Teaching is a sacred career

 അധ്യാപനം എന്ന പവിത്രമായ കരിയർ 


പി.ടി .ഫിറോസ്
CAREERചന്ദ്രിക

 മറ്റെല്ലാതോഴിലുകളെയും സൃഷ്ടിക്കുന്ന ഒരേയൊരു തൊഴിലാണ് അധ്യാപനം എന്ന ചൊല്ല്,അധ്യാപനം എന്ന കരിയറിന്റെ പ്രാധാന്യം വിളിച്ചോതുന്നുണ്ട്. അഭിരുചിയും താല്പര്യവുമുള്ളവർക്ക് തിളങ്ങുവാൻ കഴിയുന്ന മികവുറ്റതും പവിത്രവുമായ മേഖല എന്ന നിലയിൽ അധ്യാപനം പുതിയ സാധ്യതകളാണ് തുറന്നിടുന്നത്. സമൂഹത്തിൽ മാന്യമായ പരിഗണന, ആദരവ് എന്നിവ ലഭിക്കുന്നതിന് പുറമേ ഒരു തലമുറയെ വാർത്തെടുക്കാൻ നിമിത്തമാകുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്.നഴ്‌സറി കുട്ടികളുടെ അധ്യാപകർ മുതൽ ഏറ്റവും ഉന്നതമായസാങ്കേതിക,മെഡിക്കൽസ്ഥാപനങ്ങളിൽവരെനീണ്ടുകിടക്കുന്നതാണ്ഈ പ്രൊഫഷൻ.അധ്യാപനത്തോടുള്ളഅഭിനിവേശം,മികച്ചആശയവിനിമയശേഷി, ക്ഷമ, സഹാനുഭൂതി ,ടൈം മാനേജ്മെന്റ് തുടങ്ങിയ ശേഷികൾ ഉള്ളവർക്കാണ് മികച്ച അധ്യാപകരായി ശോഭിക്കാൻ സാധിക്കുക.

Teaching is a sacred career Malayalam article
Image courtesy-goole.com

നഴ്‌സ്റി ടീച്ചർ പരിശീലനം

നഴ്സറി ക്ലാസുകളിൽ അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർക്ക് നഴ്സറി ടീച്ചർ ടീച്ചേഴ്സ് എഡ്യൂക്കേഷൻ പ്രോഗ്രാം ചെയ്യാവുന്നതാണ്.കേരളസർക്കാരിനുകീഴിൽ കോഴിക്കോട് നടക്കാവ് ടി.ടി.ഐ,ആലപ്പുഴ ടി.ടി.ഐ, തിരുവനന്തപുരം ടി.ടി.ഐ എന്നിവിടങ്ങളിൽ ഈ കോഴ്സ് പഠിക്കാം. 9 സർക്കാർ അംഗീകൃത സ്ഥാപനങ്ങളുമുണ്ട്. രണ്ടുവർഷമാണ് കോഴ്സ് കാലാവധി. 45 ശതമാനം മാര്‍ക്കിൽ കുറയാതെ  പ്ലസ് ടു/ ഹയർസെക്കൻഡറിത തുല്യ ബോർഡ് പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. പഠിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിലേക്ക് അപേക്ഷ പൂരിപ്പിച്ചു നൽകണം.ഫോം education.kerala.gov.in സൈറ്റിൽ പ്രസിദ്ധീകരിക്കും. ഈ കോഴ്സ് പഠിച്ചവർക്ക് സർക്കാർ മേഖലയിൽ തൊഴിലവസരങ്ങൾ പൊതുവേ കുറവാണെങ്കിലും സ്വകാര്യ സ്കൂളുകളിൽനിരവധിഅവസരങ്ങളുണ്ട്.

കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡ്(ബെസിൽ ട്രെയിനിങ് ഡിവിഷൻ) നടത്തുന്ന മോണ്ടിസോറി ,പ്രീ പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്സുകൾക്ക് കേരളത്തിൽ പലയിടത്തും പഠനകേന്ദ്രങ്ങൾ ഉണ്ട്.

എൽ പി/  യു പി സ്കൂൾ

എൽപി/  യുപി തലങ്ങളിൽ അധ്യാപകരായി പ്രവർത്തിക്കുവാൻ പ്ലസ് ടു കഴിഞ്ഞ് ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ(ഡി.എൽ.എഡ്)  പൂർത്തിയാക്കി കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്(കെടെറ്റ് ) യോഗ്യത നേടണം. ഡി.എൽ.എഡ്കോഴ്സുകൾക്ക് സർക്കാർ/  എയ്ഡഡ് മേഖലയിലെ പ്രവേശനത്തിനും സ്വാശ്രയ മേഖലയിലെ പ്രവേശനത്തിനുംവെവ്വേറെ അപേക്ഷിക്കണം. ഹിന്ദി, അറബിക്ക് , ഉറുദു, സംസ്കൃതം വിഷയങ്ങളിലെ ഡി.എൽ.എഡ് പ്രോഗ്രാമും പൊതുവായ മറ്റൊരു  ഡി.എൽ.എഡ് പ്രോഗ്രാമുണ്ട്.ഈ പ്രോഗ്രാമുകൾ സംബന്ധിച്ച അറിയിപ്പുകൾ education.kerala.gov.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഹൈസ്കൂൾ അധ്യാപനം

ഡിഗ്രിയും ബന്ധപ്പെട്ട വിഷയങ്ങളിലെ ബാച്ചിലർ ഓഫ് എജുക്കേഷൻ (ബിഎഡ്) കോഴ്സും പൂർത്തിയാക്കിയതിനുശേഷം കെടെറ്റ്- മൂന്ന് യോഗ്യത നേടി ഹൈസ്കൂൾ വിഭാഗ അധ്യാപകരാവാം.ബിരുതത്തിനുശേഷം ബിഎഡ് പ്രവേശനത്തിന് ശ്രമിക്കുന്നതിന് പകരം പ്ലസ് ടു കഴിഞ്ഞതിനുശേഷം നാലുവർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് ബിഎഡ് പൂർത്തിയാക്കിയാലും മതി. കെടെറ്റ് യോഗ്യതയ്ക്ക് പകരം സി.ബി.എസ്. നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്(സിടെറ്റ് ) യോഗ്യത നേടിയാൽ കേന്ദ്രീയ വിദ്യാലയങ്ങൾ അടക്കമുള്ള സ്ഥാപനങ്ങളിലെ അധ്യാപന യോഗ്യത യാവും.

ഹയർസെക്കൻഡറി വിഭാഗം

ബിരുദനന്ത ബിരുദവും ബി.എഡും  നേടിയവർക്ക് അധ്യാപകഅഭിരുചി പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) യോഗ്യത നേടിയാൽ  ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപകരാവാം. കൊമേഴ്സ്, ഫ്രഞ്ച്, ജർമൻ,ജിയോളജി, ഹോംസയൻസ്, ജേർണലിസം, ലാറ്റിൻ , മ്യൂസിക്,ഫിലോസഫി,സൈക്കോളജി,റഷ്യൻ , സോഷ്യൽ വർക്ക്,സോഷ്യോളജി , സ്റ്റാറ്റിസ്റ്റിക്സ്, സിറിയക് എന്നീ  വിഷയങ്ങളിൽ ബിരുദനന്ത ബിരുദമുള്ളവർക്ക് സെറ്റ് പരീക്ഷ എഴുതാൻ നിലവിൽ ബി.എഡ് ആവശ്യമില്ല. 

കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ എൻജിനീയറിങ്‌ , ഇൻഫർമേഷൻ ടെക്നോളജി, സോഫ്റ്റ്‌വെയർ എൻജിനീയറിങ്,എന്നിവയിൽ എം.ടെക് ,എം.സി.എ , എം സി എം.എസ്.സി. കമ്പ്യൂട്ടർ സയൻസ്യോഗ്യതകളു ള്ളവർക്ക് വ്യവസ്ഥാകൾക്കു വിധേയമായിഹയർ സെക്കൻഡറി തലത്തിൽ കമ്പ്യൂട്ടർ സയൻസ് അധ്യാപകരാവാം.

കോളേജ്, യൂണിവേഴ്സിറ്റി

ബിരുദനന്ത ബിരുദപഠനത്തിനുശേഷം നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) യോഗ്യത നേടിയാൽ കോളേജ് തലത്തിലും ബിരുദനന്ത ബിരുദപഠനത്തിനുശേഷം പി.എച്ച്ഡി കൂടി നേടിയാൽ യൂണിവേഴ്സിറ്റി തലത്തിലും ജോലി നേടാൻ സാധിക്കും.

മറ്റവസരങ്ങൾ

 ഇതിനുപുറമേ അനുയോജ്യമായ യോഗ്യതകൾ നേടി ഭിന്നശേഷി സ്കൂൾ ,മെഡിക്കൽ, എൻജിനീയറിങ്, ഡിസൈൻ, ഹോട്ടൽ മാനേജ്മെന്റ്, പാരാമെഡിക്കൽ, മാനേജ്മെന്റ്, പോളിടെക്നിക്ക്, ഐടിഐ, ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് തുടങ്ങിയ എല്ലാ മേഖലകളിലും അധ്യാപകരാകാൻ അവസരങ്ങൾ ഉണ്ട്.


ചന്ദ്രികവിദ്യാഭ്യാസം

2024  ആഗസ്റ്റ് 26 തിങ്കൾ   



Comments

Popular posts from this blog

SSLC CHEMISTRY MARCH 2025

Let's learn by playing

The AI ​​Revolution-എ.ഐ-വിപ്ലവം