SSLC ENGLISH MARCH 2025
SSLC ENGLISH MARCH 2025
അഷ്‌റഫ് വി.വി.എൻ
ഡി.ജി.എച്ച്.എസ്.എസ്.താനൂർ
1 PROFILE WRITING
പ്രധാനപ്പെട്ട വ്യക്തികളെ കുറിച്ചാണ് പ്രൊഫൈൽ എഴുതുന്നത്. അവരുടെ ജനനത്തീയതി, സ്ഥലം, രാജ്യം,മേഖല ,പ്രധാനപ്പെട്ട വർക്കുകൾ ,അവർക്ക് ലഭിച്ച അംഗീകാരം, അവാർഡ് ,മരിച്ചവരാണെങ്കിൽ തീയതിയും വർഷവും രാജ്യവും നൽകും ഇവ കൃത്യമായി എഴുതുക. ചോദ്യപേപ്പറിൽ നൽകാത്ത കാര്യം പ്രൊഫൈലിൽ എഴുതരുത്.
പ്രൊഫൈൽ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ടത്.
- എഴുതുന്ന ആളുടെ പേര് ഏറ്റവും മുകളിലായി എഴുതണം.
- ഒരു പാരഗ്രാഫിലാണ് എഴുതേണ്ടത് .
- past tens ൽഎഴുതുക.
- തന്ന വസ്തുതകൾ ശരിയായി ക്രമീകരിക്കുക.ആവശ്യമുള്ളlinkers യോജിപ്പിക്കേണ്ട വാക്കുകൾ ഉപയോഗിക്കുക.
- ഉചിതമായ ആരംഭവും അവസാനവുംവേണം .
- ചോദ്യത്തിൽ തന്നിരിക്കുന്ന സൂചനകൾ മാത്രമേ ഉൾപ്പെടുത്താവൂ
A model questions for practice
1 prepare a short profile of WB.Yeats using the hints given below
Name :W.B.Yeats
Birth :13 june.1865,Ireland
Famous as :Irish poet
Awards :Nobel prize in literature in 1923
Notable work :The tower,The winding stair and other poems
Died :28 January,1939Answer
W.B.YEATS
The famous poet W.B.Yeats was born on June
13, 1865 in Ireland.He was famous as an Irish poet.
He got the Nobel Prize for literature
He passed away on 28th January in 1939
2 NOTICE WRITING
നോട്ടീസ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അനുയോജ്യമായ തലക്കെട്ട് ,നോട്ടീസ്, യോജിച്ച സംബോധന,( മാന്യരെ )പ്രോഗ്രാമിന്റെ പേര് ,വിശദീകരണം, സ്ഥലം ,സമയം ,ഉദ്ഘാടനം ചെയ്യുന്ന വ്യക്തി തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തണം.
നോട്ടീസ് തയ്യാറാക്കാൻ അധികാരപ്പെട്ട വ്യക്തിയുടെ പേര് ,സ്ഥാനപ്പേര് ,സ്ഥലം തീയതി തുടങ്ങിയവ അവസാനം മാത്രം രേഖപ്പെടുത്തേണ്ടതുള്ളൂ .നല്ല ലേഔട്ട് നൽകാം.
Draft a notice inviting all teachers and students to watch the film festival in your school?
NOTICE ABC HIGH SCHOOL, GOA FILM FESTIVAL
Ddear friends,
The English Club of our school has decided to organize a film festival on 15th September 2024 at 10am in the school auditorium.It will be inaugurated by the well-known film director Mr Fazil.l All are cordially invited to enjoy the programme..The details are given below
.
Mumbai Secretary,
5-9-2024 English Club
PROGRAMME
prayer song : School choir
welcome speech : school leader
presidential address : PTA president
inaugural address : Mr Fazil
felicitation : HM
vote of thanks : Secretary English club
National anthem
3 READING COMPREHENSION
പാഠഭാഗങ്ങളിൽ നിന്നുള്ള ഖണ്ഡിക തന്നിട്ട് അതിനെ അടിസ്ഥാനമാക്കി നാലോ അഞ്ചോ ചോദ്യങ്ങൾ ചോദിക്കാറുണ്ട് .തന്ന ഖണ്ഡിക നന്നായി വായിച്ച് പ്രധാനപ്പെട്ട ആശയങ്ങൾ മനസ്സിലാക്കുക. അതിനുശേഷം താഴെ നൽകിയ ചോദ്യങ്ങൾ ഒന്നോ രണ്ടോ തവണ വായിച്ചു ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ശ്രമിക്കുക. ചോദ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾഖണ്ഡികയിൽ ഉണ്ടാവും.വൊക്കാബുലറിയിലും ഗ്രാമറിലുമുള്ള ചോദ്യങ്ങൾ ഉണ്ടാകും. എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം എഴുതാൻ ശ്രമിക്കുക.
Read the excerpt from the adventures in a ‘Banyan Tree’ and answer the question that follow
Halfway up the tree I had built a small platform on which I would often spend the afternoons when it was not too hot. I could read there, propping myself up against the hole of the tree with cushions taken from the drawing room. Treasure Island,Huckleberry fing, the Mowgli stories and the novels of edgar rice burroughs and louisa may alcott made up my bag of very mixed reading.
Questions
- Where did the boy build a platform?
- Where did he spend his afternoons when it wasn’t too hot?
- pick out the word that means ‘support’?
- How did the boy spend the time?
- pick out the word from the passage which means ‘branches’ of tree?
Answer
- Halfway up the the tree
- A small pltform he built on the tree
- prop
- Reading books
- Hole
4 CONVERSATION WRITING
പാഠഭാഗത്തെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ എഴുതാൻ ചോദിക്കാറുണ്ട്. തുടക്കവും ഒടുക്കവും ആകർഷകം ആയിരിക്കണം. വിഷയത്തെക്കുറിച്ച് ആയിരിക്കണം നാം സംഭാഷണം എഴുതേണ്ടത്. ആവർത്തന വിരസത ഇല്ലാതിരിക്കാൻ ശ്രമിക്കണം.സന്ദർഭത്തിനനുസരിച്ച് പരിചിതമായ വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കുക. വൈവിധ്യമാർന്ന വാക്യങ്ങളും പ്രയോഗങ്ങളും ഉപയോഗിക്കുക. സംഭാഷണത്തിന് വേണ്ടത്ര ഒഴുക്ക് വേണം. ചെറിയ വാക്യങ്ങളും പ്രയോഗങ്ങളും ഉപയോഗിക്കുക. വാചകങ്ങൾക്കനുസരിച്ച് ചിഹ്നങ്ങൾ കൃത്യമായി ഉപയോഗിക്കണം. സംഭാഷണം പൂർത്തിയായി എന്ന് തോന്നലുളവാക്കുന്നതായിരിക്കണം സമാപനം.
സംഭാഷണം രചനയിൽ ഉറപ്പുവരുത്തേണ്ട കാര്യങ്ങൾ.
- ഉചിതമായ തുടക്കം തുടർച്ച.
- സന്ദർഭത്തിൽ കേന്ദ്രീകരിച്ച സംഭാഷണം സംഭാഷണം.
- പൂർത്തിയായി എന്ന് തോന്നൽ ഉലമാക്കുന്ന സമാപനം.
- സ്വാഭാവികമായ അവസാനം.
- വൈവിധ്യമാർന്ന പ്രയോഗങ്ങൾ , ശൈലികൾ ,ചോദ്യങ്ങൾ ,ഉത്തരങ്ങൾ, പ്രസ്താവനകൾ. ചിഹ്നം ചേർക്കൽ.
- പങ്കെടുക്കുന്നവരുടെ പങ്കാളിത്തം.
5 SPEECH WRITING
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭാഷ ലളിതമാക്കണം. ആകർഷകമാ വണം .സദസ്സിന് അനുയോജ്യമായ വാക്കുകൾ ,പ്രയോഗങ്ങൾ എന്നിവ ഉപയോഗിക്കണം. ആശയക്രമീ കരണം വേണം. നല്ല രീതിയിൽ വിഷയാവതരണം നടത്തണം. വേദിയിൽ ഉള്ളവരെയും സദസ്സിനെയും അഭിവാദ്യം ചെയ്യണം. വിഷയം നന്നായി അവതരിപ്പിക്കുക.വിഷയംയുക്തിപരമായും ഉചിതപരമായും ഉപയോഗിക്കുക. ആമുഖം- വിഷയവും വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളും അവതരിപ്പിക്കുക .
ബോഡി-വിഷയത്തിന്റെ വിശദമായ വിശദീകരണം നൽകുക.
ഉപസംഹാരം- വിഷയവുമായി ബന്ധപ്പെട്ട ആശയങ്ങൾ അഭിപ്രായം ,നിർദേശം എന്നിവ ഉൾ കൊള്ളിക്കുക. അവസാനഭാഗം സദസ്സിനു നന്ദി പറഞ്ഞുകൊണ്ട് പ്രസംഗംഅവസാനിപ്പിക്കുക .
വിദ്യാ പ്രഭാതം 2025 ഫെബ്രുവരി 5 ബുധൻ
Comments
Post a Comment