NEET UG 2026: AFMC Pune Admission-പൂനെമെഡിക്കൽകോളേജിൽഎംബിബിഎസ്പഠിച്ച്മെഡിക്കൽഓഫീസറാകാൻഅവസരം

 മെഡിക്കൽ ഓഫീസർ കരിയർ സാധ്യതകൾ

“Student consulting a doctor for AFMC Pune MBBS and Medical Officer career opportunities”
image Courtesy: Canva 
സൗജന്യമായി എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി,Armed Forces Medical Services (AFMS )ൽകമ്മീഷൻഡ് റാങ്കോടെയുള്ള മെഡിക്കൽ ഓഫീസർ ആകാൻ അവസരം നൽകുന്ന സ്ഥാപനമാണ് പൂനയിലെ ആംഡ് ഫോർസസ്മെഡിക്കൽ കോളേജ്(AFMC). കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ പ്രവേശനം നേടാൻ NEET UG 2026-ൽ മികച്ച സ്കോർ ആവശ്യമാണ്.

145 സീറ്റ്

 115 സീറ്റുകൾ ആൺകുട്ടികൾക്കും 30 സീറ്റുകൾ പെൺകുട്ടികൾക്കുമായി ആകെ 145 സീറ്റുകൾ ഉണ്ട്. 10 സീറ്റുകൾ പട്ടിക വിഭാഗക്കാർക്കുള്ളതാണ്. സംവരണ വിഭാഗങ്ങൾക്ക് കുറഞ്ഞ യോഗ്യതയുടെയോ  പ്രായത്തിന്റെയോ കാര്യത്തിൽ ഇളവില്ല.

യോഗ്യത

2016 ഡിസംബർ 31ന് 17 വയസ്സ് പൂർത്തിയാകണം. 24 വയസ്സിൽ കൂടാനും പാടില്ല. അവിവാഹിതരായിരിക്കണം.കോഴ്സ് പൂർത്തിയാക്കുന്നത് വരെ വിവാഹം പാടില്ല. ഇംഗ്ലീഷ്,ഫിസിക്സ്,കെമിസ്ട്രി,ബയോളജി, ബയോടെക്നോളജി വിഷയങ്ങൾ അടങ്ങിയ പ്ലസ് ടുആദ്യ ചാൻസിൽ വിജ ജയിച്ചിരിക്കണം. ഈ നാല് വിഷയങ്ങളിലോരോന്നിനും 50 ശതമാനവും മൂന്നു സയൻസ് വിഷയങ്ങൾക്ക് മൊത്തത്തിൽ 60 ശതമാനംമാർക്ക് നേടണം. നീറ്റ് ,യു .ജി 2026 യോഗ്യത നേടുകയും വേണം.

പ്രവേശന രീതി 

പ്രവേശനമാഗ്രഹിക്കുന്നവർ ഈ വർഷത്തെ മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി( എം.സി.സി) കൗൺസിങ്ങിന്റെ ആദ്യ റൗണ്ടിൽ പങ്കെടുത്ത് ഓപ്ഷൻ നൽകണം. ഇപ്രകാരം ഓപ്ഷൻ നൽകുന്നവരുടെ പട്ടിക, ഡയറക്ട് റേറ്റ്  ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ( ഡി.ജി.എച്ച്.എസ്) എ.എഫ്.എം.സി ക്കു കൈമാറും.പട്ടികയിലുള്ള  2000 പേരെ( 1600 ആൺകുട്ടികളെയും 400 പെൺകുട്ടികളെയും )നെറ്റ് ,യൂ ജി സ്കോറടിസ്ഥാനത്തിൽ എ.എഫ്. എം. സി ഷോർട്ട് ലിസ്റ്റ് ചെയ്യും.ഷോർട്ട് ലിസ്റ്റ് ചെയ്യ പ്പെടുന്നവർക്കായി എ.എഫ്.എം.സി ൽ സ്ക്രീനിങ്  ടെസ്റ്റ് നടത്തും. ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് റീസണിങ്(ടി .ഒ .ഇ .എൽ .ആർ ), സൈക്കോളജിക്കൽ അസിസ്റ്റന്റ് (പി  .എ . ടി ) ,ഇന്റർവ്യൂ എന്നിവയടങ്ങുന്നതാണ് സ്ക്രീനിംഗ് ടെസ്റ്റ്.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ ടി.ഒ .എൽ.ആർ എന്ന 30 മിനിറ്റ് പരീക്ഷയിൽ 40 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ശരി ഉത്തരത്തിന് രണ്ടുമാർക്ക്, ഉത്തരം തെറ്റിയാൽ അര മാർക്ക് വീതം  കുറയും. ടെസ്റ്റിലെ മാർക്കും, നീറ്റിലെ മാർക്കും ,ഇന്റർവ്യൂവിന്റെ50ശതമാനം മാർക്കും, ചേർത്താണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് .പി .എ .ടി യുടെ മാർക്ക് പരിഗണിക്കില്ല. യോഗ്യത നേടിയാൽ മതി. വിശദമായ മെഡിക്കൽ പരിശോധനയും ഉണ്ടായിരിക്കും. എൻ.സി.സി സ്പോർട്സ് എന്നിവയിൽ പങ്കെടുത്തിട്ടുള്ള വർക്കും സൈനികരുടെ മക്കൾക്കും വെയ്‌റ്റേജ് ഉണ്ട്.

ആനുകൂല്യങ്ങൾ നിരവധി 

ഫീസ്, താമസം, ഭക്ഷണം, യാത്രാ മുതലായവസൗജന്യമാണ്. യൂണിഫോം,ബുക്ക്, സ്റ്റേഷനറി ഹെയർ കട്ടിംഗ്,വാഷിങ് തുടങ്ങിയവക്ക്  പ്രത്യേക അലവനസുകൾ ഉണ്ട് .കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മെഡിക്കൽ സർവീസ് കമ്മീഷൻ റാങ്കോടെ ഡയറക്ടറായി ജോലിയിൽ പ്രവേശിക്കാം. പകുതി പേർക്ക് പെർമെനന്റ് കമ്മീഷനും

പകുതി പേർക്ക്  പഷോർട്ട് സർവീസ് കമ്മീഷനും നൽകും.ഷോർട് സർവീസ് കമ്മീഷൻ ലഭിച്ചവർഏഴു വർഷവും ,സ്ഥിരം കംമീഷൻ ലഭിച്ചവർ  റിട്ടയർമെന്റ് വരെയും സർവീസിൽ തുടരണം. നിശ്ചിത സേവനം കഴിഞ്ഞാൽ ഉപരിപഠനത്തിനും അവസരമുണ്ട്.എന്നാൽ കോഴ്സിന് ചേർന്ന് ഏഴ് ദിവസത്തിനു ശേഷം വേണ്ടെന്നു വയ്ക്കുകയാണെങ്കിൽ നഷ്ടപരിഹാരമായി ബോർഡ് തുക 71 ലക്ഷം നൽകേണ്ടിവരും. ഇക്കാര്യത്തിൽ രക്ഷിതാവ് പ്രവേശന സമയത്ത് ബോണ്ട് എഗ്രിമെന്റ്ഒപ്പിടണം .

Source:സുപ്രഭാതം ദിനപത്രം, 

അൻവർ മുട്ടാഞ്ചേരി 

കരിയർ വിദഗ്ധൻ

2026 മെയ് 20 ബുധൻ

Comments

Popular posts from this blog

Artemis II-Mission-ആർട്ടെമിസ് II-2026

Healthy Living: My First Book is Now Available on Amazon

sree narayana guru open university-Malayalam blog