Apply Master of Public Health Program-ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർക്കുള്ള നൈപുണ്യ പരിശീലനം

 മെഡിക്കൽ–പാരാമെഡിക്കൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലന മേഖലകൾ

“സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നേടുന്ന മെഡിക്കൽ–പാരാമെഡിക്കൽ ഉദ്യോഗസ്ഥർ”
image Courtesy: Canva 

മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പ്രോഗ്രാം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ട്രെയിനിങ് ആൻഡ് റിസർച്ച്(NIPHTR)മുംബൈ 2026-27 അക്കാദമിക് സെഷനിലേക്കുള്ള മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമമന്ത്രാലയത്തിന് കീഴിൽ 1957 ജൂണിൽ സ്ഥാപിതമായ ആദ്യത്തെ കുടുംബാസൂത്രണ പരിശീലന കേന്ദ്രമാണ് -NIPHTR.ആരോഗ്യ മേഖലകളിലെ മെഡിക്കൽ,പാരാമെഡിക്കൽ ഉദ്യോഗസ്ഥർക്ക് ഇൻ-സർവീസ്‌ 

പരിശീലനം നടത്തുന്ന സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്നാണിത്.

നാല് സെമസ്റ്റുകൾ അടങ്ങുന്ന രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമാണ് മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്.ഇന്റേൺഷിപ്പ് കാലയളവിൽ ഗ്രാമീണ ആരോഗ്യ സേവനങ്ങൾ, സർക്കാരിതരസ്ഥാപനങ്ങൾ,നഗര ആരോഗ്യ സേവനങ്ങൾ എന്നിവയിൽ അനുഭവ പരിചയവും അറിവും നേടാൻ വിദ്യാർത്ഥികൾക്ക് ഈ കോഴ്സ് അവസരം നൽകുന്നു. ഇത് എൻ.ജി.ഒ-കളുടെ ഭരണം,ആരോഗ്യ ആസൂത്രണം, ആരോഗ്യത്തിന്റെ സാമൂഹിക നിർണായക ഘടകങ്ങൾ, ലിംഗപരമായ പ്രശ്നങ്ങൾ തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് ഉൾക്കാഴ്ചയുംവൈദഗ്ധ്യവുംനൽകുന്നു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ട്രെയിനിങ് ആൻഡ് റിസർച്ചിൽ നിന്ന് ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് സർക്കാർ,സർക്കാരിതര  സ്ഥാപനങ്ങളിൽ പ്രോഗ്രാം മാനേജറായി പ്രവർത്തിക്കാൻ അവസരമുണ്ട്. കൂടാതെ ഗവൺമെന്റിന്റെയുംWHO ,UNICEF തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെയും പ്രോഗ്രാം കോഡിനേറ്റർമാരായും, കൺസൾട്ടന്റ് മാ രായും സേവനമനുഷ്ഠിക്കാനും അവർ യോഗ്യരാണ് .

സിലബസ് 

ബേസിക് എപിഡെമിയോളജി,ബേസിക്ബയോസ്റ്റാറ്റിക്സ് ,പോപ്പുലേഷൻ സയൻസ്, ഇൻട്രൊഡക്ഷൻ ടു ഹെൽത്ത് എക്കണോമിക്സ്,ഹെൽത്ത് പ്രൊമോഷൻ മെത്തേഡ്സ്, ഇൻട്രൊഡക്ഷൻ ടു ഫിനാൻഷ്യൽ മാനേജ്മെന്റ് ആൻഡ് ബഡ്ജറ്റിങ് , സോഷ്യൽ ആൻഡ് ബിഹേവിയർ ചേഞ്ച്, എഫക്ടീവ് കമ്മ്യൂണിക്കേഷൻ ഇൻ ഹെൽത്ത് കെയർ, ഇൻട്രൊഡക്ഷൻ ടു ഹെൽത്ത് പ്രോഗ്രാം,പ്രിൻസിപ്പൽസ് ഓഫ് സോഷ്യൽ റിസർച്ച് മെത്തേഡ്സ്,ലോ ആൻഡ് എത്തിക്സ് ഇൻ പബ്ലിക് ഹെൽത്ത്, പബ്ലിക് ഹെൽത്ത് സർവേലൻസ്, ബേസിക് മൈക്രോബയോളജി,ന്യൂട്രിഷൻ ,ഡിസാസ്റ്റർ മാനേജ്മെന്റ്, ഹെൽത്ത് സിസ്റ്റം മാനേജ്മെന്റ് ,ഹെൽത്ത് പ്രോഗ്രാം പോളിസി ആൻഡ് പ്ലാനിങ്, ഹെൽത്ത് പ്രൊമോഷൻ, ഫീൽഡ് എപിഡെ മിയോളജിഎപ്പയുടെ മയോളജി.

യോഗ്യത മാനദണ്ഡം 

മെഡിക്കൽ സയൻസിൽ(MBBS/BDS/BAMS/BHMS/BUMS/BPTH/BPO/BOTH/BASLP/BSc Nursing/BSc paramedical technology)നേടിയ ബിരുദം അല്ലെങ്കിൽ

 സ്റ്റാറ്റിസ്റ്റിക്സ്/ ബയോ സ്റ്റാറ്റിസ്റ്റിക്സ്/ഡെമോഗ്രഫി/ പോപ്പുലേഷൻ സ്റ്റഡി/ ന്യൂട്രീഷൻ/സോഷ്യോളജി/ സോഷ്യൽ വർക്ക്/ സൈക്കോളജി/നര വംശശാസ്ത്രം എന്നിവയിൽ നേടിയ ബിരുദം.

അപേക്ഷ 

അപേക്ഷകർ മെയ് 24-നകം ഓൺലൈൻ ആയി അപേക്ഷിക്കണം.മെറിറ്റടിസ്ഥാനത്തിൽതിരഞ്ഞെടുക്കും.അപേക്ഷ കരുടെ എണ്ണം ലഭ്യമായ സീറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആണെങ്കിൽ പ്രവേശന പരീക്ഷയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്.



Source:സുപ്രഭാതം ദിനപത്രം, 

ഡോ.ബ്രൂണോ ഡൊമിനിക് നസ്രത്ത് 

കരിയർ വിദഗ്ധൻ

2026 മെയ് 21 വ്യാഴം

Comments

Popular posts from this blog

Artemis II-Mission-ആർട്ടെമിസ് II-2026

Healthy Living: My First Book is Now Available on Amazon

sree narayana guru open university-Malayalam blog