After SSLC-അഭിരുചിക്കിണങ്ങിയ ഉപരിപഠന കോഴ്സുകൾ എങ്ങനെ തിരഞ്ഞെടുക്കാം.

 വിജയകരമായ ഭാവിയിലേക്ക്: ശരിയായ കോഴ്സ് തിരഞ്ഞെടുപ്പ്

courses after sslc career options
Image courtesy: Pixabay

Introdution


SSLC പരീക്ഷാഫലം പുറത്തുവരുന്നതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരേപോലെ ചിന്തിക്കുന്ന ഒന്നാണ് "ഇനി എന്ത്?" എന്നത്. കേവലം മാർക്കിന്റെ മാത്രം അടിസ്ഥാനത്തിലാകരുത് നമ്മുടെ ഉപരിപഠന കോഴ്സുകൾ തിരഞ്ഞെടുക്കേണ്ടത്. ഒരു വിദ്യാർത്ഥിയുടെ അഭിരുചി, താല്പര്യം, വ്യക്തിത്വ സവിശേഷതകൾ, ഭാവിയിലെ ജോലി സാധ്യതകൾ എന്നിവ കൃത്യമായി വിലയിരുത്തി വേണം തുടർപഠന മേഖല കണ്ടെത്താൻ. ഇന്ന് ഹയർസെക്കൻഡറി മുതൽ പോളിടെക്നിക്, ഐ.ടി.ഐ തുടങ്ങി വിവിധ തൊഴിൽ അധിഷ്ഠിത കോഴ്സുകൾ വരെ വിപുലമായ അവസരങ്ങളാണ് വിദ്യാർത്ഥികൾക്ക് മുന്നിലുള്ളത്.

1-ഹയർ സെക്കൻഡറി (Higher Secondary)

പരമ്പരാഗത ഉപരിപഠന രീതിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന പ്രധാന മേഖല.

  • സയൻസ് സ്ട്രീം (Science): എഞ്ചിനീയറിംഗ്, മെഡിക്കൽ, ഗവേഷണ മേഖലകളിൽ താല്പര്യമുള്ളവർക്ക്.

  • കൊമേഴ്സ് സ്ട്രീം (Commerce): ചാർട്ടേഡ് അക്കൗണ്ടൻസി (CA), മാനേജ്‌മെന്റ്, ബാങ്കിംഗ് മേഖല ലക്ഷ്യമിടുന്നവർക്ക്.

  • ഹ്യുമാനിറ്റീസ് (Humanities): സിവിൽ സർവീസ്, നിയമം (Law), മാധ്യമപ്രവർത്തനം, ഭാഷാ പഠനം എന്നിവയിൽ താല്പര്യമുള്ളവർക്ക്.

2-വൊക്കേഷണൽ ഹയർസെക്കൻഡറി 

കേരള സർക്കാറിന്റെ തൊഴിൽ അധിഷ്ഠിത ഹയർ സെക്കൻഡറി കോഴ്സുകൾ ആണ് വൊക്കേഷണൽ ഹയർ സെക്കൻഡറി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള 389 സ്കൂളുകളിൽ 1101 ബാച്ചുകളിലായി 33,030 സീറ്റുകൾ ആണുള്ളത്. വി.എച്ച്.എസ്.ഇ കളിലെ ചില കോഴ്സുകൾ ചില പി എസ് സി പരീക്ഷകൾക്ക് യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്. കാർഷികം , പാരാമെഡിക്കൽ മേഖലകളിലെ കോഴ്സുകൾ തിരഞ്ഞെടുത്തവർക്ക് ബന്ധപ്പെട്ട മേഖലയിൽ ഉപരിപഠനത്തിനു അവസരം ലഭിക്കും.

3-ഐ.എച്ച്.ആർ.ഡി.ടെക്നിക്കൽ സ്കൂൾ

ഐ.എച്ച്.ആർ.ഡിനടത്തുന്നടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഫിസിക്കൽ സയൻസ്, ഇന്റഗ്രേറ്റഡ് സയൻസ് എന്നീ വിഭാഗങ്ങളിലായി സാങ്കേതിക വിഷയങ്ങൾ പ്ലസ് ടു തലത്തിൽ തന്നെ പഠിക്കാനുള്ള അവസരം ഉണ്ട്.

4- അറബി കോളേജ് 

കോഴിക്കോട്,കണ്ണൂർ സർവ്വകലാശാലകളുടെ അറബി കോളേജുകളിൽ നടത്തപ്പെടുന്ന അഫ്സൽ ഉലമ കോഴ്സ് പ്ലസ് ടു ഹ്യൂമാനിറ്റി തുല്യമായി അംഗീകരിച്ചിട്ടുണ്ട്.


5- പോളിടെക്നിക് ഡിപ്ലോമ കോഴ്സുകൾ (Polytechnic)

സാങ്കേതിക വിദ്യയിലും എഞ്ചിനീയറിംഗിലും താല്പര്യമുള്ളവർക്ക് 3 വർഷത്തെ ഡിപ്ലോമ കോഴ്സുകൾ തിരഞ്ഞെടുക്കാം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ് തുടങ്ങി നിരവധി ബ്രാഞ്ചുകൾ ലഭ്യമാണ്. ഇത് കഴിഞ്ഞാൽ നേരിട്ട് ബി.ടെക് രണ്ടാം വർഷത്തിലേക്ക് (Lateral Entry) പ്രവേശനവും നേടാം.

6- ഐ.ടി.ഐ കോഴ്സുകൾ (ITI - Industrial Training Institute)

പെട്ടെന്ന് ഒരു ജോലി ആഗ്രഹിക്കുന്നവർക്കും പ്രാക്ടിക്കൽ തൊഴിൽ നൈപുണ്യം (Technical Skills) നേടാൻ താല്പര്യമുള്ളവർക്കും ഐ.ടി.ഐ കോഴ്സുകൾ മികച്ചതാണ്. ഇലക്ട്രീഷ്യൻ, ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ തുടങ്ങിയ കോഴ്സുകൾക്ക് വിദേശത്തും സ്വദേശത്തും വലിയ ജോലി സാധ്യതയുണ്ട്.

7- സെക്രട്ടറിയൽ പ്രാക്ടീസ്

 സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ കോമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ്

8- ഫാഷൻ ഡിസൈനിങ് 

ഫാഷൻ മേഖലയിൽ കുറഞ്ഞ ചെലവിൽ പഠനാവസരം ഒരുക്കുന്ന കോഴ്സ് ആണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച രണ്ടുവർഷം ദൈർഘ്യമുള്ള ഫാഷൻ ഡിസൈനിങ്ആൻഡ് ഗാർമെന്റിങ്  ടെക്നോളജി.വസ്ത്രനിർമ്മാണം, രൂപകൽപ്പന, വിപണനം എന്നി മേഖലകളിൽ പ്രാവീണ്യം നൽകാൻ ഉതകുന്ന വിധത്തിലാണ് കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. 42 സർക്കാർ സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും പഠനാ അവസരങ്ങൾ ഉണ്ട് .

9- തൊഴിൽ അധിഷ്ഠിത കോഴ്സുകൾ (Vocational & Short-term Courses)

മെഡിക്കൽ ലബോറട്ടറി ടെക്നോളജി (MLT), ഡിജിറ്റൽ മാർക്കറ്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ തുടങ്ങിയ ഹ്രസ്വകാല തൊഴിൽ അധിഷ്ഠിത കോഴ്സുകളും ഇന്ന് ലഭ്യമാണ്.


കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • സ്വയം വിലയിരുത്തൽ: നിങ്ങളുടെ യഥാർത്ഥ താല്പര്യവും അഭിരുചിയും തിരിച്ചറിയുക.

  • വ്യക്തിത്വ സവിശേഷതകൾ: പരീക്ഷണശാലകളിൽ ഇരിക്കാനാണോ, ആളുകളോട് ഇടപഴകാനാണോ നിങ്ങൾക്ക് താല്പര്യം എന്ന് ചിന്തിക്കുക.

  • ജോലി സാധ്യത: നിങ്ങൾ തിരഞ്ഞെടുക്കുന്ന കോഴ്സിന് ഭാവിയിലുള്ള ഡിമാൻഡ് എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുക.

മറ്റുള്ളവരുടെ സമ്മർദ്ദം ഒഴിവാക്കുക: സുഹൃത്തുക്കൾ പോകുന്ന കോഴ്സിന് പിന്നാലെ പോകാതെ സ്വന്തം കരിയർ ലക്ഷ്യങ്ങൾക്ക് പ്രാധാന്യം നൽകുക.

source : ചന്ദ്രിക ദിനപത്രം ,കരിയർ ചന്ദ്രിക 

2026 മെയ് 23 ശനി .



Comments

Popular posts from this blog

Artemis II-Mission-ആർട്ടെമിസ് II-2026

Healthy Living: My First Book is Now Available on Amazon

sree narayana guru open university-Malayalam blog