NEET' EXAM (May-5-2024)

 Write the 'NEET' exam with confidence

(May-5-2024)

'നീറ്റ് '(യുജി ) ഞായറാഴ്ച; 

നീറ്റ് ആയി ഒരുങ്ങാൻ മറക്കല്ലേ]


Neet guidelines-NEET' EXAM (May-5-2024)






ഞായറാഴ്ച (മെയ് 5) ഇന്ത്യയിലും വിദേശത്തുമുള്ള 571 കേന്ദ്രങ്ങളിലായി നടക്കുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ്ടെസ്റ്റിന് (നീറ്റ് യുജി 2024)ഹാജരാകുവാൻ ഒരുങ്ങുന്നവർ താഴെ കൊടുക്കുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുക.


  • അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാത്തവർ exam.nta.ac.in/NEET/എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുക.അഡ്മിറ്റ് കാർഡിലെയും ഇൻഫോർമേഷൻ ബുള്ളറ്റിനിലെയുംനിർദ്ദേശങ്ങൾ വായിച്ച് മനസ്സിലാക്കണം.
  • അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയ പരീക്ഷാ കേന്ദ്രം പരീക്ഷാ സമയം എന്നിവ പ്രത്യേകം പരിശോധിക്കണം ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ വൈകീട്ട് 5 20 വരെയാണ് പരീക്ഷ നടക്കുന്നത്.
  • ഉച്ചക്ക്1..30 നകം കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യാത്തവർക്ക് പ്രവേശനം ഉണ്ടാവില്ല.അവസാന നിമിഷ വെപ്രാളം ഒഴിവാക്കാൻ നേരത്തെ തന്നെ പരീക്ഷ കേന്ദ്രത്തിൽ എത്തിച്ചേരാൻ ശ്രമിക്കുക.
  • അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ എന്തെങ്കിലും പ്രയാസം നേരിടുന്ന വരുണ്ടെങ്കിൽ neet@nta.ac.in എന്ന ഇമെയിൽവിലാസത്തിലോ 01140759000 എന്ന ഹെൽപ്പ് ലൈൻ നമ്പറുകളിലോബന്ധപ്പെടാവുന്നതാണ്.
  • ഭാവിയിലെ ഉപയോഗത്തിനായി അഡ്മിറ്റ് കാർഡ് സൂക്ഷിച്ചു വെക്കണം.
  • അഡ്മിറ്റുകാർഡിലും കൺഫർമേഷൻ പേജിലും കൊടുത്ത വിവരങ്ങൾ ,ഫോട്ടോ, ഒപ്പ് എന്നിവയിൽ എന്തെങ്കിലും പൊരു

    പരീക്ഷക്കാവശ്യമായ പേന പരീക്ഷാ ഹാളിൽ വെച്ച് നൽകുന്നതായിരിക്കും. 

    ത്തക്കേടുകൾ ഉണ്ടെങ്കിൽ രാവിലെ പത്തിനും വൈകുന്നേരം അഞ്ചിനും ഇടയിൽ (ഇന്ത്യൻ സമയം) ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക. അത്തരം സന്ദർഭങ്ങളിൽ വിദ്യാർഥികൾ ഇതിനകം ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡ് ഉപയോഗിച്ച് പരീക്ഷയിൽ ഹാജരാകാവുന്നതാണ്. ഡ്യൂപ്ലിക്കേറ്റ് അഡ്മിറ്റ് കാർഡ് ഇഷ്യൂ ചെയ്യുന്നതല്ല. രേഖകളിൽ വേണ്ട തിരുത്തലുകൾ വരുത്തുന്നതിന് ആവശ്യമായ നടപടി എൻ ടി എ പിന്നീട് സ്വീകരിക്കുന്നതാണ്.
  • വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പായി മെറ്റൽ ഡിറ്റക്ടറുകളുടെ സഹായത്തോടെയുള്ള പരിശോധനയ്ക്ക് വിധേയമാക്കും.
  • പരീക്ഷക്കാവശ്യമായ പേന പരീക്ഷാ ഹാളിൽ വെച്ച് നൽകുന്നതായിരിക്കും. 


നിർബന്ധമായും കരുതേണ്ടവ

  • പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച അഡ്മിറ്റ് കാർഡ്.
  • അറ്റൻഡൻസ് ഷീറ്റിൽ പതിപ്പിക്കാൻ വേണ്ട പാസ്പോർട്ട് സൈസ് ഫോട്ടോ .
  • ഒറിജിനൽ തിരിച്ചറിയൽ രേഖ( പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി ,പാസ്പോർട്ട് ,ആധാർ കാർഡ്,റേഷൻ കാർഡ് ,ഫോട്ടോ പതിപ്പിച്ച പ്ലസ് ടു പരീക്ഷ അഡ്മിറ്റ് കാർഡ്, ഫോട്ടോ പതിച്ച മറ്റേതെങ്കിലും സർക്കാർ ഐഡി എന്നിവയിൽ ഏതെങ്കിലും).
  • അഡ്മിറ്റ് കാർഡിനൊപ്പം ഡൗൺലോഡ് ചെയ്യുന്ന പെർഫോമയിൽ വെളുത്ത ബാക് ഗ്രൗണ്ടിലുള്ള പോസ്റ്റുകാർഡ് സൈസ് ഫോട്ടോ(4” x 6”) വലുപ്പത്തിൽ പതിച്ചത്.
  • ഭിന്നശേഷി വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ചവർ ബന്ധപ്പെട്ട അധികാരികൾ നൽകിയ pwBDസർട്ടിഫിക്കറ്റ്.

താഴെ കൊടുത്തവ പരീക്ഷ ഹാളിൽ അനുവദിക്കുന്നതല്ല


  • അച്ചടിച്ചതോ എഴുതിയതോ ആയ പേപ്പർുകൾ ,കടലാസ് കഷ്ണങ്ങൾ, ജാമിതീ പെൻസിൽ ബോക്സ് ,പ്ലാസ്റ്റിക് പൗച്‌ ,കാൽക്കുലേറ്റർ, പേന ,സ്കെയിൽ, റേറ്റിംഗ് പാഡ്, പെൻഡ്രൈവ് ,ഇറേസർ,കാൽക്കുലേറ്റർ, ലോക്  ടേബിൾ ,ഇലക്ട്രോണിക് പേന /,സ്കാനർ കറക്ഷൻ ഫ്ലൂയിഡ് മുതലായവ.
  • മൊബൈൽ ഫോൺ ,ബ്ലൂടൂത്ത് ,ഇയർഫോൺ, മൈക്രോഫോൺ, പേജർ ,ഹെൽത്ത് ബാൻഡ് തുടങ്ങിയ ആശയവിനിമയ ഉപകരണങ്ങൾ.
  • പേഴ്സ് ഹാൻഡ്ബാഗ് ബെൽറ്റ് തൊപ്പി ഹെയർ ക്ലിപ്പ് ഗോഗിൾസ്.
  • വാച്ച്./, റിസ്റ്റ് വാച്ച്, ബ്രേസ്‌ലെറ്റ് ക്യാമറ ,മൈക്രോചിപ്പ് ,ബ്ലൂടൂത്ത് ഉപകരണം.
  • മോതിരം, കമ്മൽ ,മുക്കുത്തി പോലെയുള്ള ആഭരണങ്ങൾ/ ലോഹവസ്തുക്കൾ.
  • തുറന്നതോ പായ്ക്ക് ചെയ്തതോ ആയ ഭക്ഷണസാധനങ്ങൾ, വാട്ടർ ബോട്ടിൽ (പ്രമേഹരോഗികൾ ആണെങ്കിൽ ഷുഗർ ടാബ്ലറ്റ് പഴങ്ങൾ ,സുതാര്യമായ പാത്രത്തിൽ വെള്ളം എന്നിവ കരുതാം ഇക്കാര്യം മുൻകൂട്ടി അറിയിച്ചിരിക്കണം .ചോക്ലേറ്റ് മിഠായി സാൻഡ്വിച് തുടങ്ങിയവ അനുവദിക്കില്ല)

ഓർക്കേണ്ട മറ്റു പ്രധാന കാര്യങ്ങൾ

  • വിദ്യാർത്ഥികളുടെ സാധനങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനം പരീക്ഷാ കേന്ദ്രത്തിൽ ഉണ്ടാവില്ല.
  • ഹെവി ക്ലോത്ത് /ഫുൾ സ്ലീവ് വസ്ത്രങ്ങൾ എന്നിവ പരീക്ഷാ കേന്ദ്രങ്ങളിൽ അനുവദിക്കില്ല .നീണ്ട കൈ, വലിയ ബട്ടണുകൾ, ക്ലോറൽ പ്രിന്റിംഗ് എന്നിവയുള്ള വസ്ത്രങ്ങൾ ഒഴിവാക്കണം.
  • മതവിശ്വാസം മൂലം പ്രത്യേക വസ്ത്രരീതികൾ സ്വീകരിക്കുന്ന വിദ്യാർത്ഥികൾ ദേഹ പരിശോധനക്കായി പരീക്ഷക്ക് അവസാന റിപ്പോർട്ടിംഗ് സമയത്തിന്റെ 2 മണിക്കൂർ മുമ്പെങ്കിലും പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.
  • ഹൈഹീൽ ഉള്ള പാദരക്ഷകൾ, ഷൂ ,എന്നിവ അനുവദനീയമല്ല.
  • ടെസ്റ്റ് ബുക്ക് ലെറ്റിന്‍റെ ആദ്യപേജിന്റെ മുകളിൽ കാണിച്ച അത്ര തന്നെ പേജുകൾ ബുക്ക്ലെറ്റിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം ടെസ്റ്റ് ബുക്ക് ലെറ്റിന്റെ പേജുകൾ വേർപെടുത്തരുത്.
  • പരീക്ഷാ സമയം പൂർത്തിയാകുന്നത് വരെ വിദ്യാർഥികളെ ഹാൾ വിട്ടു പോകാൻ അനുവദിക്കുന്നതല്ല.

നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാകൂട്ടുകാർക്കും എന്റെ വിജയാശംസകൾ.


ചന്ദ്രിക ദിനപത്രം-മെയ് 3 വെള്ളിയാഴ്ച

പി ടി ഫിറോസ്

CAREER-ചന്ദ്രിക






Comments

Popular posts from this blog

SSLC CHEMISTRY MARCH 2025

Let's learn by playing