India is Celebrating its 78th Independence Day

 അർദ്ധരാത്രിയിലെ

സ്വാതന്ത്ര്യം

ഗിഫു മേലാറ്റൂർ

രാജ്യം മുഴുവൻ ആഹ്ലാദത്തോടെയും ആവേശത്തോടും നാളെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. 1947 ഓഗസ്റ്റ് 15-നാണല്ലോ ഇന്ത്യ സ്വതന്ത്രമായത്. അതുവരെ വിദേശാധിപത്യത്തിൽവീർർപ്പ് മുട്ടുകയായിരുന്നു രാജ്യം. കച്ചവടക്കാരായി വന്ന ഫ്രഞ്ചുകാരും പോർച്ചുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരുമെല്ലാം  ഇന്ത്യയെ തങ്ങളുടെ അധികാരത്തിൻ കീഴിലാക്കാനുള്ള  ശ്രമങ്ങൾ നടത്തി. അന്തിമ വിജയം നേടിയതും ബ്രിട്ടീഷുകാരാണ്. ബലപ്രയോഗത്തിലൂടെയും കുടിലതന്ത്രങ്ങളിലൂടെയും അവർ നാടിനെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമാക്കി.
India is Celebrating its 78th Independence Day-Malayalam article









മഹാജന സഭയും സാർവ്വജന സഭയും

ബ്രിട്ടീഷ് ആധിപത്യത്തിന്റെ ആദ്യ നാളുകളിൽ തന്നെ ഇവിടെ ദേശീയബോധം തലപൊക്കുകയും  വിദേശ മേധാവിത്വത്തിനെതിരെ ശക്തമായ വെല്ലുവിളികൾ ഉയരുകയും ചെയ്തു. 1857ലെ ചരിത്രപ്രസിദ്ധ മുന്നേറ്റം (ശിപായി ലഹള എന്നാണ് ബ്രിട്ടീഷുകാർ കളിയാക്കി വിളിച്ചത്) ഇന്ത്യയിലെ സ്വാതന്ത്ര സമര പ്രസ്ഥാനത്തിന്റെ നാന്ദി കുറിക്കലായിരുന്നു. എങ്കിലും ദേശവ്യാപകമായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സുസംഘടിതമായ നീക്കങ്ങൾ ആരംഭിച്ചത് പിന്നെയും വളരെ വർഷങ്ങൾക്കുശേഷമാണ്. 1885-ൽ അല്ലൻ ഒക്ടോവിയോ ഹ്യൂം(എ .ഒ .ഹ്യൂം )എന്ന ബ്രിട്ടീഷുകാരന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഇന്ത്യൻ നാഷനൽ കോൺഗ്രസ് ആണ് സ്വാതന്ത്ര്യബോധം ശക്തിപ്പെടുത്തിയത്. അതിനു മുൻപ് റാനഡെ  സ്ഥാപിച്ച സാർവജനിക്ക് സഭയും മ തിരാശിയിലെ മഹാജന സഭയും ഇന്ത്യക്കാരിൽ ദേശീയബോധം വളർത്തുന്നതിന് വലിയ സംഭാവനകൾ നൽകിയിരുന്നു. എങ്കിലും അവയുടെ പ്രവർത്തന മേഖല പരിമിതമായിരുന്നു.

ഗാന്ധിയുഗം രാജ്യം ഒറ്റക്കെട്ട്

 ഇന്ത്യൻ നാഷനൽ കോൺഗ്രസും ആദ്യമൊന്നും പരിപൂർണ്ണ സ്വാതന്ത്ര്യം ലക്ഷ്യമാക്കിയല്ല പ്രവർത്തിച്ചത്. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ മടങ്ങിയെത്തുകയും കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തതോടെ സ്ഥിതി മാറി.സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഗാന്ധിജി നയിച്ച സമരം  ലോകചരിത്രത്തിലെ അസാധാരണ അധ്യായമായാണ് പരിണമിച്ചത്. ഗാന്ധിജി സ്വീകരിച്ച ആയുധങ്ങൾ സത്യാഗ്രഹവും അക്രമരാഹിത്യവുമായിരുന്നു.

ഇന്ത്യ ഒറ്റക്കെട്ടായി മഹാത്മജിയുടെ പിന്നിൽ അണിനിരന്നു. ഇന്ത്യക്കാരുടെ സ്വാതന്ത്ര്യഭിനിവേശംഎത്ര ശക്തമാണെന്നും അതിനെ തടയാൻ ശ്രമിക്കുന്നത് വ്യ

ർഥമാണെന്നും  ബ്രിട്ടീഷുകാർക്ക് വൈകാതെ മനസ്സിലായി. 1930ലെ ഉപ്പുസത്യാഗ്രഹവും 1942ലെക്വിറ്റ് ഇന്ത്യ  സമരവും ബ്രിട്ടീഷ് സാമ്രാജ്യത്തെ കിടിലംകൊള്ളിച്ചസംഭവങ്ങൾ ആയിരുന്നു.

സ്വാതന്ത്ര്യം എന്ന ഒരൊറ്റ ലക്ഷ്യം മാത്രം മുൻനിർത്തി ഗോപാലകൃഷ്ണ ഗോഖലെ, ബാലഗംഗാധര തിലകൻ, ആനിബസന്റ് ,ദേശ ബൻധുചിന്ത രഞ്ജൻ  ദാസ്, സുരേന്ദ്രനാഥ ബാനർജി,ഫിറോസ് ഷാമേത്ത, ഭഗത് സിംഗ്,മൗലാനാആസാദ്, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഡോക്ടർ സൈഫുദീൻ കിച്ചൂലു ,നേതാജി സുഭാഷ് ചന്ദ്രബോസ് ,ഖാൻഅബ്ദുൽ ഗഫർഖാൻ, ആചാര്യ കൃപലാനി, രാജാജി, സരോജിനി നായിഡു, ഡോക്ടർ രാജേന്ദ്രപ്രസാദ് ഇങ്ങനെ എത്രയെത്ര പേരുകളാണ് നമ്മുടെസ്മരണയിൽ  തെളിയുന്നത്.

അറിയപ്പെടാത്ത എത്രയോ ആയിരം ദേശാഭിമാനികൾ സ്വാതന്ത്ര്യ സമരത്തിന്റെ അഗ്നിജ്വാ ലകളാൽവെന്തമർന്നു.സ്വാർത്ഥത ലേഷമില്ലാതെ സ്വാതന്ത്ര്യം എന്ന ഒരൊറ്റ ലക്ഷ്യം മാത്രം മുൻനിർത്തി ഇന്ത്യയിലെ ദേശസ്നേഹികൾദശാബ്ദങ്ങളോളംനടത്തിയ ത്യാഗോജ്ജലസമരത്തിന്റെ ഫലമായാണ് 1947 ഓഗസ്റ്റ് 15 ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സൂര്യൻ ഇന്ത്യയിൽ അസ്തമിച്ചത്.

സ്വയം കണ്ടെത്തുന്ന ഇന്ത്യ

 പ്രഥമ സ്വാതന്ത്ര്യ ദിനത്തിൽ നവഭാരത ശില്പിയായ ജവർലാൽനെഹ്‌റുനടത്തിയ വികാരോ ജ്വല പ്രസംഗം  പ്രസിദ്ധമാണ്. അന്ന് നെഹ്റു പറഞ്ഞു വർഷങ്ങൾക്കു മുമ്പ് നാം വിധിയോട് ഒരു പ്രതിജ്ഞ ചെയ്തു. ഭാഗികമായിട്ടാണെങ്കിലും ഇന്നു നാമത് പാലിക്കുകയാണ്.ദീർഘകാല അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് സംസാരിക്കുന്ന, ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്ന, ചരിത്രത്തിൽ അവസ്മരണീയമായ ഒരു അനാർഘനിമിഷം ഇതാ സമാഗതമാകുന്നു.ഇന്ത്യയിന്ന്  സ്വയം കണ്ടെത്തുകയാണ്!

നെഹ്റുവിന്റെ അന്നത്തെ വാക്ക് അന്വര്‍ഥ്മാക്കുന്ന  രീതിയിലാണ് രാജ്യത്തിന്റെ പുരോഗതി. ശ്രദ്ധേയമായ എത്രയോ നേട്ടങ്ങൾ നാം കൈവരിച്ചു. എന്നാൽ ഇനിയും ഏറെ ദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.

സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ടത് 

 അസമത്വങ്ങൾ ഇല്ലാത്ത, ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകരുന്ന ഒരു ക്ഷേമ രാഷ്ട്രമാണ് നമ്മുടെ സ്വാതന്ത്ര്യസമരസേനാനികൾ സ്വപ്നം കണ്ടത് .അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി നിരന്തരശ്രമങ്ങൾക്ക് പ്രതിജ്ഞപുതുക്കുന്നതിനുള്ള സന്ദർഭമാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളിലൂടെ നമുക്ക് ലഭിക്കുന്നത്.

ജനലക്ഷങ്ങളുടെ ത്യാഗോജ്വല സമരത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യവും ഭാരതത്തിന്റെ അഖണ്ഡതയും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ഇളംതലമുറക്കാരായ വിദ്യാർത്ഥികളിലാണ് നിക്ഷിപ്തമായിരിക്കുന്നത്.

പരിശുദ്ധിയോടെ കാത്തുസൂക്ഷിക്കാം 

 ഓഗസ്റ്റ് 15ന് നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഒരു നിമിഷം കൊണ്ട് സമ്മാനമായി കിട്ടിയതല്ല നമുക്ക് സ്വാതന്ത്ര്യം. ധീരമായ നമ്മുടെ പിതാക്കന്മാരുടെ ചോരയും ജീവനും പ്രതിഫലമായി കൊടുക്കേണ്ടിവന്നു. ബ്രിട്ടന്റെ അടിമത്വത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ നമ്മുടെ നേതാക്കൾ നടത്തിയ സമരങ്ങളുടെ കഥരോമാഞ്ച ജനകങ്ങളാണ് . നമ്മളെല്ലാം സഹോദരി സഹോദരന്മാരാണ് .

സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി രക്തസ്വാക്ഷിത്വം വഹിച്ച ധീര ദേശാഭിമാനികളെ നമുക്ക് ഇവിടെ സ്മരിക്കാം. നമുക്ക് കിട്ടിയ സ്വാതന്ത്ര്യം പരിശുദ്ധിയോടെ കാത്തുസൂക്ഷിക്കാം.


 രാജ്യം നാളെ 

78- സ്വാതന്ത്ര്യ ദിനം 

ആഘോഷിക്കുന്നു.

എല്ലാവർക്കും സ്വാതന്ത്ര്യ

ദിന ആശംസകൾ

വിദ്യാപ്രഭാതം

2024 ആഗസ്റ്റ് 14 സുപ്രഭാതംദിനപത്രം



Comments

Popular posts from this blog

SSLC CHEMISTRY MARCH 2025

Let's learn by playing

The AI ​​Revolution-എ.ഐ-വിപ്ലവം