SSLC CHEMISTRY MARCH 2025
SSLC CHEMISTRY MARCH 2025
രസമേറും രസതന്ത്രം
ശാക്കിർ തോട്ടിക്കൽ
അധ്യാപകൻ
ശാസ്ത്രശാഖകളിൽ ഏറെ സമ്പുഷ്ടമായതാണ് രസതന്ത്രം അഥവാ കെമിസ്ട്രി. രസായനശാസ്ത്രം എന്നും വിളിപ്പേരുള്ള രസതന്ത്ര പ്രധാനമായും പദാർത്ഥങ്ങളെ കുറിച്ചാണ് പഠിക്കുന്നത് .എസ്എസ്എൽസി പരീക്ഷയിൽ കൃത്യതയോടെ പഠിച്ചാൽ എ പ്ലസ് നേടാൻ സഹായിക്കുന്ന വിഷയം കൂടിയാണ് രസതന്ത്രം. പത്താം ക്ലാസ് കെമിസ്ട്രിയിലെ ആദ്യഭാഗം ഒറ്റനോട്ടത്തിൽ കൂട്ടുകാർക്ക് പഠിക്കാം ഇന്നത്തെ ചന്ദ്രിക പാഠമുദ്രയിലൂടെ……
ആധുനിക രസതന്ത്രത്തിന്റെ അടിസ്ഥാനമായി ഇന്നും നിലനിൽക്കുന്ന കണ്ടുപിടുത്തമാണ് പിരിയോടിക് ടേബിൾ. മൂലകങ്ങളെ അവയുടെ അറ്റോമിക ഭാരത്തിന്റെ ക്രമത്തിൽ അടുക്കിയാൽ, അവയുടെ ഗുണ വിശേഷങ്ങളിൽ ക്രമാനുഗതമായ ഒരു തുടർച്ച കാണാനാവുമെന്ന് ആദ്യമായി നിരീക്ഷിച്ചത് റഷ്യൻ രസതന്ത്രജ്ഞനായ ഡിമിറ്ട്രി മെൻഡലെയ്ഫ് ആയിരുന്നു. രസതന്ത്ര പഠനത്തിൽ പിരിയോഡിക് ടേബിൾ ഉപയോഗപ്പെടുത്തി മൂലകങ്ങളുടെ സവിശേഷതകൾ വിശകലനം ചെയ്യാനും താരതമ്യപ്പെടുത്താനുമുള്ള സാധ്യതകളാണ് ഈ പാഠഭാഗത്തിലൂടെ പരിചയപ്പെടുന്നത്
പ്രധാന ആശയങ്ങൾ
- ആറ്റംഘടനയുടെ അടിസ്ഥാനത്തിലാണ് മൂലകങ്ങളെ സമഗ്രമായി വർഗ്ഗീകരിച്ചിരിക്കുന്നത്.
- ഒരു മുഖ്യ ഊർജ്ജ നിലയിൽ ഉള്ള ഉപ ഊർജ്ജനിലകളാണ് സബ് ഷെല്ലുകൾ ,ഇവയെ s ,p ,d ,f എന്ന് നാമകരണം ചെയ്തിരിക്കുന്നു.
- ഒരു മൂലകത്തിന്റെ അറ്റോമിക നമ്പർ അറിയാമെങ്കിൽ പിരിയോഡിക് ടേബിളിൽ അതിന്റെ സ്ഥാനവും സ്വഭാവവും നിർണയിക്കാം.
- ഓരോ ഊർജ നിലയിലും അതിന്റെ ഷെല്ലിന്റെ ക്രമ നമ്പറിന് തുല്യമായ എണ്ണം ഷെല്ലുകളാണ് ഉണ്ടായിരിക്കുക.
- ഒരു മൂലകത്തിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസത്തിൽ ബാഹ്യതമ ഷെല്ലിന്റെ നമ്പർ തന്നെയാണ് അത് ഉൾക്കൊള്ളുന്ന പിരിയോട് നമ്പർ .പീരിയഡ് നമ്പർ
- S ബ്ലോക്ക് മൂലകങ്ങളുടെ ബാഹ്യ സബ് ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ് ഗ്രൂപ്പ് നമ്പർ
വാതക നിയമങ്ങളും മോൾ സങ്കൽപ്പാവനവും
പദാർത്ഥത്തിന്റെ പ്രധാന നാല് അവസ്ഥകളിൽ ഒന്നാണ് വാതകാസ്ഥ.ഖരം,ദ്രാവകം എന്നിവയെക്കാൾ വളരെയധികം സവിശേഷതകൾ വാതകങ്ങൾക്ക് ഉണ്ട് .വാതകങ്ങൾക്ക് രാസഗുണങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും എല്ലാ വാതകങ്ങളും വാതക നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നു . മർദ്ദം,താപനില,വ്യാപ്തം എന്നിവ കൊണ്ട് വാതകങ്ങൾക്ക് ഉണ്ടാകുന്ന മാറ്റങ്ങളും, വാതക നിയമങ്ങളും,മോൾ എന്ന ആശയവും അതിന്റെ പ്രയോഗവും വിനിമയം ചെയ്യുന്നതിന് ലളിതമായ ഉദാഹരണങ്ങളിലൂടെയുംലഖു ഗണിത പ്രശ്നങ്ങളിലൂടെയും പടി പടി യായി കടന്നു പോകുന്നതിന് ഈ പാഠഭാഗം സഹായിക്കുന്നു.
പ്രധാന ആശയങ്ങൾ
- ഓരോ വാതകത്തിനും അതി സൂക്ഷ്മങ്ങളായ അനേകം തന്മാത്രകൾ അടങ്ങിയിരിക്കുന്നു.
- വാതകത്തിന്റെ വ്യാപ്തം അത് ഉൾക്കൊള്ളുന്ന പാത്രത്തിന്റെ വ്യാപ്തം ആയിരിക്കും.
- ഒരു യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലമാണ് മർദ്ദം.
- ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജത്തിന്റെ അളവാണ് അതിന്റെ താപനില.
ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും
നിത്യജീവിതത്തിൽ നമുക്ക് ഒഴിച്ച് കൂടാൻ ആകാത്ത ഒന്നായി മാറിയിരിക്കുകയാണ് വൈദ്യുതി. ഊർജ്ജത്തിന്റെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന രൂപങ്ങളിൽ ഒന്നാണ് വൈദ്യുതി.മിക്ക രാസവസ്തുക്കളുടെ നിർമ്മാണത്തിലും വലുതും ചെറുതുമായ എല്ലാ വ്യവസായങ്ങളിലും വൈദ്യുതിഉപയോഗിക്കുന്നതിനാൽ രസതന്ത്ര്യത്തിൽ വൈദ്യുതിക്ക് വളരെയധികം പ്രാധാന്യമുണ്ട്.
ഒരു പദാർത്ഥം വൈദ്യുതി കടത്തിവിടുന്നതും പ്രതിരോധിക്കുന്നതും അതിന്റെ ആറ്റം ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. വൈദ്യുതിയും രാസപ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധം,വിവിധ ലോഹങ്ങളുടെ രാസപ്രവർത്തനശേഷി, പലതരം സെല്ലുകൾ തുടങ്ങിയവയാണ് ഈ പാഠത്തിലൂടെ പഠിക്കുന്നത്.
പ്രധാന ആശയങ്ങൾ
- ലോഹങ്ങളെ അവയുടെ രാസപ്രവർത്തന ശേഷിയുടെ അടിസ്ഥാനത്തിൽ എഴുതാവുന്നതാണ്. ഇതാണ് ക്രിയാശീല ശ്രേണി.
- പുതുതായി മുറിച്ച ലോഹങ്ങളുടെ പ്രതലത്തിന് തിളക്കം ഉണ്ടാകും. ഈ സവിശേഷതയാണ് ലോഹദ്യുതി.
- ആദേശ രാസ പ്രവർത്തനാം: ക്രിയാശീലം കൂടിയാലോഹാം, ക്രിയാശീലം കുറഞ്ഞ ലോഹത്തെ അതിന്റെ ലവണ ലായനിയിൽ നിന്ന് ആദേശം ചെയ്യുന്നു. ഇത്തരം രാസപ്രവർത്തനങ്ങൾ ആണ് ആദേശ രാസ പ്രവർത്തനങ്ങൾ.
- ക്രിയാശീലം കൂടിയ ലോഹത്തിന് ഓക്സീകരണവും ക്രിയാശീലം കുറഞ്ഞഅ യോണിന് നിരോക്സീകരണവും സംഭവിക്കുന്നു.ആദേശ രാസ പ്രവർത്തനങ്ങൾ റീഡോക്സ് പ്രവർത്തനങ്ങളാണ് .
- റീഡോക്സ് രാസപ്രവർത്തനങ്ങളിലൂടെരാസോർജം
- വൈദ്യു തോർജമാക്കുന്ന ക്രമീകരണമാണ് ഗാൽവനിക് സെൽ അഥവാ വോൾട്ടായിക് സെൽ .
- ഓക്സീകരണം നടക്കുന്ന ഇലക്ട്രോഡ് ആനോഡും , നിരോക്സീകരണം നടത്തുന്ന ഇലക്ട്രോഡ് കാതോടുമാണ്.
- ജലീയ ലായനിആകുമ്പോഴോ ഉരുകിയ അവസ്ഥയിലോ വൈദ്യുതി കടത്തിവിടുകയും രാസമാറ്റത്തിന് വിധേയമാവുകയും ചെയ്യുന്ന പദാർത്ഥങ്ങളാണ് ഇലക്ട്രോലൈറ്റുകൾ.
- വൈദ്യുതി കടത്തിവിടുമ്പോൾ ഒരു ഇലക്ട്രോലൈറ്റ് രാസ മാറ്റത്തിന് വിധേയമാകുന്ന പ്രവർത്തനമാണ് വൈദ്യുതി വിഷ്ലേഷണം.
ലോഹ നിർമ്മാണം
ദൈനംദിന ജീവിതത്തിൽ നാം ലോഹങ്ങൾ ആയിരക്കണക്കിന് കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു.മിക്ക ലോഹങ്ങളും മനുഷ്യന് ഉപകാരപ്രദമായ നിരവധി വസ്തുക്കൾ നിർമ്മിക്കാൻ അനുയോജ്യമായവയാണ്. പ്രകൃതിയിൽ ലോഹങ്ങൾ ശുദ്ധ രൂപത്തിലോ സംയുക്ത രൂപത്തിലോ കാണപ്പെടുന്നു. ഇങ്ങനെയുള്ള ലോഹ അയിരുകളെ ശുദ്ധീകരിച്ച് നമുക്ക് ആവശ്യമായ ലോഹങ്ങൾ തയ്യാറാക്കുന്നു. എല്ലാ ലോഹ അയിരുകളുടെയും സംസ്കരണ രീതി ഒന്നല്ല .പക്ഷേ അവയ്ക്ക് സമാനതകൾ ഉണ്ട് .ഓരോ ലോഹത്തിന്റെയും രാസ ഭൗതിക സ്വഭാവത്തെ ആശ്രയിച്ചാണ് അവയുടെ സംസ്കരണ രീതി.
പ്രധാന ആശയങ്ങൾ
- രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ ലോഹങ്ങൾക്ക് വലിയ സ്വാധീനമുണ്ട്.
- ലോഹത്തിന്റെ വ്യവസായിക നിർമ്മാണത്തിന് ഉപയോഗിക്കുന്ന ധാതുക്കലാണ് അയിരുകൾ.
- ഒരു അയിരിൽ നിന്ന് ശുദ്ധ ലോഹം വേർതിരിക്കുന്നതിനുള്ള പ്രക്രിയയാണ് ലോഹനിഷ്കർഷണം (മെറ്റലർജി).
- ഭൂവൽക്കത്തിൽ നിന്ന് ലഭിക്കുന്നആയിരിൽ അടങ്ങിയഅപദ്രവ്യങ്ങളെ നീക്കം ചെയ്യുന്ന പ്രക്രിയ ആയിരിന്റെ സാന്ത്രണം എന്നറിയപ്പെടുന്നു.
- ആയിരിന്റെ സാന്ത്രണം നടത്തുന്നതിനുള്ള വിവിധ മാർഗങ്ങൾ.
- ജലപ്രവാഹത്തിൽ കഴുകി എടുക്കൽ.
- പ്ലവനപ്രക്രിയ
- കാന്തിക വിഭജനം
- ലീച്ചിങ്
അയിരിന്റെ സാന്ദ്രികരണം നടത്തിയ ശേഷം സാന്ദ്രീകരിച്ച അയിരിൽ നിന്ന് ലോഹത്തെ വേർതിരിക്കുന്നു .ഇതിന്ന് രണ്ട് ഘട്ടങ്ങളുണ്ട്.
സാന്ദ്രീകരിച്ച അയിരിനെ ഓക്സൈഡ് ആക്കൽ
ഓക്സൈഡ് ആക്കിയ അയിരിന്റെ നിരോക്സീകരണം
- പൂർണ്ണമായും ദ്രവ്യങ്ങളെ നീക്കം ചെയ്ത് ശുദ്ധമായ ലോഹം നിർമ്മിക്കുന്ന പ്രക്രിയയാണ് ലോഹ ശുദ്ധീകരണം. ലോഹ ശുദ്ധീകരണത്തിനുള്ള വിവിധ മാർഗങ്ങൾ.
ഉരുക്കി വേർതിരിക്കൽ.
സ്വേതനം
വൈദ്യുത വിസ്ലേശ ശുദ്ധീകരണം
- ഭൂമിയിൽ ക്രിയാശീലം കൂടിയ ലോഹങ്ങളും ക്രിയാശീലം കുറഞ്ഞ ലോഹങ്ങളും കാണപ്പെടുന്നു.
- ക്രിയാശീലംഏറ്റവും കൂടിയ ലോഹങ്ങളെ വൈദ്യുതി ഉപയോഗിച്ച് നിരോധ് സ്വീകരിക്കുന്നു.
- ക്രിയാശീലത കുറഞ്ഞ ലോഹങ്ങളായ Fe ,Zn ഇവയെ കാർബൺ, കാർബൺ മോണോക്സൈഡ് എന്നിവ ഉപയോഗിച്ച്നിരോക്സീകരിക്കുന്നു .
- ഇരുമ്പിന്റെ പ്രധാന അയിരായ ഹേമറ്റയ്റ്റിനെ ശുദ്ധീകരിച്ച ശേഷംബ്ലാസ് ഫർണസ്സിൽ നിക്ഷേപിച്ചു വിവിധ രാസപ്രവർത്തനങ്ങൾക്ക് വിധേയമാക്കി ശുദ്ധമായഇരുമ്പു നിർമിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന താരതമ്യേന ശുദ്ധമായ പച്ചിരുമ്പിനെ റോട്ട് അയൺ എന്ന് വിളിക്കുന്നു.
- ഇരുമ്പിന്റെ കാർബൺ കാർബണിന്റെ അളവ് നേരിയതോതിൽ വ്യത്യാസപ്പെടുത്തി വിവിധതരം സ്റ്റീലുകൾ നിർമിക്കാം.
- അയിരായ ബോക്സ് സ്റ്റീൽ നിന്ന് അലുമിനിയം വേർതിരിക്കുന്ന പ്രക്രിയഹാൾഹെറാൾട് എന്നറിയപ്പെടുന്നു.
അവഗാഡ്രോ നിയമം
താപനില ,മർദ്ദം ഇവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിൽ ആയിരിക്കും.
ബോയിൽ നിയമം
താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീത അനുപാതത്തിൽ ആയിരിക്കു.മർദ്ദം p എന്നും വ്യാപ്തം v എന്നും സൂചിപ്പിച്ചാൽ p-v ഒരു സ്ഥിര സംഖ്യ ആയിരിക്കും.
ചാൾസ് നിയമം
മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിതമാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ താപനിലക്കു നേർഅനുപാതത്തിൽ ആയിരിക്കും. വ്യാപ്തം V എന്നും താപനില T എന്നും സൂചിപ്പിച്ച്ചാൽ V/T ഒരു സ്ഥിരസംഖ്യ ആയിരിക്കും
ഫെബ്രുവരി 11 ചൊവ്വ
ചന്ദ്രിക പാഠമുദ്ര
Comments
Post a Comment