war and peace Ramadan message-ഗസ്സയിൽ പ്രതീക്ഷയുടെ റമസാൻ

 war and peace Ramadan message-ഗസ്സയിൽ പ്രതീക്ഷയുടെ റമസാൻ

Sand sculpture welcoming Ramadan at the beach of Khan Yunis, created by Palestinian artist Yazeed Abu Jaradat, who was displaced from northern Gaza.
Sand sculpture welcoming Ramadan at the beach of Khan Yunis, created by Palestinian artist Yazeed Abu Jaradat, who was displaced from northern Gaza.

Photo Credit: Al Jazeera (Educational reference)

Suprabhaatham Daily Newspaper (20 February 2026) – first seen by me; accessed via Google Images.


പ്രതീക്ഷയുടെ വിളക്കുകൊളുത്തി ഗസ്സിയിൽ വീണ്ടുമൊരു റമസാൻ

ഗസ്സ :പ്രദേശത്ത് യുദ്ധത്തിന്റെ വേദനകളും നഷ്ടങ്ങളും പിന്നിലാക്കി വീണ്ടും ഒരു റമസാൻ എത്തിച്ചേർന്നു. താൽക്കാലിക വെടിനിർത്തലിന്റെ ആശ്വാസത്തിലാണ് ജനങ്ങൾ ഈ പുണ്യമാസത്തെ സ്വീകരിക്കുന്നത്. സംഘർഷത്തിന്റെ ഭീതിയൊട്ടും പൂർണമായി മാറിയിട്ടില്ലെങ്കിലും വിശ്വാസവും ആത്മധൈര്യവും കൈവിടാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് നിരവധി കുടുംബങ്ങൾ.

അഭയാർത്ഥി ക്യാമ്പുകളിലെ ലളിതമായ അലങ്കാരങ്ങളും കുട്ടികൾക്കായി ഒരുക്കുന്ന ചെറിയ റമദാൻ വിളക്കുകളും പ്രതീക്ഷയുടെ ചെറിയ തെളിച്ചങ്ങളായി മാറുന്നു. യുദ്ധത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾ അവരുടെ ഓർമ്മകളോടെയാണ് ഇത്തവണ നോമ്പ് അനുഷ്ഠിക്കുന്നത്. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും വലിയ വെല്ലുവിളികളായിട്ടുണ്ടെങ്കിലും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ക്യാമ്പുകളിൽ  നോമ്പുതുറയും അത്താഴവും നടക്കുന്നു.

ദുരിതങ്ങൾക്കിടയിലും സമാധാനത്തിനായുള്ള പ്രാർത്ഥനകൾ ശക്തമാകുകയാണ്. മനുഷ്യരുടെ സഹനശക്തിയും വിശ്വാസവും എത്ര വലിയ പ്രതിസന്ധികളെയും മറികടക്കാൻ സഹായിക്കുന്നുവെന്നത് ഈ റമസാൻ വീണ്ടും ഓർമ്മിപ്പിക്കുന്നു.

News Source: Chandrika Daily Newspaper 

(19-Thursday-February-2026)

ഈ പുണ്യ റമസാനിൽ ലോകമെമ്പാടും സമാധാനവും കരുണയും മനുഷ്യസ്നേഹവും നിറയട്ടെ. ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും ആശ്വാസവും സുരക്ഷയും ലഭിക്കട്ടെ എന്ന് സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു. ഗസ്സയിലെ ജനങ്ങൾക്ക് സ്ഥിരമായ സമാധാനവും സന്തോഷവും ലഭിക്കട്ടെഎന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.



Comments

Popular posts from this blog

Independent India

Traveling experience in South Goa

sree narayana guru open university-Malayalam blog