Remember the date: World Environment Day-June 5
Remember that World Environment Day is on Wednesday, June 5, 2024.
1972-ലെ സ്റ്റോക്ക്ഹോം കോൺഫറൻസിൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ജൂൺ 5 ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചു. പരിസ്ഥിതി സംരക്ഷണം ഒരു പ്രധാന വിഷയമാക്കിയ ആദ്യ ലോക സമ്മേളനമായിരുന്നു അത്. അതേ വർഷം തന്നെ യുഎൻഇപി സ്ഥാപിതമായി. ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിച്ചു.
ജൂൺ 5-ലോക പരിസ്ഥിതി ദിനം
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെകുറിച്ചുള്ള അവബോധനം വരുത്താനും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974മുതൽഈദിനാചരണംആരംഭിച്ചത്.ദിവസേനഅന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെഅളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
(മലയാളം-വിക്കിപീഡിയ)
Comments
Post a Comment