World Arabic Language Day-December 18
World Arabic Language Day- December 18 അറബി: പൈതൃക ഭാഷ ഇന്ന് അറബി ഭാഷാ ദിനം അറബി ഭാഷ സംസ്കാരത്തിന്റെ ഭാഷയാണ്.അരാജകത്വം നിലനിന്നിരുന്ന കാലത്ത് നിന്നും സംസ്കാരത്തിന്റെ ഉത്തുംഗപദവിയിലേക്ക് കയറിപ്പോയ ഒരു സമൂഹത്തെ മുമ്പോട്ട് നയിച്ച വിശുദ്ധ ഖുർആനിന്റെ ഭാഷ .വിശ്വാസത്തെയും, സാഹിത്യത്തെയും, സംസ്കാരത്തെയും ഇഷ്ടപ്പെടുന്ന ഏതൊരു മനുഷ്യനും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഭാഷയാണത് .മുഹമ്മദ് നബിയുടെ ജീവിതവും, സന്ദേശവും അറിയണമെങ്കിൽ അറബി ഭാഷ അനിവാര്യമാണ് യു എൻ ഭാഷ യു എൻ അംഗീകരിച്ച ആറ് ഭാഷകളിൽ ഒന്നാണ് അറബി .ചൈനീസ് ,ഇംഗ്ലീഷ് ,ഫ്രഞ്ച്, റഷ്യൻ എന്നിവയാണ് മറ്റുള്ളവ. സംഘടനയുടെ ശരിയായ പ്രവർത്തനത്തിന് ഈ ആറ് ഭാഷകൾ ആവശ്യമാണെന്ന് യുഎൻ വ്യക്തമാക്കുന്നു. യുഎന്നിലെ ചർച്ചകളിൽ ഒരു ഔദ്യോഗിക ഭാഷയിൽ ഒരു പ്രതിനിധി സംസാരിക്കുമ്പോൾ യു എൻ അംഗീകരിച്ച ഈ ആറു ഭാഷകളിൽ ഒന്നിൽ മാത്രമേ മറ്റൊരു പ്രതിനിധിക്ക് അഭിപ്രായം പറയാനോ രേഖ മൂലം വിയോജിപ്പ് പ്രകടിപ്പിക്കാനും സാധിക്കൂകയുള്ളു . ഈ ആറ് ഭാഷകൾക്കും ഓരോ ദിനവും നിശ്ചയിച്ചിട്ടുണ്ട്. അറബിക് ഡിസംബർ 18 ചൈനീസ് ഏപ്രിൽ 20 ഇം...