സമസ്തശതാബ്‌ദിഅന്താരാഷ്ട്രമഹാസമ്മേളനം-ചരിത്ര വിജയം

 സമസ്തശതാബ്‌ദിഅന്താരാഷ്ട്രമഹാസമ്മേളനം-ചരിത്ര വിജയം 

സമസ്തശതാബ്‌ദിഅന്താരാഷ്ട്രമഹാസമ്മേളനം-ചരിത്ര വിജയം

ചരിത്ര വിജയമായ സമസ്ത ശതാബ്‌ദിഅന്താരാഷ്ട്ര മഹാ സമ്മേളനം കഴിഞ്ഞു,2026 ഫെബ്രുവരി പത്തിന് സുപ്രഭാതം ദിനപത്രത്തിൽവന്നനന്ദി കുറിപ്പ് .

“ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2026 ഫെബ്രുവരി 04 മുതൽ 08 വരെ കാസർഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമശതാബ്‌ദിഅന്താരാഷ്ട്ര മഹാ സമ്മേളനം ചരിത്രവിജയം കൈവരിച്ചിരിക്കുന്നു.അൽഹംദുലില്ലാഹ്. സമസ്തകേന്ദ്രമുശാവറയുടെ കീഴിൽ രൂപീകരിച്ച സ്വാഗതസംഘത്തിന്റെ ചിട്ടയാർന്ന പ്രവർത്തനങ്ങളുടെയും പൊതുസമൂഹത്തിന്റെ പിന്തുണയുമാണ് ഈ സമ്മേളനം ഇത്രമേൽ വിജയമാക്കിയത് .സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്ലോബൽ എക്സ്പോ,33,313 പ്രതിനിധികൾ പങ്കെടുത്തത്രിദിന പഠന ക്യാമ്പ് ,മൂന്നു വേദി കളിലായി നടന്ന വ്യത്യസ്ത പരിപാടികൾ, ജനലക്ഷങ്ങൾ പങ്കെടുത്ത പൊതുസമ്മേളനം എന്നിവ കൊണ്ടെല്ലാംപുതിയ ചരിത്ര രചിച്ചിരിക്കുകയാണ് സമസ്ത  ശതാബ്‌ദിഅന്താരാഷ്ട്ര മഹാ സമ്മേളനം.
ഇതിനുപിന്നിൽ പ്രവർത്തിക്കുകയും സഹകരിക്കുകയും ചെയ്ത സ്വാഗതസംഘം ഭാരവാഹികൾ,വിവിധ സബ് കമ്മിറ്റി അംഗങ്ങൾ,വിദേശരാജ്യങ്ങളിലെ സമസ്തയുടെ സംഘടനാ പ്രവർത്തകർ,സാമ്പത്തികമായും മറ്റുംസഹായിച്ചവർ, സമ്മേളനം നടത്തുന്നതിന് ആവശ്യമായ സ്ഥലവുംസ്ഥാപനവും  വിട്ടുതന്നും  സമ്മേളനത്തിൽ എത്തിയ മുഴുവൻ പേർക്കും വിഭവസമൃദ്ധമായ ഭക്ഷണംഒരുക്കിയും മറ്റും സഹായിച്ച കുനിയ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻ സ്ഥാപകനും ചെയർമാനുമായ  ഇബ്രാഹിംഅഹമ്മദലി ഹാജി കുണിയ , കാസർഗോഡ് ജില്ലാ കളക്ടർ, കാസർഗോഡ് ജില്ലാ പോലീസ് മേധാവി,ജില്ലാ,പ്രദേശിക ഭരണകൂടങ്ങൾ, സർക്കാർ,പോലീസ് ഉദ്യോഗസ്ഥർ ,പ്രദേശവാസികൾ ,മെഡിക്കൽടീമ്, ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, മാധ്യമപ്രവർത്തകർ, മഹല്ല് ഭാരവാഹികൾ, വളണ്ടിയർമാർ,ഇലക്ട്രിസിറ്റി, ടെലിഫോൺ,വാട്ടർ അതോറിറ്റി, ട്രാഫിക് ഉദ്യോഗസ്ഥർ,ശ്രദ്ധേയമായഎക്സ്പോ ഒരുക്കിയവർ ,പ്രചാരണം നൽകിയ മാധ്യമ സ്ഥാപനങ്ങൾ എന്നിവരോടുള്ള  കടപ്പാടും നന്ദി അറിയിക്കുന്നു.

എളിയ ക്ഷണം സ്വീകരിച്ച്ഏറെ പ്രയാസങ്ങൾസഹിച്ചു പ്രോഗ്രാമിൽ  സംബന്ധിച്ചനേതാക്കൾ, ഭരണകർത്താക്കൾ, ജനപ്രതിനിധികൾ, വിദേശ പ്രതിനിധികൾ, വ്യവസായ പ്രമുഖർ, ഉലമാക്കൾ, സാദാതിങ്ങൾ, ഉമറാക്കൾ,സംഘടന നേതാക്കൾ, പ്രവർത്തകർ എന്നിവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. എല്ലാവർക്കുംഅള്ളാഹു തക്ക പ്രതിഫലം നൽകട്ടെ ,ആമീൻ .

എന്ന് 

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ( ഒപ്പ്)

( പ്രസിഡണ്ട് ,സമസ്ത കേരള ജംഇയ്യത്തുൽ ഉലമ& ചെയർമാൻ, സ്വാഗതസംഘം)

 പ്രൊഫസർ .കെ .ആലിക്കുട്ടി മുസ്‌ലിയാർ ( ഒപ്പ് )

(ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ&ജനറൽ കൺവീനർ, സ്വാഗതസംഘം)

സയ്യിദ് സാദിക്കലി ഷിഹാബുതങ്ങൾ പാണക്കാട് (ഒപ്പ്) 

(മുഖ്യരക്ഷാധികാരി ,സ്വാഗതസംഘം)

എം ടി അബ്ദുല്ല  മുസലിയാർ (ഒപ്പ് )

(വർക്കിംഗ് കൺവീനർ)


സമസ്ത ശതാബ്‌ദി അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ  ഹൈലൈറ്റായ33,313പ്രതിനിധികൾ പങ്കെടുത്തത്രിദിന പഠന കാമ്പിൽ, എന്റെ മകൻ സയ്യിദ് മുഹമ്മദ് ബിലാലിനും ,അവന്റെ പിതാവിനുംപങ്കെടുക്കാൻഅവസരം ലഭിച്ചു ,അൽഹംദുലില്ലാഹ് .ലോകാവസാനം വരെ സമസ്ത നിലനില്കട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു .

SMB THANGAL




Comments

Popular posts from this blog

Independent India

Traveling experience in South Goa

sree narayana guru open university-Malayalam blog