Teaching is a sacred career

അധ്യാപനം എന്ന പവിത്രമായ കരിയർ പി.ടി .ഫിറോസ് CAREER ചന്ദ്രിക മറ്റെല്ലാതോഴിലുകളെയും സൃഷ്ടിക്കുന്ന ഒരേയൊരു തൊഴിലാണ് അധ്യാപനം എന്ന ചൊല്ല്,അധ്യാപനം എന്ന കരിയറിന്റെ പ്രാധാന്യം വിളിച്ചോതുന്നുണ്ട്. അഭിരുചിയും താല്പര്യവുമുള്ളവർക്ക് തിളങ്ങുവാൻ കഴിയുന്ന മികവുറ്റതും പവിത്രവുമായ മേഖല എന്ന നിലയിൽ അധ്യാപനം പുതിയ സാധ്യതകളാണ് തുറന്നിടുന്നത്. സമൂഹത്തിൽ മാന്യമായ പരിഗണന, ആദരവ് എന്നിവ ലഭിക്കുന്നതിന് പുറമേ ഒരു തലമുറയെ വാർത്തെടുക്കാൻ നിമിത്തമാകുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. നഴ്‌സറി കുട്ടികളുടെ അധ്യാപകർ മുതൽ ഏറ്റവും ഉന്നതമായസാങ്കേതിക,മെഡിക്കൽസ്ഥാപനങ്ങളിൽവരെനീണ്ടുകിടക്കുന്നതാണ്ഈ പ്രൊഫഷൻ.അധ്യാപനത്തോടുള്ളഅഭിനിവേശം,മികച്ചആശയവിനിമയശേഷി, ക്ഷമ, സഹാനുഭൂതി ,ടൈം മാനേജ്മെന്റ് തുടങ്ങിയ ശേഷികൾ ഉള്ളവർക്കാണ് മികച്ച അധ്യാപകരായി ശോഭിക്കാൻ സാധിക്കുക. Image courtesy-goole.com നഴ്‌സ്റി ടീച്ചർ പരിശീലനം നഴ്സറി ക്ലാസുകളിൽ അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർക്ക് നഴ്സറി ടീച്ചർ ടീച്ചേഴ്സ് എഡ്യൂക്കേഷൻ പ്രോഗ്രാം ചെയ്യാവുന്നതാണ്.കേരളസർക്കാരിനുകീഴിൽ കോഴിക്കോട് നടക്കാവ് ടി.ടി.ഐ,ആലപ്പുഴ ടി.ടി.ഐ, തിരുവനന്തപുരം ടി.ടി.ഐ എന്നിവിടങ്...