Research and career-ഹൈദരാബാദ് സർവകശാലയിൽ ഗവേഷണം
ഹൈദരാബാദ് സർവകലാശാലയിൽ ഗവേഷണ പഠനങ്ങൾക്ക് അവസരം; അപേക്ഷ മേയ് 19 വരെ
ഗവേഷണ രംഗത്തെ മികവിന് പേരുകേട്ട ഇന്ത്യയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ University of Hyderabad 2026–27 അധ്യയന വർഷത്തേക്കുള്ള പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉയർന്ന നിലവാരമുള്ള ഗവേഷകരെയും അധ്യാപകരെയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവകലാശാല ഡോക്ടറൽ പ്രോഗ്രാമുകൾ നടത്തുന്നത്.
ഗവേഷണ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള മേഖലകളിൽ ആഴത്തിലുള്ള പഠനം നടത്താനും, ശാസ്ത്രീയ പ്രസിദ്ധീകരണങ്ങൾ, അധ്യാപന-അക്കാദമിക് ഇടപെടലുകൾ, ഗവേഷണ അവതരണങ്ങൾ എന്നിവയിലൂടെ അറിവ് വികസിപ്പിക്കാനും പ്രചരിപ്പിക്കാനും ആവശ്യമായ പരിശീലനം നൽകുന്നതാണ് പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം. വിവിധ വിഭാഗങ്ങളിലായി അന്തർവിഭാഗ ഗവേഷണത്തിന് പ്രാധാന്യം നൽകുന്ന സർവകലാശാല, ഗവേഷണ പ്രവർത്തനങ്ങൾക്ക് മികച്ച അക്കാദമിക് അന്തരീക്ഷവും സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
ഗവേഷണ മേഖലകൾ
- ഫിസിക്സ്
- എർത്ത്,ഓഷ്യൻ ആൻഡ് അറ്റ് മോസ് ഫെറിക് സയൻസ്
- ബയോകെമിസ്ട്രി
- പ്ലാന്റുസയൻസ്
- അനിമൽ ബയോളജി
- ബയോടെക്നോളജി
- ബയോ ഇൻഫോമാറ്റിക്സ്
- തെലുങ്ക്
- സംസ്കൃതം
- ഇംഗ്ലീഷ്
- ഉറുദു
- ചരിത്രം
- പൊളിറ്റിക്കൽ സയൻസ്
- സോഷ്യോളജി
- നരവംശശാസ്ത്രം
- വിദ്യാഭ്യാസം
- പ്രാദേശിക പഠനങ്ങൾ
- ജൻഡർ സ്റ്റഡീസ്
- ഡാൻസ്
- കമ്മ്യൂണിക്കേഷൻ
- മ്യൂസിക്
- ഹെൽത്ത് സയൻസ്
- ഒപ്‌റ്റോമെട്രി ആൻഡ് വിഷൻ സയൻസ്
- മെറ്റീരിയൽ എൻജിനീയറിങ്
- നാനോ സയൻസ്
ആർക്കെല്ലാം അപേക്ഷിക്കാം?
ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്ദ ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.എം ഫിൽ ബിരുദം ഉണ്ടെങ്കിലും ഇല്ലെങ്കിലും,JFR സ്കോർ (കാറ്റഗറി-1) യോഗ്യതയുള്ളവരെ ഒഴികെയുള്ള എല്ലാ അപേക്ഷകർക്കും 20026 ജൂൺ ആദ്യവാരത്തിൽ നടക്കുന്ന പി എച്ച് ഡി പ്രവേശനപരീക്ഷ നിർബന്ധമാണ്. പ്രവേശന പരീക്ഷയുടെ ഹാൾടിക്കറ്റുകൾസർവകലാശാല വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ്ചെയ്യാം .
അപേക്ഷ ഫീസ്
ജനറൽ വിഭാഗം- 600
ഇ.ഡബ്ല്യു.എസ്- 550
ഒ.ബി.സി- 400
എസ്.സി/ എസ്.ടി /പി ഡബ്ലിയു .ഡി- 275
അപേക്ഷിക്കേണ്ടത് എങ്ങനെ
അപേക്ഷകർ മെയ് 19-തിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അഭിമുഖത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്തവരുടെയും, വെയിറ്റ് ലിസ്റ്റ് ചെയ്തവരുടെയും പട്ടിക സർവ്വകലാശാല വെബ്സൈറ്റിൽപ്രസിദ്ധീകരിക്കും. വ്യക്തിഗതമായി അപേക്ഷകരെ സർവ്വകലാശാല അറിയിക്കില്ല. അഭിമുഖത്തിലെപ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.വേശനകൗണ്സിലിംഗ് ജൂലൈ 30 ,31 തീയതികളിലായിരിക്കും .
2026 മാർച്ച് 13 ബുധൻ
സുപ്രഭാതം ദിനപത്രം.

Comments
Post a Comment