SSLC SOCIAL SCIENCE-2-MARCH 2025

SSLC SOCIAL SCIENCE-2-MARCH 2025 - രാഷ്ട്രവും പൗരനും ആധുനിക സമൂഹത്തിലെ ഓരോ അംഗവുംപൗരൻ എന്നറിയപ്പെടുന്നു. ഓരോ പൗരനും സമൂഹത്തിനു വേണ്ടിയുള്ളതാണെന്നും സമൂഹത്തിന്റെ ഉത്തമ താൽപര്യങ്ങളാണ്പൗരന്റെ തെന്നുമുള്ള തിരിച്ചറിവാണ് പൗര ബോധം Ratheesh cv രാഷ്ട്രം ഒരു നിശ്ചിത ഭൂപ്രദേശത്ത് സ്ഥിരമായി അധിവസിക്കുന്നവരും പരമാധികാരമുള്ള ഗവൺമെന്റോടു കൂടിയതുമായ ജനതയാണ് രാഷ്ട്രം. ജനങ്ങൾ ,ഭൂപ്രദേശം ,പരമാധികാരം ,ഗവൺമെന്റ് എന്നിങ്ങനെയാണ് രാഷ്ട്രത്തിന്റെ ഘടകങ്ങൾ. ജനങ്ങൾ ഒരു നിശ്ചിത ഭൂപ്രദേശത്ത് സ്ഥിരമായി താമസിക്കുന്നവർ. രാഷ്ട്ര രൂപീകരണത്തിന് അനിവാര്യമായ ഒരു ഘടകം. പരസ്പര ധാരണ,പരസ്പര ആശ്രയത്വം, പൊതു താൽപര്യം എന്നിവയുടെ അടിസ്ഥാനത്തിൽ ജനങ്ങൾ ഒരുമയോടെ പ്രവർത്തിക്കണം. ഒരു രാജ്യത്തു വേണ്ട ഏറ്റവും കുറഞ്ഞ ജനസംഖ്യ എത്ര എന്നോ പരമാവധി എത്രയെന്നോ നിശ്ചയിക്കപ്പെട്ടിട്ടില്ല. ഭൂപ്രദേശം രാഷ്ട്ര രൂപീകരണത്തിന് അനിവാര്യമായ ഒരു ഘടകം. കൃത്യമായ അതിർത്തികളോടുകൂടിയ ഭൂപ്രദേശം രാഷ്ട്രത്തിന് വേണം. ഭൂപ്രദേശം എന്നാൽ കരയും, ജലമേഖലയും, വായു മേഖലയും, തീരപ്രദേശവും ചേർന്നത്...