SSLC PHYSICS MARCH 2025

 SSLC PHYSICS MARCH 2025-

ഊർജതന്ത്രം ലളിതമാക്കാം 

കരീം യൂസഫ് ,തിരുവട്ടൂർ 



SSLC PHYSICS MARCH 2025-Ma`layalam articles






വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ 

വൈദ്യുതോർജ്ജത്തെ ഒരു ഉപകരണം  ഏത് രൂപത്തിലേക്കാണ് മാറ്റുന്നത് അതായിരിക്കുംആ  ഉപകരണത്തിലൂടെയുള്ള വൈദ്യുത പ്രവാഹത്തിന്റെ ഫലം.

ഉപകരണങ്ങളിലെ ഊർജ്ജമാറ്റം

  •  ഇലക്ട്രിക് ബൾബ് - വൈദ്യുതോർജ്ജം പ്രകാശോർജ്ജം 
  • ഇലക്ട്രിക് ഫാൻ -വൈദ്യുതോർജ്ജം യാന്ത്രികോർജ്ജം 
  • ഇൻഡക്ഷൻ കുക്കർ -വൈദ്യുതോർജജം താപോർജ്ജം 
  • ഇലക്ട്രിക് അവൻ - വൈദ്യുതോർജ്ജം താപോർജ്ജം.


വൈദ്യുതതാപന ഉപകരണങ്ങളും ഹീറ്റിംഗ് കോയിലും

 വൈദ്യുതോർജ്ജത്തെ താപോർജ്ജമാക്കി മാറ്റുന്ന ഉപകരണങ്ങളാണ് വൈദ്യുത താപന ഉപകരണങ്ങൾ. ഇവയിൽ വൈദ്യുതോർജ്ജം താപോർജ്ജം ആക്കി മാറ്റുന്ന ഭാഗമാണ് ഹീറ്റിംഗ് കോയിൽ. ഉയർന്ന റെസിസ്റ്റിവിറ്റിയാണ് ഒരു ഹീറ്റിംഗ് കോയിൽ ഉണ്ടായിരിക്കേണ്ട ഗുണം.

ബൾബുകൾ 

ഇൻകാഡ സെന്റ്ലാംപ് 

ടൺസ്റ്റണ്  ലോഹം കൊണ്ടു നിർമ്മിച്ച ഫിലമെന്റ് അടങ്ങിയ ഇവ ദീർഘനേരം ചുട്ടുപൊഴുത്ത് ധവള പ്രകാശം പുറപ്പെടുവിക്കാനുള്ളടൺസ്റ്റനിന്റെ  കഴിവിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്

ഡിസ്ചാർജ് ലാംപ് 

താഴ്ന്ന മർദ്ദത്തിൽ അനുയോജ്യമായ വാതകം നിറച്ചിരിക്കുന്ന ഒരു ഗ്ലാസ് ട്യൂബും ഇവയുടെ രണ്ട് അറ്റങ്ങളിലായി സ്ഥിതി ചെയ്യുന്ന ഓരോ ഇലക്ട്രോഡുകളാമാണ്  ഡിസ്ചാർജ് ലാംപിൻറെ അടിസ്ഥാനഘടകം

ഇലക്ട്രോഡുകൾക്കിടയിൽ അനുഭവപ്പെടുന്ന പൊട്ടൻഷ്യൽ വ്യത്യാസത്തിന് അനുസൃതമായി ഗ്ലാസ് ട്യൂബിലെ വാതകവും തൽഫലമായി ആറ്റങ്ങളും അയോണീകരിക്കപ്പെടും. ഇങ്ങനെ അയോണീകരിക്കപ്പെടുന്നതിനിടയിൽ അയോണീകരിക്കപ്പെടാത്ത ആറ്റങ്ങളുമായി ഇവ സംഘട്ടനത്തിൽ ഏർപ്പെടുകയും അയോണീകരിക്കപ്പെടാത്ത ആറ്റങ്ങൾ ഉയർന്ന ഊർജ്ജനിലയിലെത്തുകയും  ചെയ്യും .ഇവ പൂർവ്വാവസ്ഥയിലേക്ക് എത്താൻ ശ്രമിക്കുമ്പോൾ ആഗിരണം ചെയ്ത ഊർജ്ജം പ്രകാശരൂപത്തിൽ പുറന്തള്ളുന്നതാണ് ഡിസ്ചാർജ് ലാബിന്റെ വെളിച്ചം.

ഫ്ലൂറ സെന്റ് 

ഒരു ഗ്ലാസ് ട്യൂബിനകത്ത് സ്ഥിതിചെയ്യുന്ന തോറിയം ഓക്സൈഡ് ലേപനം ചെയ്ത രണ്ട് ഹീറ്റിംഗ് കോയിലാണ് ഫ്ലൂറസെന്റർ ബൾബിന്റെ അടിസ്ഥാന ഘടകം.

വൈദുത പ്രവാഹത്താൽ  കോയിൽ ചുട്ടുപൊഴക്കുകയും തൽഫലമായി ഇലക്ട്രോൺ പുറന്തള്ളുകയും ചെയ്തതാണ് ഫ്ലൂറസെന്റ്‌ ലാമ്പിൽ  പ്രകാശം ഉണ്ടാകുന്നത്

സോളാർ ബൾബുകൾ 

സൂര്യപ്രകാശത്തെ ഉപയോഗപ്പെടുത്തിയാണ് സോളാർ ബൾബുകൾ പ്രവർത്തിക്കുന്നത്. ഫോട്ടോ വോൾട്ടായി ഇഫക്ട് ഉപയോഗിച്ചാണ് സോളാർ സെല്ലുകൾ പ്രവർത്തിക്കുന്നത്.

ആർക്ക് ലാമ്പ് 

വായു ശൂന്യമാക്കിയ ഒരു ഗ്ലാസ്ട്യുബിൽ സ്റ്റോപ്പിൽ നിശ്ചിത അകലത്തിൽ ഘടിപ്പിച്ചിരിക്കുന്ന കാർബണിന്റെയോ പ്ലാറ്റിനത്തിന്റേയോ ദണ്ഡു കളാണ് ആർക്കു ലാമ്പുകളിൽ പ്രകാശം പുറപ്പെടുവിക്കുന്നത്.

ലേസർ ബൾബ് 

എൽ.ഇ.ഡി ബൾബിനെ പോലെ സർവ്വവ്യാപിയായി മാറിക്കൊണ്ടിരിക്കുകയാണ് ലേസർ ബൾബുകൾ. വൈദ്യുത കാന്തിക വികിരണങ്ങളെ ഉത്തേജിപ്പിച്ച് ശക്തി വർധിപ്പിച്ചാണ് ഇത്തരം ബൾബുകളിൽ പ്രകാശം ഉണ്ടാക്കുന്നത്.

മൈക്രോവേവ് വിളക്ക് 

മൈക്രോവേവ് തരംഗങ്ങളെ ഉപയോഗപ്പെടുത്തി പ്രകാശം  സൃഷ്ടിക്കുന്നവയാണ്  ഇവ. സൾഫർ വിളക്ക് ഇത്തരത്തിൽ ഉള്ളതാണ് .

വോൾട്ടേജ് 

കറണ്ടും പ്രതിരോധവും കൂടിച്ചേർന്നതിനെയാണ് വോൾട്ടേജ് എന്ന് പറയുന്നത് .കറണ്ടിനെ ആമ്പിയർ കൊണ്ടും പ്രതിരോധത്തെ ഓം യൂണിറ്റ് കൊണ്ടും ആണ് സൂചിപ്പിക്കുന്നത്.

വാട്ട് 

ഊർജ്ജ പ്രവാഹത്തിന്റെ ശക്തി അളക്കാനുള്ള അന്താരാഷ്ട്ര ഏകകമാണ് വാട്ട് .ഒരു സെക്കൻഡിൽ പ്രവഹിക്കുന്ന ഒരു ജൂൾ  ഊർജ്ജരൂപമാണ് വാട്ട്. വൈദ്യുത ഉപകരണങ്ങളുടെ ശേഷി  നിശ്ചയിക്കാനും വാട്ടു ഉപയോഗിക്കാറുണ്ട്. ഒരു മണിക്കൂറിൽ ഒരു വാട്ട് ശക്തിയിൽ ഒഴുകുന്ന 3600 ജൂളിന് തുല്യമായ ഊർജ്ജത്തെ വാട്ട് അവർ എന്ന് വിളിക്കുന്നു.

പ്രതിരോധം 

ഇലക്ട്രോണുകളുടെ ഒഴുക്കിനെ അവസഞ്ചരിക്കുന്ന ചാലകങ്ങൾ പ്രതിരോധിക്കുന്നതാണ് വൈദ്യുത പ്രതിരോധം. ഇവ വ്യത്യസ്ത ചാലകങ്ങളിൽ വ്യത്യസ്തമായിരിക്കും.ചാലകത്തിന്റെ  നീളവും പ്രതിരോധവും തമ്മിൽ ബന്ധമുണ്ട്.

 ചാലകത്തിന്റെ ചേത തല വിസ്തീർണ്ണം കൂടുംതോറും പ്രതിരോധം കുറയും.ശുദ്ധ ലോഹങ്ങളിൽ ഏറ്റവും പ്രതിരോധം കുറഞ്ഞ ലോഹം വെള്ളിയാണ്. പ്രതിരോധം കൂടിയാൽ കരണ്ട് കുറയും. കറണ്ടുംവോൾട്ടതയും  ചേർത്ത് പ്രതിരോധ കണ്ടെത്താനാകും.

സുരക്ഷാ ഫ്യൂസ് 

ഒരു സർക്യൂട്ടിൽ ഉണ്ടാകുന്ന അമിതവൈദ്യുത പ്രവാഹത്തിൽ നിന്നും നമ്മെയും ഉപകരണങ്ങളെയും സംരക്ഷിക്കുന്നവയാണ് സുരക്ഷ ഫ്യൂസ്.ടിന്നും ലെഡും  ചേർന്ന് സങ്കര ലോഹം കൊണ്ടാണ് സുരക്ഷാ ഫ്യൂസിലെ വയർ നിർമ്മിക്കുന്നത്.

 വൈദ്യുത സർക്യൂട്ടിൽ കറണ്ട് കൂടുമ്പോൾ വയറു ഉരുകിയാണ് വൈദ്യുത പ്രവാഹം വിച്ഛേദിക്കപ്പെടുന്നത് .ഒരു സർക്യൂട്ടിൽഫ്യൂസ് ശ്രേണി  രീതിയിലാണ് ക്രമീകരിക്കുന്നത്.

എൽഇഡി ബൾബുകളും ഭാഗങ്ങളും 

  • ബേസ് യൂണിറ്റ്- ബൾബിനെ ഹോൾഡറുമായി ബന്ധിപ്പിക്കുന്ന ഭാഗം.
  • ബസ്‌പ്ലേറ്റ് -ഹോൾഡറിൽ  ഉറപ്പിക്കുന്ന ഭാഗം.
  •  ഹീറ്റ് സിംഗ്- ബേസ് യൂണിറ്റിനോട് ചേർന്ന് താപം ആകിരണം ചെയ്യുന്ന സംവിധാനം.
  •  പവർ സപ്ലൈ ബോർഡ്-എ.സി യെ ഡി.സി യാക്കി മാറ്റി  ആവശ്യമായവോൾട്ടത നൽകുന്നു.
  • പ്രിന്റ് സർക്യൂട്ട്  ബോർഡ് -എൽഇഡികൾ ഉറപ്പിക്കാൻ ഉപയോഗിക്കുന്നു.ഡിഫ്യൂസർ കപ്പ് - പ്രകാശം പുറത്തുവരുന്ന ഭാഗം


വിദ്യാ പ്രഭാതം 2025 ഫെബ്രുവരി13 വഴ്യാഴം


Comments

Popular posts from this blog

SSLC CHEMISTRY MARCH 2025

Let's learn by playing

The AI ​​Revolution-എ.ഐ-വിപ്ലവം