Courses after SSLC-part 2

Short description of courses available after the 10th An article introducing important courses after SSLC-part 1 Courses after SSLC-continuation of part 1 ഇഗ്നോ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായി ആറുമാസം ദൈർഘ്യമുള്ള വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നുണ്ട്. എൻജിനീയറിങ് ടെക്നോളജി & മാനേജ്മെന്റ് , ഹെൽത്ത് കെയർ, ഇൻഫർമേഷൻ ടെക്നോളജി, ഫസ്റ്റ് എയ്ഡ് ,പെർഫോമിങ്ങ് ആർട്സ് തുടങ്ങിയ മേഖലകളിൽ കോഴ്സുകൾ ഉണ്ട്. വെബ്സൈറ്റ്: www.ignou.ac.in ഫൂട്ട് വെയർ ഡിസൈനിങ് കോഴ്സുകൾ സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (CFTI ) ചെന്നൈ നടത്തുന്ന പാദരക്ഷാ രൂപകല്പന,നിർമ്മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളുണ്ട് . വെബ്സൈറ്റ്: cftichennai.in ചെയിൻ സർവെ കോഴ്സ് ഡയറക്ടറേറ്റ് ഓഫ് സർവേ & ലാന്റ് റെക്കോർഡ്സിന്റെ കീഴിൽ മൂന്നുമാസം ദൈർഘ്യമുള്ള ചെയിൻസർവെ (ലോവർ) കോഴ്സ് വിവിധ സർക്കാർ / സ്വകാര്യ ചെയിൻസർവെ സ്കൂളുകളിൽ ലഭ്യമാണ്. വെബ്സൈറ്റ്: dslr.kerala.gov.in ആയുർവേദ പാരാമെഡിക്കൽ കോ...