ലസ് ടു അല്ലെങ്കിൽ തതുല്യ യോഗ്യത 
  2. നാലുവർഷം ബിടെക് / ബി .ഇ /ബി. എസ്. സി/ എം. എസ്. സി /ഇന്റഗ്രേറ്റഡ് ബി.സ് /എം. എസ്/ 
  3. സാധുവായ GATE സ്കോർ

പ്രവേശനം എങ്ങനെ

എംടെക്  പ്രവേശനത്തിനുള്ള കേന്ദ്രീകൃത കൗൺസിലിങ്ങിലൂടെയാണ്(CCMT )പ്രവേശനം .ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾCCMT സൈറ്റിൽ ലഭ്യമാണ്.

https://ccmt.admissions.in/


Source:സുപ്രഭാതം ദിനപത്രം, 

ഡോ.ബ്രൂണോ ഡൊമിനിക് നസ്രത്ത് 

കരിയർ വിദഗ്ധൻ

2026 മെയ് 13 ബുധൻ






Comments

Popular posts from this blog

Healthy Living: My First Book is Now Available on Amazon

Artemis II-Mission-ആർട്ടെമിസ് II-2026

sree narayana guru open university-Malayalam blog